Kerala Lottery Result : ഇന്നത്തെ കോടീശ്വരൻ നിങ്ങളാവാം; ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറി ഫലമറിയുന്നതെങ്ങനെ?
Kerala Lottery Fifty Fifty Result Today : കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിൻ്റെ ഫിഫ്റ്റി ഫിഫ്റ്റി എഫ് എഫ് 113 ലോട്ടറിയുടെ ഫലം ഇന്ന്. 50 രൂപ വിലവരുന്ന ഈ ടിക്കറ്റിൻ്റെ ഒന്നാം സമ്മാനം ഒരു കോടി രൂപയാണ്.
കേരള ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്ന ഫിഫ്റ്റി ഫിറ്റി ലോട്ടറി ഫലം ഇന്നറിയാം. ഫിഫ്റ്റി ഫിഫ്റ്റി എഫ് എഫ് -113 ലോട്ടറി റിസൽട്ടാണ് ഇന്നറിയുക. ഒരു കോടി രൂപയാണ് ഒന്നാം സ്ഥാനത്തിനർഹമാവുന്ന ടിക്കറ്റിന് ലഭിക്കുക. ബുധനാഴ്ചകളിൽ നറുക്കെടുക്കുന്ന ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറി ടിക്കറ്റിൻ്റെ വില 50 രൂപയാണ്. തിരുവനന്തപുരത്ത് ഗോർഖി ഭവനിൽ വച്ച് ഉച്ചകഴിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ്. ലോട്ടറി വകുപ്പിൻ്റെ ഔദ്യോഗിക വെബ്സൈറ്റിൽ നിന്ന് തത്സമയം ഫലമറിയാം.
10 ലക്ഷം രൂപയാണ് രണ്ടാം സമ്മാനമായി ലഭിക്കുക. ഒന്നാം സമ്മാനം ലഭിച്ച അതേ നമ്പരിലുള്ള മറ്റ് സീരീസിലെ ടിക്കറ്റുകൾക്ക് 8000 രൂപ വീതം സമാശ്വാസ സമ്മാനം ലഭിക്കും. മൂന്നും നാലും അഞ്ചും ആറും ഏഴും സമ്മാനം നേടുന്നവർക്ക് യഥാക്രമം 5000, 2000, 1000, 500, 100 എന്നിങ്ങനെയാണ് സമ്മാനമായി ലഭിക്കുക.
Also Read : Jio Offers: പണമോ തുച്ഛം ഗുണമോ മെച്ചം; പ്ലാൻ വേണോ? 39 രൂപ മുതലുണ്ടെന്ന് ജിയോ
5000 രൂപയിൽ താഴെയുള്ള തുകയാണ് സമ്മാനമായി ലഭിക്കുന്നതെങ്കിൽ സംസ്ഥാനത്തെ ഏത് ലോട്ടറിക്കടയിൽ നിന്നും ടിക്കറ്റ് മാറ്റിവാങ്ങാം. 5000 രൂപയിൽ കൂടുതലുള്ള തുക സമ്മാനമായി ലഭിച്ചാൽ പണം കൈപ്പറ്റാൻ സമ്മാനാർഹമായ ടിക്കറ്റും തിരിച്ചറിയൽ രേഖകളും ബാങ്കിലോ സർക്കാരിൻ്റെ ലോട്ടറി ഓഫീസിലോ ഹാജരാക്കി തുക കൈപ്പറ്റാം. ഒരു ലക്ഷം രൂപയ്ക്ക് മുകളിലുള്ള സമ്മാനമാണ് ലഭിക്കുന്നതെങ്കിൽ കേരള ലോട്ടറി ഡയറക്ടറേറ്റിൽ നിന്നേ ടിക്കറ്റ് മാറ്റിയെടുക്കാനാവില്ല. ഫലം പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ടിക്കറ്റ് ഹാജരാക്കി പണം കൈപ്പറ്റണം. അതിന് സാധിച്ചില്ലെങ്കിൽ എന്തുകൊണ്ട് വൈകി എന്നതിന് കാരണം സമർപ്പിക്കണം.
സമ്മാനാർഹമായ ടിക്കറ്റിന്റെ കോപ്പിയിൽ സെൽഫ് അറ്റസ്റ്റ് ചെയ്യണം. ഗസ്റ്റഡ് റാങ്കിലുള്ള ഉദ്യോഗസ്ഥൻ സാക്ഷ്യപ്പെടുത്തിയ പാസ്പോർട്ട് സെെസ് ഫോട്ടോ, സമ്മാനത്തുക കെെപ്പറ്റാനുള്ള ഫോമും സ്റ്റാമ്പും, ആളെ തിരിച്ചറിയാനായി ഏതെങ്കിലും തിരിച്ചറിയൽ കാർഡ് എന്നിവ കയ്യിൽ കരുതണം.
ഫിഫ്റ്റി-ഫിഫ്റ്റി കൂടാതെ അക്ഷയ, വിൻ വിൻ, കാരുണ്യ പ്ലസ്, കാരുണ്യ, നിർമൽ, സ്ത്രീശക്തി എന്നീ ഭാഗ്യക്കുറികളും ഓരോ ദിവസങ്ങളിൽ ലോട്ടറി പുറത്തിറക്കുന്നുണ്ട്. ഇവയ്ക്കൊപ്പം ഓണം, ക്രിസ്മസ്-ന്യൂ ഇയർ, വിഷു, സമ്മർ, മൺസൂൺ എന്നിങ്ങനെ ബംപർ ലോട്ടറികളും സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്നുണ്ട്.