Kerala Lottery Results: ഇന്നത്തെ ഭാഗ്യവാനെ അറിയാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി; കാരുണ്യ KR 678 ലോട്ടറി നറുക്കെടുപ്പ് ഇന്ന്
Kerala Lottery Result Karunya Lottery: കാരുണ്യ KR- 678 ഭാഗ്യക്കുറി നറുക്കെടുപ്പ് ഇന്ന് വൈകിട്ട് മൂന്ന് മണിക്ക്. ഒന്നാം സമ്മാനം 80 ലക്ഷം രൂപയും, രണ്ടാം സമ്മാനം 5 ലക്ഷം രൂപയുമാണ്.
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ കെആർ 678 ലോട്ടറി (Karunya KR 678 Lottery) നറുക്കെടുപ്പ് ഫലം ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് പ്രഖ്യാപിക്കും. തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലെ ഗോർക്കി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ് നടക്കുക. എല്ലാ ശനിയാഴ്ചകളിലും നറുക്കെടുന്ന ലോട്ടറിയാണ് കാരുണ്യ ഭാഗ്യക്കുറി. കാരുണ്യ ലോട്ടറിയുടെ ഒന്നാം സമ്മാനം 80 ലക്ഷം രൂപയും രണ്ടാം സമ്മാനം അഞ്ച് ലക്ഷം രൂപയുമാണ്. 40 രൂപയാണ് വില.
കാരുണ്യ ഭാഗ്യകുറിയുടെ മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയാണ്. 12 സീരിസുകളിലാണ് കാരുണ്യ കെആർ 678 ലോട്ടറി പുറത്തിറക്കുന്നത്. ഒന്നാം സമ്മാനം ലഭിച്ച അതേ നമ്പറുള്ള 11 സീരീസ് കെെവശമുള്ളവർക്ക് സമാശ്വാസ സമ്മാനമായി 8000 രൂപയും ലഭിക്കും. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralalottery.info വഴിയും, കെെരളി ടിവി, ജയ്ഹിന്ദ് ഉൾപ്പെടെയുള്ള ടെലിവിഷൻ ചാനലുകൾ വഴിയും മൂന്ന് മണി മുതൽ തത്സമയം ഫലം അറിയാം.
കാരുണ്യ ലോട്ടറിയുടെ സമ്മാനത്തുക 80 ലക്ഷത്തിൽ തുടങ്ങി 100 രൂപ വരെയാണ്. ലഭിച്ച സമ്മാനം കേരളത്തിലെ 5000 രൂപയിൽ താഴെയാണ് എങ്കിൽ ഏത് ലോട്ടറിക്കടയിൽ നിന്നും ടിക്കറ്റ് കെെമാറി പണം വാങ്ങാം. എന്നാൽ, 5000 രൂപയിൽ കൂടുതലാണ് സമ്മാനം ലഭിച്ചത് എങ്കിൽ ലോട്ടറി വകുപ്പിൻ്റെ ഓഫീസിലോ എസ്ബിഐ പോലുള്ള അംഗീകൃത ബാങ്കിലോ ടിക്കറ്റും മറ്റ് തിരിച്ചറിയൽ രേഖകളും ഹാജരാക്കി വേണം സമ്മാനത്തുക കെെപ്പറ്റാൻ. കരുണ്യയുടെ ഫലം പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം പണം ലഭിക്കാൻ സമ്മാനാർഹമായ ടിക്കറ്റ് സമർപ്പിക്കണം.
ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്ന ലോട്ടറിയിലൂടെ ഒരു ലക്ഷത്തിൽ അധികമാണ് സമ്മാനമായി ലഭിച്ചതെങ്കിൽ ടിക്കറ്റുകൾ കേരള ലോട്ടറി ഡയറക്ടറേറ്റിൽ നിന്ന് മാത്രമേ മാറ്റിയെടുക്കാൻ കഴിയൂ. ഒരു മാസത്തിനുള്ളിൽ സമ്മാനാർഹമായ ടിക്കറ്റ് ഹാജരാക്കാൻ സാധിച്ചില്ലെങ്കിൽകാലതാമസത്തിനുള്ള കാരണം വ്യക്തമാക്കുന്ന വിശദീകരണം ലോട്ടറി വകുപ്പ് ഡയറക്ടറിന് സമർപ്പിക്കേണ്ടി വരും.
കാരുണ്യ ഭാഗ്യക്കുറിക്ക് പുറമെ വിൻ വിൻ, സ്ത്രീശക്തി, നിർമൽ, ഫിഫ്റ്റി-ഫിഫ്റ്റി, കാരുണ്യ പ്ലസ്, അക്ഷയ എന്നീ ലോട്ടറികളും ആഴ്ചയിൽ കേരള സർക്കാർ പുറത്തിറക്കുന്നുണ്ട്. ഇവയ്ക്കൊപ്പം ഓണം, ക്രിസ്മസ്-ന്യൂ ഇയർ, വിഷു, സമ്മർ, മൺസൂൺ, പൂജ ബംബർ ലോട്ടറികളും സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറിക്കുന്നുണ്ട്. സംസ്ഥാനത്ത് പൂജ ബംബറിന്റെ വിൽപ്പന പുരോഗമിക്കുകയാണ്. ഒന്നാം സമ്മാനം 12 കോടി രൂപ ലഭിക്കുന്ന പൂജ ബമ്പറിന്റെ ടിക്കറ്റ് വില 300 രൂപയാണ്.
കാരുണ്യ KR-678 ഭാഗ്യക്കുറി സമ്മാന ഘടന
- ഒന്നാം സമ്മാനം: 80 ലക്ഷം രൂപ
- സമാശ്വാസ സമ്മാനം: 8,000 രൂപ
- രണ്ടാം സമ്മാനം: 5 ലക്ഷം രൂപ
- മൂന്നാം സമ്മാനം: 1 ലക്ഷം രൂപ
- നാലാം സമ്മാനം: 5,000 രൂപ
- അഞ്ചാം സമ്മാനം: 2,000 രൂപ
- ആറാം സമ്മാനം: 1,000 രൂപ
- ഏഴാം സമ്മാനം: 500 രൂ
- എട്ടാം സമ്മാനം: 100 രൂപ