Kerala Lottery Result: 70 ലക്ഷത്തിൻ്റെ ഭാഗ്യവാനെ ഇന്നറിയാം; നിർമൽ ലോട്ടറി നറുക്കെടുപ്പ് വൈകിട്ട് മൂന്നിന്
Kerala Lottery Result Nirmal Lottery : നിർമൽ ഭാഗ്യക്കുറി നറുക്കെടുപ്പ് ഇന്ന് നടക്കും. 70 ലക്ഷം രൂപ ഒന്നാം സമ്മാനമായി ലഭിക്കുന്ന നിർമൽ ലോട്ടറിയുടെ വില 40 രൂപയാണ്. വൈകിട്ട് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടക്കുക.
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ നിർമൽ എൻആർ – 396 നറുക്കെടുപ്പ് ഇന്ന്. വെള്ളിയാഴ്ച മൂന്ന് മണിക്ക് സംസ്ഥാന ഭാഗ്യക്കുറി വകുപ്പിൻ്റെ തിരുവനന്തപുരം ബേക്കറി ജങ്ഷനിലെ ഗോർക്കി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ് സംഘടിപ്പിക്കുന്നത്. ഒന്നാം സമ്മാനമായി 70 ലക്ഷം രൂപ ലഭിക്കുന്ന നിർമൽ ലോട്ടറിയുടെ വില 40 രൂപയാണ്.
എല്ലാ വെള്ളിയാഴ്ചകളിലുമാണ് നിർമൽ ലോട്ടറി നറുക്കെടുപ്പ് നടക്കുക. രണ്ടാം സമ്മാനം 10 ലക്ഷം രൂപയും മൂന്നാം സമ്മാനം 1 ലക്ഷം രൂപയുമാണ്. ഒന്നാം സമ്മാനം ലഭിച്ച അതേ നമ്പരുള്ള 11 സീരീസിലുള്ളവർക്ക് സമാശ്വാസ സമ്മാനമായി 8000 രൂപ ലഭിക്കും. വൈകുന്നേരം 3 മണി മുതൽ തത്സമയ അപ്ഡേറ്റുകളും വിജയിച്ച നമ്പറുകളുടെ പൂർണ്ണ ലിസ്റ്റും വെബ്സൈറ്റിൽ ലഭ്യമാകും. ഫലമറിയാൻ കേരള ഭാഗ്യക്കുറി വകുപ്പിൻ്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralalottery.info സന്ദർശിക്കുകയോ ലോട്ടറി ഓഫീസിലേക്ക് പോകുകയോ ചെയ്യാം.
70 ലക്ഷത്തിൽ തുടങ്ങി 100 രൂപ വരെയാണ് നിർമൽ ലോട്ടറിയുടെ സമ്മാനം. സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിൽ കൂടുതലാണെങ്കിൽ ടിക്കറ്റും മറ്റ് തിരിച്ചറിയൽ രേഖകളും ഭാഗ്യക്കുറി വകുപ്പിൻ്റെ ഓഫീസിലോ ബാങ്കിലോ സമർപ്പിച്ച് സമ്മാനത്തുക കൈപ്പറ്റാം. സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കുകയും ചെയ്യണം.
ഒരു ലക്ഷത്തിൽ കൂടുതൽ സമ്മാനത്തുകയുള്ള ടിക്കറ്റുകൾ കേരള ലോട്ടറി ഡയറക്ടറേറ്റിൽ നിന്ന് മാത്രമേ മാറ്റിയെടുക്കാൻ സാധിക്കൂ. നറുക്കെടുപ്പ് നടന്ന് 30 ദിവസത്തിനകം ബന്ധപ്പെട്ട രേഖകൾ സഹിതം ഒറിജിനൽ ടിക്കറ്റ് മേൽപറഞ്ഞ ഓഫീസുകളിൽ ഹാജരാക്കണം. 30 ദിവസത്തിനുള്ളിൽ ടിക്കറ്റ് ഹാജരാക്കാൻ സാധിച്ചില്ലെങ്കിൽ കാലതാമസത്തിനുള്ള കാരണം വ്യക്തമാക്കുന്ന വിശദീകരണം സമർപ്പിക്കേണ്ടി വരും.
നിർമൽ ലോട്ടറിക്ക് പുറമെ ഫിഫ്റ്റി-ഫിഫ്റ്റി, അക്ഷയ, വിൻ വിൻ, സ്ത്രീശക്തി, കാരുണ്യ, കാരുണ്യ പ്ലസ്, കാരുണ്യ പ്ലസ് എന്നിങ്ങിനെ ഒരു ആഴ്ചയിൽ ഓരോ ദിവസങ്ങളിലായി നറുക്കെടുപ്പ് നടക്കാറുണ്ട്. ഇവയ്ക്കൊപ്പം ഓണം, ക്രിസ്മസ്-ന്യൂ ഇയർ, വിഷു, സമ്മർ, മൺസൂൺ എന്നിങ്ങനെ ബംപർ ലോട്ടറികളും സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറിക്കുന്നുണ്ട്.