Kerala Lottery Onam Bumper 2024: ഓണം ബമ്പർ ടിക്കറ്റ് വില്‍പ്പന തകൃതിയിൽ: 25 കോടി അടിച്ചാൽ കയ്യിൽ കിട്ടുന്നത് ഇത്ര

25 കോടി രൂപ ഒന്നാം സമ്മാനവും ഒരു കോടി രൂപ വീതം 20 പേര്‍ക്കും സമ്മാനം.

Kerala Lottery Onam Bumper 2024: ഓണം ബമ്പർ ടിക്കറ്റ് വില്‍പ്പന തകൃതിയിൽ: 25 കോടി അടിച്ചാൽ കയ്യിൽ കിട്ടുന്നത് ഇത്ര

ഓണം ബംപര്‍ (Image Credits: Social Media)

Updated On: 

07 Sep 2024 16:39 PM

സംസ്ഥാനത്ത് ഓണം ബമ്പർ ടിക്കറ്റ് വില്‍പ്പന തകൃതിയിൽ നടക്കുന്നു. ഭാ​ഗ്യപരീക്ഷണത്തിനു ഒരുങ്ങുന്ന മലയാളികൾക്ക് ഏറ്റവും മികച്ച അവസരമാണ് ഓണം ബമ്പർ. 25 കോടി രൂപയാണ് ഒന്നാം സമ്മാനം. ഏറ്റവും കൂടുതൽ തുക ഒന്നാം സമ്മാനമായി ലഭിക്കുന്ന ലോട്ടറിയാണ് ഓണം ബംബർ. ഇതുവരെ 24 ലക്ഷത്തിന് മേല്‍ ടിക്കറ്റുകള്‍ വിറ്റഴിക്കപ്പെട്ടുവെന്നാണ് റിപ്പോർട്ട്. ഏറ്റവും കൂടുതൽ വിറ്റത് പാലക്കാട് ജില്ലയിലാണ്. നാല് ലക്ഷം ടിക്കറ്റുകളാണ് പാലക്കാട് വിൽപ്പന നടത്തിയത്. മൂന്ന് ലക്ഷം ടിക്കറ്റുകൾ വിറ്റ തിരുവനന്തപുരം രണ്ടാമതും രണ്ടര ലക്ഷം ടിക്കറ്റുകൾ വിറ്റ തൃശൂർ മൂന്നാമതും ആണ്.

ആ​ഗസ്റ്റ് ഒന്നിനു പുറത്തിറക്കിയ പത്ത് ലക്ഷം ടിക്കറ്റുകള്‍ നിമിഷ നേരെ കൊണ്ട് വിറ്റ് തീർന്നതോടെ കൂടുതൽ ടിക്കറ്റുകൾ സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് വിപണിയിലെത്തിക്കുകയായിരുന്നു. 500 രൂപയാണു ടിക്കറ്റ് വില. രണ്ടാം സമ്മാന ഒരു കോടി രൂപ വീതം 20 പേര്‍ക്ക് 50 ലക്ഷം രൂപ മൂന്നാം സമ്മാനവും യഥാക്രമം 5 ലക്ഷവും 2 ലക്ഷവും നാലും അഞ്ചും സമ്മാനങ്ങളും 500 രൂപ അവസാന സമ്മാനവുമായി തിരുവോണം ബമ്പര്‍ ടിക്കറ്റ് വില്‍പ്പന ഹിറ്റായി മാറുന്നു.

