Pooja Bumper 2024: 2024-ൽ കോടീശ്വരനാകണോ? പെട്ടെന്ന് തന്നെ പൂജാ ബമ്പർ എടുത്തോ; വിൽപന പൊടിപൊടിക്കുന്നു
Kerala lottery Pooja Bumper BR-100: ഓണം ബമ്പറിന് പിന്നാലെ എത്തിയ 'പൂജാ ബമ്പർ ബിആർ 100' ലോട്ടറി വിൽപന തകൃതിയായി നടന്നുകൊണ്ടിരിക്കുകയാണ്, അതുകൊണ്ട് തന്നെ നിങ്ങളം ഒട്ടും വൈകിക്കേണ്ട ടിക്കറ്റ് എടുക്കാന്‍. ഒക്ടോബറിലായിരുന്നു കേരള സംസ്ഥാന വകുപ്പിന്റെ പൂജ ബമ്പർ BR 100-ന്റെ പ്രകാശനം നടന്നത്.
ഓണം ബമ്പർ അടിച്ചില്ലേ? അതിന്റെ വിഷമത്തിലാണോ നിങ്ങൾ. എന്നാൽ വിഷമം മാറ്റിവച്ചോ, ഈ വർഷം തന്നെ കോടീശ്വരനാകാം. ഓണം ബമ്പറിന് പിന്നാലെ എത്തിയ ‘പൂജാ ബമ്പർ ബിആർ 100’ ലോട്ടറി വിൽപന തകൃതിയായി നടന്നുകൊണ്ടിരിക്കുകയാണ്, അതുകൊണ്ട് തന്നെ നിങ്ങളം ഒട്ടും വൈകിക്കേണ്ട ടിക്കറ്റ് എടുക്കാന്‍. ഒക്ടോബറിലായിരുന്നു കേരള സംസ്ഥാന വകുപ്പിന്റെ പൂജ ബമ്പർ BR 100-ന്റെ പ്രകാശനം നടന്നത്. തുടർന്ന് പിറ്റെ ദിവസം മുതൽ ടിക്കറ്റ് വിൽപ്പന ആരംഭിച്ചിരുന്നു.
സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് ഇതുവരെ 19 ലക്ഷം ടിക്കറ്റുകൾ വിറ്റഴിച്ചു. 25 ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ചത്. വിൽപന അനുസരിച്ചു കൂടുതൽ ടിക്കറ്റുകൾ അച്ചടിക്കാനാണ് ഭാഗ്യക്കുറി വകുപ്പിൻ്റെ തീരുമാനം.വിൽപന ആരംഭിച്ച് 26 ദിവസത്തിനുള്ളിൽ 19,42,636 ടിക്കറ്റുകൾ വിറ്റഴിക്കാൻ ഭാഗ്യക്കുറി വകുപ്പിന് സാധിച്ചു. നവംബർ നാലിന് വൈകുന്നേരം നാലു മണിവരെയുള്ള കണക്കാണിത്. കഴിഞ്ഞ വർഷം 39 ലക്ഷം ടിക്കറ്റുകളാണ് വിറ്റുപോയത്.
സമ്മാനത്തുക
ഒന്നാം സമ്മാനം 12 കോടി രൂപ ലഭിക്കുന്ന പൂജ ബമ്പറിന്റെ വില 300 രൂപയാണ്. 4 കോടിയാണ് പൂജാ ബമ്പറിന്റെ രണ്ടാം സമ്മാനം. ഒരു കോടി വീതം നാല് പേർക്കാകും ലഭിക്കുക. മൂന്നാം സമ്മാനം 10 ലക്ഷം രൂപ (ഒരു സീരീസിന് രണ്ട് സമ്മാനം എന്ന നിലയിൽ 10 പേർക്ക്). മൂന്ന് ലക്ഷം വീതം അഞ്ച് പേർക്കാണ് നാലാം സമ്മാനം (ഒരു പരമ്പര). അഞ്ചാം സമ്മാനം രണ്ട് ലക്ഷം രൂപ. കൂടാതെ 5000, 1000, 500, 300 രൂപയുടെ മറ്റ് നിരവധി സമ്മാനങ്ങളും ജേതാക്കൾക്ക് ലഭിക്കും. JA, JB, JC, JD, JE എന്നിങ്ങനെ അഞ്ച് സീരുസുകളിലാണ് ടിക്കറ്റ് പുറത്തിറക്കിയിരിക്കുന്നത്. ഓണം ബമ്പർ നറുക്കെടുപ്പിന് ശേഷം സംസ്ഥാനത്ത് വിൽപന നടക്കുന്ന ഏറ്റവും ഉയർന്ന സമ്മാനത്തുകയുള്ള ലോട്ടറിയാണ് പൂജ ബമ്പർ. കൂടാതെ ഈ വർഷത്തെ അവസാന ലോട്ടറി കൂടിയാണ് പൂജ ബമ്പർ.
പൂജ ബമ്പർ നറുക്കെടുപ്പ്
മറ്റ് ടിക്കറ്റുകളുടെ നറുക്കെടുപ്പ് നടക്കുന്നത് പോലെ തിരുവനന്തപുരം ഗോർഖി ഭവനിൽ വെച്ച് തന്നെയാണ് പൂജ ബമ്പറിന്റെ നറുക്കെടുപ്പ് നടക്കുന്നത്. 2024 ഡിസംബർ 4നാണ് ഇത്തവണത്തെ പൂജ ബമ്പർ നറുക്കെടുപ്പ് നടക്കുന്നത്. ഉച്ചയ്ക്ക് രണ്ട് മണിക്കാണ് നറുക്കെടുപ്പ് നടക്കുക. നവംബർ അവസാനിക്കാറായ സ്ഥിതിക്ക് പെട്ടെന്ന് തന്നെ പൂജ ബമ്പർ സ്വന്തമാക്കുന്നതാണ് ബുദ്ധി.