Kerala Lottery Result Today : ആരാകും 80 ലക്ഷത്തിന്റെ ഭാഗ്യവാൻ; കാരുണ്യ പ്ലസ് നറുക്കെടുപ്പ് ഇന്ന്
ഒന്നാം സ്ഥാനം നേടുന്നവർക്ക് 80 ലക്ഷം രൂപയും രൂപയും രണ്ടും മൂന്നും സ്ഥാനക്കാർക്ക് യഥാക്രമം 10 ലക്ഷം രൂപയും ഒരു ലക്ഷം രൂപയും സമ്മാനമായി ലഭിക്കും.
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് കെഎൻ-536 നറുക്കെടുപ്പ് ഇന്ന്. നറുക്കെടുപ്പിനു ശേഷമുള്ള ഫലം ഉടൻ അറിയാം. വ്യാഴാഴ്ച മൂന്നു മണിക്കാണ് നറുക്കെടുപ്പ് നടക്കുക. സംസ്ഥാന ഭാഗ്യക്കുറി വകുപ്പിൻ്റെ തിരുവനന്തപുരം ബേക്കറി ജങ്ഷനിലെ ഗോർക്കി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ് സംഘടിപ്പിക്കുന്നത്. ഒന്നാം സ്ഥാനം നേടുന്നവർക്ക് 80 ലക്ഷം രൂപയും രൂപയും രണ്ടും മൂന്നും സ്ഥാനക്കാർക്ക് യഥാക്രമം 10 ലക്ഷം രൂപയും ഒരു ലക്ഷം രൂപയും സമ്മാനമായി ലഭിക്കും.
വൈകുന്നേരം 3 മണി മുതൽ തത്സമയ അപ്‌ഡേറ്റുകളും വിജയിച്ച നമ്പറുകളുടെ പൂർണ്ണ ലിസ്റ്റും വെബ്സൈറ്റിൽ ലഭ്യമാകും. ഫലമറിയാൻ കേരള ഭാഗ്യക്കുറി വകുപ്പിൻ്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralalottery.info സന്ദർശിക്കുകയോ ലോട്ടറി ഓഫീസിലേക്ക് നേരിട്ട് പോകുകയോ ചെയ്യാം.
ALSO READ – ആരാകും കോടീശ്വരൻ? ഫിഫ്റ്റി-ഫിഫ്റ്റി ലോട്ടറി നറുക്കെടുപ്പ് ഇന്ന്
കാരുണ്യ പ്ലസ് കെഎൻ-536 സമ്മാന ഘടന
- ഒന്നാം സമ്മാനം: 80 ലക്ഷം രൂപ
- രണ്ടാം സമ്മാനം: 10 ലക്ഷം രൂപ.
- മൂന്നാം സമ്മാനം: 1 ലക്ഷം രൂപ.
- നാലാം സമ്മാനം: 5,000 രൂപ.
- അഞ്ചാം സമ്മാനം: 1,000 രൂപ.
- ആറാം സമ്മാനം: 500 രൂപ.
- ഏഴാം സമ്മാനം: 100 രൂപ.
- പ്രോത്സാഹന സമ്മാനം: 8,000 രൂപ.
പ്രൈസ് മണി ക്ലെയിം ചെയ്യാൻ ആവശ്യമായ രേഖകൾ?
- ഇരുവശത്തും സ്വയം സാക്ഷ്യപ്പെടുത്തിയ വിജയിക്കുന്ന ടിക്കറ്റിൻ്റെ ഫോട്ടോ കോപ്പി നിർബന്ധമാണ്.
- ഗസറ്റ് ഉദ്യോഗസ്ഥൻ ഒപ്പിട്ട പാസ്‌പോർട്ട് വലുപ്പത്തിലുള്ള ഫോട്ടോ
- വിജയിയുടെ ഒപ്പുള്ള പാൻ കാർഡ് കോപ്പി
- ഓൺലൈൻ അവാർഡ് മണി രസീത് ഫോം പൂരിപ്പിച്ച് റവന്യൂ സ്റ്റാമ്പ് ഘടിപ്പിച്ച് സമർപ്പിക്കുക.
- പാൻ കാർഡുകൾ, ആധാർ കാർഡുകൾ, വോട്ടർ ഐഡി, റേഷൻ കാർഡുകൾ തുടങ്ങിയ തിരിച്ചറിയൽ രേഖകൾ