Kerala Lottery Result Today : ഒന്നാം സമ്മാനമായ ഒരു കോടി ആർക്ക്? ; ഫിഫ്റ്റി – ഫിഫ്റ്റി ലോട്ടറി നറുക്കെടുപ്പ് ഇന്ന്
Kerala Lottery Fifty Fifty Draw Today : ഫിഫ്റ്റി - ഫിഫ്റ്റി ലോട്ടറി വകുപ്പിൻ്റെ നറുക്കെടുപ്പ് ഇന്ന് നടക്കും. ഒരു കോടി രൂപ ഒന്നാം സമ്മാനം ലഭിക്കുന്ന ഫിഫ്റ്റി - ഫിഫ്റ്റിയ്ക്കാണ് പ്രതിവാര ലോട്ടറികളിൽ ഏറ്റവും സമ്മാനത്തുകയുള്ളത്.
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഫിഫ്റ്റി-ഫിഫ്റ്റി ലോട്ടറി നറുക്കെടുപ്പ് ഇന്ന്. ഫിഫ്റ്റി-ഫിഫ്റ്റിയുടെ എഫ്എഫ്-109 ലോട്ടറി നറുക്കെടുപ്പാണ് സെപ്തംബർ 3ന് പ്രഖ്യാപിക്കുക. ഭാഗ്യക്കുറി വകുപ്പിൻ്റെ തിരുവനന്തപുരം ബേക്കറി ജങ്ഷനിലെ ഗോർക്കി ഭവനിൽ വെച്ച് ഉച്ചകഴിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ്. പ്രതിവാര ലോട്ടറിയിൽ ഏറ്റവും ഉയർന്ന സമ്മാനത്തുകയുള്ളത് ഫിഫ്റ്റി-ഫിഫ്റ്റിക്കാണ്. ഒരു കോടി രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 10 ലക്ഷം രൂപ. ബുധനാഴ്ചകളിൽ നറുക്കെടുക്കുന്ന ഫിഫ്റ്റി-ഫിഫ്റ്റി ലോട്ടറിയുടെ വില 50 രൂപയാണ്. ലോട്ടറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നാലുമണിയോടെ ഫലത്തിന്റെ പൂർണരൂപം ലഭ്യമാകും.
ഒരു കോടിയിൽ തുടങ്ങി 100 രൂപ വരെയാണ് ഫിഫ്റ്റി-ഫിഫ്റ്റി ലോട്ടറിയുടെ സമ്മാനത്തുക. സമ്മാനത്തുക 5,000ത്തിൽ താഴെ ആണെങ്കിൽ സംസ്ഥാനത്തെ ഏത് ലോട്ടറികടയിൽ ചെന്നും ടിക്കറ്റ് മാറി സമ്മാനത്തുക കൈപറ്റാം. എന്നാൽ 5000 രൂപയിലും മുകളിലുള്ള സമ്മാനത്തിന് അർഹമായവർ ടിക്കറ്റും മറ്റ് തിരിച്ചറിയൽ രേഖകളും ഭാഗ്യക്കുറി വകുപ്പിൻ്റെ ഓഫീസിലോ ബാങ്കിലോ സമർപ്പിച്ച് സമ്മാനത്തുക കൈപ്പറ്റേണ്ടതാണ്. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തണം. 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കുകയും ചെയ്യണം.
Read Also : Post Office RD: 5000 ഇട്ട്, 8.5 ലക്ഷം നേടാം പോസ്റ്റോഫീസ് ഞെട്ടിക്കും
ഒരു ലക്ഷത്തിൽ കൂടുതൽ സമ്മാനത്തുകയുള്ള ടിക്കറ്റുകൾ കേരള ലോട്ടറി ഡയറക്ടറേറ്റിൽ നിന്നേ മാറ്റിയെടുക്കാൻ സാധിക്കൂ. നറുക്കെടുപ്പ് നടന്ന് 30 ദിവസത്തിനുള്ളിൽ ബന്ധപ്പെട്ട രേഖകൾ സഹിതം ഒറിജിനൽ ടിക്കറ്റ് മേൽപറഞ്ഞ ഓഫീസുകളിൽ ഹാജരാക്കേണ്ടതാണ്. 30 ദിവസത്തിനുള്ളിൽ ടിക്കറ്റ് ഹാജരാക്കാൻ സാധിച്ചില്ലെങ്കിൽ കാലതാമസത്തിനുള്ള കാരണം വ്യക്തമാക്കുന്ന വിശദീകരണം സമർപ്പിക്കേണ്ടി വരും.
