Kerala Lottery Result : 70 ലക്ഷത്തിന്റെ ഭാഗ്യവാനെ അറിയാൻ ഇനി വെറും മണിക്കൂറുകൾ മാത്രം; അക്ഷയ ലോട്ടറി ഫലം ഇന്ന്
Kerala Lottery Result Today: അക്ഷയ ലോട്ടറി AK-677ൻ്റെ ഫലമാണ് ഇന്ന് പുറത്തുവരിക. 70 ലക്ഷം രൂപയാണ് അക്ഷയ ലോട്ടറിയുടെ ഒന്നാം സമ്മാനം. എല്ലാ ഞായറാഴ്ചകളിലുമാണ് ടിക്കറ്റ് നറുക്കെടുക്കുക.
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിൻ്റെ അക്ഷയ ലോട്ടറി ഫലം ഇന്ന്. അക്ഷയ ലോട്ടറി AK-677ൻ്റെ ഫലമാണ് ഇന്ന് പുറത്തുവരിക. 70 ലക്ഷം രൂപയാണ് അക്ഷയ ലോട്ടറിയുടെ ഒന്നാം സമ്മാനം. എല്ലാ ഞായറാഴ്ചകളിലുമാണ് ടിക്കറ്റ് നറുക്കെടുക്കുക. തിരുവനന്തപുരം ഗോർഖി ഭവനിൽ വച്ച് നടക്കുന്ന നറുക്കെടുപ്പിൻ്റെ തത്സമയ വിവരങ്ങൾ കേരള ഭാഗ്യക്കുറി വകുപ്പിൻ്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralalottery.infoയിലൂടെ അറിയാം. 70 ലക്ഷം മുതൽ 100 രൂപ വരെ സമ്മാനം ലഭിക്കുന്ന അക്ഷയ ലോട്ടറിയുടെ വില 40 രൂപയാണ്.
70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുക. അക്ഷയ ലോട്ടറിയുടെ രണ്ടാം സമ്മാനം അഞ്ച് ലക്ഷം രൂപയാണ്. ഒന്നാം സമ്മാനം ലഭിച്ച അതേ നമ്പരുള്ള മറ്റ് സീരീസ് ലോട്ടറികൾക്ക് സമാശ്വാസ സമ്മാനമായി 8000 രൂപ ലഭിക്കും.5000 രൂപയിൽ താഴെയുള്ള തുകയാണ് സമ്മാനമായി ലഭിക്കുന്നതെങ്കിൽ സംസ്ഥാനത്തെ ഏത് ലോട്ടറിക്കടയിൽ ലോട്ടറി സമർപ്പിച്ചും തുക നേടാം. ലഭിച്ചത് 5000 രൂപയ്ക്ക് മുകളിലുള്ള സമ്മാനത്തുകയാണെങ്കിൽ സംസ്ഥാന ലോട്ടറി വകുപ്പിൻ്റെ ഓഫീസിലോ ബാങ്കിലോ നേരിട്ടെത്തി ടിക്കറ്റ് സമർപ്പിക്കണം. സമ്മാനാർഹമായ ടിക്കറ്റിനൊപ്പം ലോട്ടറി എടുത്തയാളുടെ തിരിച്ചറിൽ രേഖയും സമർപ്പിക്കേണ്ടതുണ്ട്.
അക്ഷയ ഭാഗ്യക്കുറി സമ്മാനഘടന
- ഒന്നാം സമ്മാനം: 70 ലക്ഷം രൂപ
- സമാശ്വാസ സമ്മാനം: 8,000 രൂപ
- രണ്ടാം സമ്മാനം: 5 ലക്ഷം രൂപ
- മൂന്നാം സമ്മാനം: 1 ലക്ഷം രൂപ
- നാലാം സമ്മാനം: 5,000 രൂപ
- അഞ്ചാം സമ്മാനം: 2,000 രൂപ
- ആറാം സമ്മാനം: 1000 രൂപ
- ഏഴാം സമ്മാനം: 500 രൂപ
- എട്ടാം സമ്മാനം: 100 രൂപ
ലഭിച്ച സമ്മാനത്തുക ഒരു ലക്ഷം രൂപയിൽ കൂടുതലാണെങ്കിൽ കേരള ലോട്ടറി ഡയറക്ടറേറ്റിൽ നിന്ന് മാത്രമേ ടിക്കറ്റുകൾ മാറ്റിയെടുക്കാൻ സാധിക്കൂ. സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തി 30 ദിവസത്തിനുള്ളിൽ ടിക്കറ്റുകൾ ഹാജരാക്കണം. 30 ദിവസത്തിനകം ടിക്കറ്റ് ഹാജരാക്കാൻ സാധിച്ചില്ലെങ്കിൽ കാലതാമസത്തിനുള്ള കാരണം വ്യക്തമാക്കുന്ന രേഖകൾ സമർപ്പിക്കണം. എങ്കിലേ തുക മാറ്റിയെടുക്കാനാവൂ.
അക്ഷയ ഭാഗ്യക്കുറി കൂടാതെ ഫിഫ്റ്റി-ഫിഫ്റ്റി, കാരുണ്യ, വിൻ വിൻ, സ്ത്രീശക്തി, കാരുണ്യ പ്ലസ്, നിർമൽ എന്നിങ്ങനെ ആഴ്ചയിലെ എല്ലാ ദിവസങ്ങളിലും ഭാഗ്യക്കുറി വകുപ്പ് ലോട്ടറി നറുക്കെടുക്കാറുണ്ട്. ഇവയ്ക്കൊപ്പം ഓണം, ക്രിസ്മസ്-ന്യൂ ഇയർ, വിഷു, സമ്മർ, മൺസൂൺ എന്നിങ്ങനെ ബംപർ ലോട്ടറികളും സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്നുണ്ട്.