Kerala Lottery Result Today: 70 ലക്ഷം ആര് നേടും? അക്ഷയ AK-666 ലോട്ടറി നറുക്കെടുപ്പ് ഉടൻ
Kerala Lottery Today August 25th Akshaya AK-666 Result : 70 ലക്ഷം രൂപയാണ് അക്ഷയ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം. ഇന്ത്യൻ സമയം ഉച്ചയ്ക്ക് മൂന്ന് മണിക്ക് ശേഷം അക്ഷയ AK-666 ലോട്ടറിയുടെ നറുക്കെടുപ്പ് സംഘടിപ്പിക്കുന്നതാണ്.
സംസ്ഥാന സർക്കാരിൻ്റെ അക്ഷയ AK-666 ലോട്ടറിയുടെ (Akshaya AK-666 Kerala Lottery) നറുക്കെടുപ്പ് ഫലം ഇന്ന് പ്രഖ്യാപിക്കും. സംസ്ഥാന ഭാഗ്യക്കുറി വകുപ്പിൻ്റെ തിരുവനന്തപുരം ബേക്കറി ജങ്ഷനോട് ചേർന്നുള്ള ഗോർക്കി ഭവനിൽ വെച്ച് ഉച്ചകഴിഞ്ഞ് 3 മണിക്കാണ് നറുക്കെടുപ്പ്. അക്ഷയ ലോട്ടറിയുടെ ഒന്നാം സമ്മാനം 70 ലക്ഷം രൂപയാണ്. രണ്ടാം സമ്മാനം 5 ലക്ഷം രൂപയും, മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. ഒന്നാം സമ്മാനം ലഭിച്ച അതേ നമ്പരുള്ള 11 സീരീസിലുള്ളവർക്ക് സമാശ്വാസ സമ്മാനമായി 8000 രൂപയും ലഭിക്കും. ഭാഗ്യക്കുറി വകുപ്പ് എല്ലാ ഞായറാഴ്ച്ചകളിലും നറുക്കെടുക്കുന്ന അക്ഷയ ലോട്ടറിയുടെ വില 40 രൂപയാണ്.
70 ലക്ഷത്തിൽ തുടങ്ങി 100 രൂപ വരെയാണ് സമ്മാനം ലഭിക്കുക. ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും സമ്മാനതുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും മറ്റ് തിരിച്ചറിയൽ രേഖകളും ഭാഗ്യക്കുറി വകുപ്പിൻ്റെ ഓഫീസിലോ ബാങ്കിലോ സമർപ്പിച്ചാണ് സമ്മാനത്തുക കൈപ്പറ്റേണ്ടത്. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കുകയും ചെയ്യണം.
ഒരു ലക്ഷത്തിൽ കൂടുതൽ സമ്മാനത്തുകയുള്ള ടിക്കറ്റുകൾ കേരള ലോട്ടറി ഡയറക്ടറേറ്റിൽ നിന്നേ മാറ്റിയെടുക്കാൻ സാധിക്കൂ. നറുക്കെടുപ്പ് നടന്ന് 30 ദിവസത്തിനുള്ളിൽ ബന്ധപ്പെട്ട രേഖകൾ സഹിതം ഒറിജിനൽ ടിക്കറ്റ് മേൽപറഞ്ഞ ഓഫീസുകളിൽ ഹാജരാക്കേണ്ടതാണ്. 30 ദിവസത്തിനുള്ളിൽ ടിക്കറ്റ് ഹാജരാക്കാൻ സാധിച്ചില്ലെങ്കിൽ കാലതാമസത്തിനുള്ള കാരണം വ്യക്തമാക്കുന്ന വിശദീകരണം സമർപ്പിക്കേണ്ടി വരും.
അക്ഷയ ലോട്ടറിക്ക് പുറമെ ഫിഫ്റ്റി-ഫിഫ്റ്റി, വിൻ വിൻ, സ്ത്രീശക്തി, കാരുണ്യ, കാരുണ്യ പ്ലസ്, നിർമൽ എന്നിങ്ങിനെ ഒരു ആഴ്ചയിൽ ഓരോ ദിവസങ്ങളിലായി ഭാഗ്യക്കുറി നറുക്കെടുപ്പ് നടക്കാറുണ്ട്. ഇവയ്ക്കൊപ്പം ഓണം, ക്രിസ്മസ്-ന്യൂ ഇയർ, വിഷു, സമ്മർ, മൺസൂൺ എന്നിങ്ങനെ ബംപർ ലോട്ടറികളും സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറിക്കുന്നുണ്ട്.
- ഒന്നാം സമ്മാനം: 70ലക്ഷം രൂപ
- സമാശ്വാസ സമ്മാനം: 8,000 രൂപ
- രണ്ടാം സമ്മാനം: 5 ലക്ഷം രൂപ
- മൂന്നാം സമ്മാനം: ഒരു ലക്ഷം രൂപ
- നാലാം സമ്മാനം: 5,000 രൂപ
- അഞ്ചാം സമ്മാനം: 2,000 രൂപ
- ആറാം സമ്മാനം: 1,000 രൂപ
- ഏഴാം സമ്മാനം: 500 രൂപ
- എട്ടാം സമ്മാനം: 100 രൂപ