ഫിഫ്റ്റി-ഫിഫ്റ്റി ലോട്ടറിക്ക് പുറമെ വിൻ-വിൻ, അക്ഷയ, കാരുണ്യ പ്ലസ്, സ്ത്രീശക്തി, കാരുണ്യ, നിർമൽ എന്നിങ്ങിനെ ഒരു ആഴ്ചയിൽ ഓരോ ദിവസങ്ങളിലായി ഭാഗ്യക്കുറി നറുക്കെടുപ്പ് നടക്കാറുണ്ട്. ഇവയ്ക്കൊപ്പം ഓണം, ക്രിസ്മസ്-ന്യൂ ഇയർ, വിഷു, സമ്മർ, മൺസൂൺ എന്നിങ്ങനെ ബംപർ ലോട്ടറികളും സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്നുണ്ട്.
25 കോടി രൂപ ഒന്നാം സമ്മാനം ലഭിക്കുന്ന ഓണം ബംപർ ലോട്ടറി ടിക്കറ്റിന്റെ വിൽപ്പന കുതിക്കുകയാണ്. ഓഗസ്റ്റ് ഒന്നിന് പുറത്തിറക്കിയ പത്ത് ലക്ഷം ടിക്കറ്റുകള്‍ നിമിഷ നേരെ കൊണ്ട് വിറ്റ് തീർന്നതോടെ കൂടുതൽ ടിക്കറ്റുകൾ സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് വിപണിയിലെത്തിക്കുകയായിരുന്നു. 500 രൂപയാണു ടിക്കറ്റ് വില.
Also Read : Kerala Lottery Result Today: ഇന്ന് ഭാഗ്യം ആർക്കൊപ്പം..? സ്ത്രീ ശക്തി SS-431 ലോട്ടറി ഫലം പ്രഖ്യാപിച്ചു
രണ്ടാം സമ്മാനം 20 പേർക്ക് ഒരു കോടി രൂപ വീതം. മൂന്നാം സമ്മാനമായി 20 പേര്‍ക്ക് 50 ലക്ഷം രൂപ വീതം. 10 പേര്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം നല്‍കുന്ന നാലാം സമ്മാനവും 2 ലക്ഷം രൂപ വീതം നല്‍കുന്ന അഞ്ചാം സമ്മാനവുമാണ് പിന്നീടുള്ള വലിയ സമ്മാന തുകകള്‍. 5000 രൂപയാണ് ആറാം സമ്മാനം. 200 രൂപയാണ് ഏഴാം സമ്മാനം. 1000 രൂപയായിരിക്കും എട്ടാം സമ്മാനം. ഒന്‍പതാം സമ്മാനമായി അവസാന നാലക്കത്തിന് 500 രൂപയും സമ്മാനം ലഭിക്കും.
വയനാട് ഉരുൾപൊട്ടൽ പശ്ചാത്തലത്തിൽ വിൽപ്പനയിൽ കാര്യമായ കുതിപ്പ് ഉണ്ടാകില്ലെന്ന് പ്രതീക്ഷയായിരുന്നു വകുപ്പിന് തുടക്കത്തിൽ ഉണ്ടായത്. എന്നാൽ മറിച്ച് സംഭവിച്ചത് മുതൽ പരമാവധി വിറ്റഴിക്കാനാകുന്ന 90 ലക്ഷം ടിക്കറ്റുകള്‍ വില്‍ക്കാനുള്ള ശ്രമത്തിലാണ് സംസ്ഥാന ഭാഗ്യക്കുറി വകുപ്പ്. കഴിഞ്ഞ ഓണക്കാലത്ത് 75.76 ലക്ഷം ടിക്കറ്റുകൾ വിറ്റുപോയിരുന്നു.