Kerala Lottery Result Today: അക്ഷയ AK-670 ലോട്ടറി നറുക്കെടുപ്പ് ഇന്ന്; ഒന്നാം സമ്മാനം 70 ലക്ഷം രൂപ

Kerala Lottery Result Akshaya Lottery : അക്ഷയ ഭാഗ്യക്കുറി നറുക്കെടുപ്പ് ഇന്ന് വൈകിട്ട് മൂന്ന് മണിക്ക്. 70 ലക്ഷം രൂപ ഒന്നാം സമ്മാനമായി ലഭിക്കുന്ന അക്ഷയ ലോട്ടറിയുടെ വില 40 രൂപയാണ്.

Kerala Lottery Result Today: അക്ഷയ AK-670 ലോട്ടറി നറുക്കെടുപ്പ് ഇന്ന്; ഒന്നാം സമ്മാനം 70 ലക്ഷം രൂപ

കേരള സംസ്ഥാന ഭാഗ്യക്കുറി. (Image Courtesy : Social Media)

Updated On: 

29 Sep 2024 10:11 AM

തിരുവനന്തപുരം: കേരള സംസ്ഥാന ഭാ​ഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്ന അക്ഷയ എകെ 670 ലോട്ടറി നറുക്കെടുപ്പ് ഇന്ന്. ഞാറാഴ്ചകളിൽ നറുക്കെടുന്ന അക്ഷയ ലോട്ടറിയുടെ വില 40 രൂപയാണ്. തിരുവനന്തപുരം ബേക്കറി ജം‌​ഗ്ഷന് സമീപത്തുള്ള ഗോർക്കി ഭവനിലാണ് ഭാ​ഗ്യക്കുറി നറുക്കെടുപ്പ്. നറുക്കെടുപ്പിന്റെ തത്സമയ വിവരങ്ങൾ വെെകിട്ട് മൂന്ന് മണി മുതൽ ലോട്ടറി വകുപ്പിന്റെ വെബ്സെെറ്റിലൂടെ അറിയാം. കേരള ഭാഗ്യക്കുറി വകുപ്പിൻ്റെ ഔദ്യോഗിക വെബ്‍സൈറ്റായ www.keralalottery.info എന്നിവയിലൂടെ ഫലമറിയാം.

70 ലക്ഷം രൂപയാണ് അക്ഷയ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 5 ലക്ഷം രൂപയും മൂന്നാം സമ്മാനം ‌1 ലക്ഷം രൂപയും വീതമാണ്. നാലും അഞ്ചും ആറും ഏഴും എട്ടും സമ്മാനം നേടുന്നവർക്ക് യഥാക്രമം 5000, 2000, 1000, 500, 100 രൂപയാണ് ലഭിക്കുക. ഒന്നാം സമ്മാനം ലഭിച്ച ടിക്കറ്റിന്റെ അതേ നമ്പറുള്ള 11 പേർക്ക് സമാശ്വാസ സമ്മാനമായി 8000 രൂപ ലഭിക്കും. കെെരളി ടിവി, ജയ്ഹിന്ദ് ഉൾപ്പെടെയുള്ള ചാനലുകളിൽ വെെകിട്ട് 3 മണി മുതൽ നറുക്കെടുപ്പ് തത്സമയം സംപ്രേക്ഷണം ചെയ്യാറുണ്ട്.

ലഭിക്കുന്ന സമ്മാന തുക 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും പണം കരസ്ഥമാക്കാം. 5000 രൂപയിൽ കൂടുതലാണെങ്കിൽ ടിക്കറ്റും മറ്റ് തിരിച്ചറിയൽ രേഖകളും ഭാഗ്യക്കുറി വകുപ്പിൻ്റെ ഓഫീസിലോ ബാങ്കിലോ സമർപ്പിച്ച് വേണം സമ്മാനത്തുക കൈപ്പറ്റാൻ. സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തി 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കണം.

ഒരു ലക്ഷത്തിൽ കൂടുതൽ സമ്മാനത്തുകയുള്ള ടിക്കറ്റുകൾ കേരള ലോട്ടറി ഡയറക്ടറേറ്റിൽ നിന്ന് മാത്രമേ മാറ്റിയെടുക്കാൻ സാധിക്കുകയുള്ളൂ. നറുക്കെടുപ്പ് നടന്ന് 30 ദിവസത്തിനകം ബന്ധപ്പെട്ട രേഖകൾ സഹിതം ഒറിജിനൽ ടിക്കറ്റ് മേൽപറഞ്ഞ ഓഫീസുകളിൽ ഹാജരാക്കണം. 30 ദിവസത്തിനുള്ളിൽ ടിക്കറ്റ് ഹാജരാക്കാൻ സാധിച്ചില്ലെങ്കിൽ കാലതാമസത്തിനുള്ള കാരണം വ്യക്തമാക്കുന്ന വിശദീകരണം സമർപ്പിക്കേണ്ടി വരും.

സമ്മാനഘടന

  1. ഒന്നാം സമ്മാനം: 70 ലക്ഷം രൂപ
  2. രണ്ടാം സമ്മാനം: 5 ലക്ഷം രൂപ
  3. മൂന്നാം സമ്മാനം: 1 ലക്ഷം രൂപ
  4. നാലാം സമ്മാനം: 5,000 രൂപ
  5. അഞ്ചാം സമ്മാനം: 2,000 രൂപ
  6. ആറാം സമ്മാനം: 1000 രൂപ
  7. ഏഴാം സമ്മാനം: 500 രൂപ
  8. എട്ടാം സ‌മ്മാനംഛ 100 രൂപ
  9. സമാശ്വാസ സമ്മാനം: 8,000 രൂപ

 

അക്ഷയ ലോട്ടറിക്ക് പുറമെ ഫിഫ്റ്റി-ഫിഫ്റ്റി, കാരുണ്യ, വിൻ വിൻ, സ്ത്രീശക്തി, നിർമൽ, കാരുണ്യ പ്ലസ്, എന്നിങ്ങിനെ ഒരു ആഴ്ചയിലെ ഓരോ ദിവസങ്ങളിലായി നറുക്കെടുപ്പ് നടക്കാറുണ്ട്. ഇവയ്ക്കൊപ്പം ഓണം, ക്രിസ്മസ്-ന്യൂ ഇയർ, വിഷു, സമ്മർ, മൺസൂൺ എന്നിങ്ങനെ ബംപർ ലോട്ടറികളും സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറിക്കുന്നുണ്ട്.

20 ലക്ഷം രൂപയ്ക്ക് ട്രെയിൻ യാത്രയോ? അതും ഇന്ത്യയിൽ
രഞ്ജി ഇത്തിരി മുറ്റാണാശാനേ; താരങ്ങൾക്ക് കൂട്ടത്തോൽവി
ഈന്തപ്പഴക്കുരു വലിച്ചെറിയരുത്
ചാമ്പ്യന്‍സ് ട്രോഫിയിലെ സെഞ്ചുറി വീരന്മാര്‍