5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Pooja Bumper Result 2024: 12 കോടി ആർക്കടിക്കും? ഇനി മണിക്കൂറുകൾ മാത്രം, പൂജാ ബമ്പർ ലോട്ടറി നറുക്കെടുപ്പ് ഇന്ന്

Kerala lottery Pooja Bumper BR-100: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിൻ്റെ പൂജാ ബമ്പർ ലോട്ടറി നറുക്കെടുപ്പ് ഇന്ന് നടക്കും. തിരുവനന്തപുരം ഗോർഖി ഭവനിൽ ഉച്ചകഴിഞ്ഞ് രണ്ടു മണിക്കാണ് നറുക്കെടുപ്പ്. പൂജ ബമ്പറിന്റെ ഒന്നാം സമ്മാനത്തിനർഹനാകുന്ന ഭാഗ്യശാലിക്ക് ലഭിക്കാൻ പോകുന്നത് 12 കോടി രൂപയാണ്.

Pooja Bumper Result 2024: 12 കോടി ആർക്കടിക്കും? ഇനി മണിക്കൂറുകൾ മാത്രം, പൂജാ ബമ്പർ ലോട്ടറി നറുക്കെടുപ്പ് ഇന്ന്
പൂജാ ബമ്പര്‍ (image credits: social media)
sarika-kp
Sarika KP | Updated On: 04 Dec 2024 11:48 AM

തിരുവനന്തപുരം: ഈ വർഷത്തെ അവസാന കോടിപതി നിങ്ങളാണോ എന്നറിയാൻ ഇനി മണിക്കൂറുകൾ മാത്രം. സംസ്ഥാന ഭാഗ്യക്കുറി വകുപ്പിൻ്റെ പൂജാ ബമ്പർ ലോട്ടറി നറുക്കെടുപ്പ് ഇന്ന് നടക്കും. തിരുവനന്തപുരം ഗോർഖി ഭവനിൽ ഉച്ചകഴിഞ്ഞ് രണ്ടു മണിക്കാണ് നറുക്കെടുപ്പ്. പൂജ ബമ്പറിന്റെ ഒന്നാം സമ്മാനത്തിനർഹനാകുന്ന ഭാഗ്യശാലിക്ക് ലഭിക്കാൻ പോകുന്നത് 12 കോടി രൂപയാണ്. 37 ലക്ഷത്തിലധികം ടിക്കറ്റുകൾ ഭാഗ്യക്കുറി വകുപ്പ് വിറ്റഴിച്ചു. ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റുപോയത് പാലക്കാട് ജില്ലയിലാണ്. തൊട്ടുപിന്നിൽ തൃശൂർ, തിരുവനന്തപുരം ജില്ലകളാണുള്ളത്.

ഓണം ബമ്പറിന്റെ നറുക്കെടുപ്പ് നടന്ന ഒക്ടോബര്‍ 9ന് തന്നെയാണ് പൂജ ബമ്പര്‍ ബി ആര്‍ 100 എന്ന ടിക്കറ്റിന്റെ പ്രകാശനം നടന്നത്. ധനമന്ത്രി കെ എന്‍ ബാലഗോപാലനാണ് ടിക്കറ്റിന്റെ പ്രകാശനം നിര്‍വഹിച്ചത്. പിന്നാലെ ടിക്കറ്റ് വിപണിയിൽ എത്തി. JA, JB, JC, JD, JE എന്നിങ്ങനെ അഞ്ച് സീരുസുകളിലാണ് ടിക്കറ്റ് പുറത്തിറക്കിയിരിക്കുന്നത്. ഓണം ബമ്പര്‍ നറുക്കെടുപ്പിന് ശേഷം സംസ്ഥാനത്ത് വില്‍പന നടക്കുന്ന ഏറ്റവും ഉയര്‍ന്ന സമ്മാനത്തുകയുള്ള ലോട്ടറിയാണ് പൂജ ബമ്പര്‍. കൂടാതെ ഈ വര്‍ഷത്തെ അവസാന ലോട്ടറി കൂടിയാണ് പൂജ ബമ്പര്‍. പൂജ ബമ്പർ ടിക്കറ്റ് വില 300 രൂപയാണ്.

പൂജാ ബമ്പർ സമ്മാനം

പൂജാ ബമ്പർ BR-100ന്റെ ഒന്നാം സമ്മാനം 12 കോടി രൂപയാണ്. രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം അഞ്ച് പേർക്ക് ലഭിക്കും. മൂന്നാം സമ്മാനമായി പത്ത് പേർക്ക് 10 ലക്ഷം രൂപ വീതം ലഭിക്കും. നാലാം സമ്മാനമായി മൂന്നു ലക്ഷം രൂപ അഞ്ചു പേർക്കും, അഞ്ചാം സമ്മാനമായി രണ്ടു ലക്ഷം രൂപ വീതം അഞ്ച് പേർക്കും ലഭിക്കും. ആറ് മുതൽ ഒൻപത് വരെയുള്ള സമ്മാനങ്ങൾ യഥാക്രമം 5000 , 1000, 500, 300 രൂപ എന്നിങ്ങനെയാണ് നൽകുന്നത്. സമാശ്വാസ സമ്മാനമായി നാല് പേർക്ക് 1 ലക്ഷം രൂപ വീതവും ലഭിക്കും. പൂജ ബമ്പർ നറുക്കെടുപ്പിലൂടെ 6 കോടീശ്വരൻമാരാണ് ഉണ്ടാകുന്നത് . ഒപ്പം ആകർഷകമായ നിരവധി സമ്മാനങ്ങളും ഇത്തവണത്തെ പൂജ ബമ്പറിൽ ഒളിഞ്ഞിരിക്കുന്നുണ്ട്.

