Pooja Bumper 2024: ഇത്തവണ ഭാഗ്യം തെളിയും; പൂജ ബമ്പർ നറുക്കെടുപ്പിന് ഇനി ഏതാനും ദിവസങ്ങൾ മാത്രം; അറിയേണ്ടതെല്ലാം
Kerala lottery Pooja Bumper BR-100: സമാശ്വാസ സമ്മാനമായി നാല് പേർക്ക് 1 ലക്ഷം രൂപ വീതവും ലഭിക്കും. ഇത്തവണ പൂജ ബമ്പർ നറുക്കെടുപ്പിലൂടെ 6 കോടീശ്വരൻമാർ ഉണ്ടാവും. ആകർഷകമായ നിരവധി സമ്മാനങ്ങളാണ് ഇത്തവണ പൂജ ബമ്പറിൽ ഒളിഞ്ഞിരിക്കുന്നത്.
പൂജ ബമ്പർ എടുത്തോ? എടുത്തിലേങ്കിൽ പെട്ടെന്ന് തന്നെ ആകട്ടെ, നറുക്കെടുപ്പിന് ഇനി ദിവസങ്ങൾ മാത്രം. ഓണം ബമ്പർ നഷ്ടമായതിന്റെ നിരാശ മാറ്റിവച്ചേക്കൂ, ഇത്തവണത്തെ പൂജ ബമ്പർ നിങ്ങൾക്ക് തന്നെ. 2024-ലെ പൂജ ബമ്പർ ഭാഗ്യശാലികൾ ആരാകും എന്നറിയാൻ ഡിസംബർ 4 വരെ കാത്തിരിക്കണം. അതേസമയം ‘പൂജാ ബമ്പർ ബിആർ 100’ ലോട്ടറി വിൽപന തകൃതിയായി നടന്നുകൊണ്ടിരിക്കുകയാണ്. സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് ഇതുവരെ 19 ലക്ഷം ടിക്കറ്റുകൾ വിറ്റഴിച്ചുവെന്നാണ് റിപ്പോർട്ട്. 25 ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ചത്. വിൽപന അനുസരിച്ചു കൂടുതൽ ടിക്കറ്റുകൾ അച്ചടിക്കാനാണ് ഭാഗ്യക്കുറി വകുപ്പിൻ്റെ തീരുമാനം.വിൽപന ആരംഭിച്ച് 26 ദിവസത്തിനുള്ളിൽ 19,42,636 ടിക്കറ്റുകൾ വിറ്റഴിക്കാൻ ഭാഗ്യക്കുറി വകുപ്പിന് സാധിച്ചു. നവംബർ നാലിന് വൈകുന്നേരം നാലു മണിവരെയുള്ള കണക്കാണിത്. കഴിഞ്ഞ വർഷം 39 ലക്ഷം ടിക്കറ്റുകളാണ് വിറ്റുപോയത്.
പൂജാ ബമ്പർ സമ്മാനം
300 രൂപ വിലയുള്ള പൂജാ ബമ്പർ BR-100ന്റെ ഒന്നാം സമ്മാനം 12 കോടി രൂപയാണ്. രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം അഞ്ച് പേർക്ക് ലഭിക്കും. മൂന്നാം സമ്മാനമായി പത്ത് പേർക്ക് 10 ലക്ഷം രൂപ വീതം ലഭിക്കും. നാലാം സമ്മാനമായി മൂന്നു ലക്ഷം രൂപ അഞ്ചു പേർക്കും, അഞ്ചാം സമ്മാനമായി രണ്ടു ലക്ഷം രൂപ വീതം അഞ്ച് പേർക്കും ലഭിക്കും. ആറ് മുതൽ ഒൻപത് വരെയുള്ള സമ്മാനങ്ങൾ യഥാക്രമം 5000 , 1000, 500, 300 രൂപ എന്നിങ്ങനെയാണ് നൽകുന്നത്. സമാശ്വാസ സമ്മാനമായി നാല് പേർക്ക് 1 ലക്ഷം രൂപ വീതവും ലഭിക്കും. ഇത്തവണ പൂജ ബമ്പർ നറുക്കെടുപ്പിലൂടെ 6 കോടീശ്വരൻമാർ ഉണ്ടാവും. ആകർഷകമായ നിരവധി സമ്മാനങ്ങളാണ് ഇത്തവണ പൂജ ബമ്പറിൽ ഒളിഞ്ഞിരിക്കുന്നത്. JA, JB, JC, JD, JE എന്നിങ്ങനെ അഞ്ച് സീരുസുകളിലാണ് ടിക്കറ്റ് പുറത്തിറക്കിയിരിക്കുന്നത്. ഓണം ബമ്പർ നറുക്കെടുപ്പിന് ശേഷം സംസ്ഥാനത്ത് വിൽപന നടക്കുന്ന ഏറ്റവും ഉയർന്ന സമ്മാനത്തുകയുള്ള ലോട്ടറിയാണ് പൂജ ബമ്പർ.
കഴിഞ്ഞ വർഷമായിരുന്നു പൂജാ ബമ്പർ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം 10 കോടിയിൽ നിന്ന് 12 കോടിയായി ഉയർത്തിയത്. ഇതിനൊപ്പം ടിക്കറ്റിന്റെ വിലയും ഉയർത്തിയിരുന്നു. 2023 വരെ പൂജ ബമ്പർ ലോട്ടറി ടിക്കറ്റിന്റെ വില 250 രൂപയായിരുന്നു. എന്നാൽ 2023-ൽ ടിക്കറ്റ് വില 300 രൂപയായി ഉയർത്തുകയും ചെയ്തു. 12 കോടി രൂപ അടിക്കുന്ന ഭാഗ്യശാലിയ്ക്ക് നികുതി ഈടാക്കിയാൽ ഏകദേശം 8 കോടിയോളം രൂപയാണ് ലഭിക്കുന്നത്. രണ്ടാം സമ്മാനം ലഭിക്കുന്ന 5 പേർക്ക് 1 കോടി വീതമാണ് സമ്മാനത്തുകയെങ്കിലും നികുതി ഈടാക്കിയാൽ ഏകദേശം 60 ലക്ഷത്തോളം രൂപയാവും ലഭിക്കുന്നത്.