Also Read-Pooja Bumper 2024: ഭാഗ്യാന്വേഷികളേ… പൂജാ ബമ്പർ വിൽപന 37 ലക്ഷം കടന്നു; മുന്നിൽ പാലക്കാട്

സമ്മാനത്തുക എങ്ങനെ ലഭിക്കും?

സാധാരണ ​ഗതിയിൽ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ച് കഴിഞ്ഞാൽ 30 ദിവസത്തിനകം ടിക്കറ്റ് സമർപ്പിക്കണം. സമ്മാന ടിക്കറ്റ് സമർപ്പിക്കാൻ കാലതാമസം നേരിട്ടാൽ 90 ദിവസം വരെയുള്ളവ ക്ഷമിച്ചു നൽകാൻ ജില്ലാ ലോട്ടറി ഓഫീസർമാർക്ക് അധികാരമുണ്ട്. നറുക്കെടുപ്പ് തീയതി മുതൽ 90 ദിവസം വരെയാണ് കണക്കാക്കുക. 180 ദിവസം വരെ കാലതാമസം വന്നാൽ അത് ക്രമപ്പെടുത്താൻ ലോട്ടറി ഡയരക്ടർക്ക് അധികാരമുണ്ട്.

സമർപ്പിക്കേണ്ട രേഖകൾ

1. ഫോം നമ്പർ VIII-ൽ സ്റ്റാമ്പ് ചെയ്ത രസീത്.
2. ​ഗസറ്റഡ് ഓഫീസറോ നോട്ടറിയോ സാക്ഷ്യപ്പെടുത്തിയ സമീപകാലത്ത് എടുത്ത പാസ്പോർട്ട് സൈസ് ഫോട്ടോയുടെ രണ്ട് കോപ്പികൾ.
3. സമ്മാനർഹമായ ടിക്കറ്റിന്റെ ഇരുവശങ്ങളുടെയും സാക്ഷ്യപ്പെടുത്തിയ ഫോട്ടോ കോപ്പി.
4. പാസ്പോർട്ട്/ റേഷൻ കാർഡ്/ ഇലക്ഷൻ ഐഡന്റിറ്റി കാർഡ്/ ഡ്രൈവിം​ഗ് ലൈസൻസ്/ പാൻകാർഡ്/ എന്നിവവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ്.

അതേസമയം കഴിഞ്ഞ വർഷമാണ് പൂജാ ബമ്പർ ടിക്കറ്റിൻ്റെ ഒന്നാം സമ്മാനം 12 കോടി രൂപയായി ഉയർത്തിയത്. ഇതിനു മുൻപ് 10 കോടി രൂപയായിരുന്നു ഒന്നാം സമ്മാനം. 2023ലെ പൂജാ ബമ്പർ നറുക്കെടുപ്പിൽ JC 253199 എന്ന ടിക്കറ്റിനായിരുന്നു ഒന്നാം സമ്മാനമായ 12 കോടി രൂപ ലഭിച്ചത്. കാസർകോട് ജില്ലയിൽ വിറ്റ ടിക്കറ്റാണ് ഒന്നാം സമ്മാനത്തിന് അർഹമായത്. അന്ന് സംസ്ഥാനത്ത് 39 ലക്ഷം ടിക്കറ്റുകളാണ് വിറ്റുപോയത്.

12 കോടിയ്ക്ക് എത്ര രൂപ നികുതി അടക്കണം?

ഇത്തവണത്തെ പൂജ ബമ്പർ അടിച്ചാൽ ആ തുക മൊത്തമായി നമ്മുടെ കൈകളിൽ കിട്ടില്ല. എന്നാൽ മറ്റു ചാർജുകൾ ഈടാക്കിയ ശേഷം എത്ര രൂപ നിങ്ങളുടെ കൈയ്യിൽ ലഭിക്കുന്ന് അറിയാമോ? ലോട്ടറി അടിച്ചാൽ ആദ്യം ഏജന്റ് കമ്മീഷൻ ഈടാക്കും. ഏകദേശം 10 ശതമാനമാണ് അവർ ഈടാക്കുന്നത്. അപ്പോൾ 12 കോടിയുടെ 10 ശതമാനം എന്നാൽ ഏകദേശം 1.2 കോടി രൂപ ഏജന്റിന് കമ്മീഷനായി നൽകേണ്ടതുണ്ട്. ശേഷം 10.8 കോടി രൂപയാണ് ബാക്കിയുള്ളത്. ഈ തുകയിൽ നിന്ന് ഇനി നികുതി ഈടാക്കേണ്ടതുണ്ട്. 10 ലക്ഷം രൂപയിൽ കൂടുതൽ വാർഷിക വരുമാനമുണ്ടെങ്കിൽ അതിന്റെ 30 ശതമാനമാണ് നികുതിയായി നൽകേണ്ടത്. അപ്പോൾ ഈ 10.8 കോടി കൈവശമുള്ള വ്യക്തി 30 ശതമാനം കണക്കാക്കിയാൽ 3.24 കോടി രൂപയാണ് നികുതി ഇനത്തിൽ നൽകേണ്ടത്. ഈ തുകയും ഈടാക്കിയ ശേഷമാണ് ബമ്പറടിച്ച വ്യക്തിയുടെ അക്കൗണ്ടിലേക്ക് ബാക്കി തുക എത്തുകയുള്ളൂ. കണക്ക് പ്രകാരം ഏകദേശം 7.56 കോടി രൂപയായിരിക്കും പൂജാ ബമ്പർ ഒന്നാം സമ്മാനം നേടിയ വ്യക്തിയുടെ കൈവശം എത്തുക. അതിൽ ഏകദേശം 4.44 കോടിയോളം രൂപ നിങ്ങൾക്ക് ലഭിക്കില്ല.