വയനാട് ഉണ്ടായ ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ ടിക്കറ്റ് വിൽപ്പന കാര്യമായി ഉണ്ടാകില്ലെന്ന കണക്കകൂട്ടലിലായിരുന്നു സംസ്ഥാന ഭാ​ഗ്യക്കുറി വകുപ്പ്. എന്നാൽ ആദ്യ ദിവസത്തിൽ തന്നെ റെക്കോർഡ് വിൽപ്പന നടന്നതോടെ കൂടുതൽ ടിക്കറ്റ് പുറത്തിറക്കാൻ ഭാ​ഗ്യക്കുറി വകുപ്പ് തീരുമാനിക്കുകയായിരുന്നു. ഇതോടെ 90 ലക്ഷം ടിക്കറ്റുകള്‍ വില്‍ക്കാനുള്ള ശ്രമത്തിലാണ് സംസ്ഥാന ഭാഗ്യക്കുറി വകുപ്പ്. കഴിഞ്ഞ ഓണക്കാലത്ത് 75.76 ലക്ഷം ടിക്കറ്റുകൾ വിറ്റുപോയിരുന്നു.

Also read-Kerala Lottery Onam Bumper 2024: ഓണം ബംബര്‍ വില്‍പന കുതിക്കുന്നു; ഇതുവരെ വിറ്റത് 23 ലക്ഷം ടിക്കറ്റുകൾ; പാലക്കാട് ഒന്നാമത്

എന്നാൽ കാര്യം ഇങ്ങനെയൊക്കെ ആണെങ്കിലും ഒന്നാം സമ്മാനം അടിക്കുന്ന വ്യക്കിക്ക് ലഭിക്കുന്ന തുകയേക്കാൾ വലിയ ബംബർ നേട്ടമാണ് കേന്ദ്ര സർക്കാരിനു കേരള സർക്കാരിനു ലഭിക്കുന്നത്. ലോട്ടറി വിൽപ്പന മുതൽ കേന്ദ്രസർക്കാരിനും കേരള സർക്കാരിനും വലിയ ഒരു തുക ലഭിക്കുന്നുണ്ട്. ലോട്ടറിയുടെ ജി എസ് ടി വരുമാനത്തിൽ നിന്ന് തുടങ്ങുന്ന നേട്ടം അടിച്ചു കഴിഞ്ഞാലും തുടരുന്നു. പതിനായിരം രൂപയ്ക്ക് മേലുള്ള എല്ലാ സമ്മാനങ്ങൾക്കും ആദായ നികുതി അടയ്ക്കണം.

1961 ലെ ആദായ നികുതി നിയമത്തിലെ 194 B വകുപ്പ് പ്രകാരം പതിനായിരം രൂപയ്ക്ക് മുകളിൽ ലോട്ടറി അടിച്ചാൽ നികുതി കഴിഞ്ഞുള്ള പണം മാത്രമേ ലഭിക്കുകയുള്ളു. അതായത് പതിനായിരം രൂപയ്ക്ക് മുകളിൽ സമ്മാനം നേടുന്നവരിൽ നിന്ന് ലോട്ടറി വകുപ്പ് 30 ശതമാനം ആദായ നികുതി ഈടാക്കും. ഇനി സമ്മാന തുക 50 ലക്ഷത്തിന് മുകളിലാണെങ്കിൽ ആദായനികുതിക്ക് മേൽ വീണ്ടും സർചാർജും സെസും നൽകേണ്ടി വരും. ഇനി ഒന്നാം സമ്മാനമായ 25 കോടി രൂപയിൽ നിന്ന് ഏജന്റ് കമ്മീഷനായ പത്ത് ശതമാനം കുറയ്ക്കും. അതായത് രണ്ടര കോടി രൂപ ഏജന്റ് കമ്മീഷൻ കിഴിച്ച് ഇരുപത്തിരണ്ടര കോടി രൂപയാകും സമ്മാനത്തുക. ഇതിലെ ആദായനികുതി 30 ശതമാനം ഈടാക്കി അടച്ച ശേഷം ബാക്കി 15 കോടി 75 ലക്ഷം രൂപയാകും ഒന്നാം സമ്മാനം നേടുന്ന വ്യക്തിക്ക് അല്ലെങ്കിൽ വ്യക്തികൾക്ക് ലഭിക്കുക. ഈ തുകയിൽ നിന്നും ആദായനികുതി സർചാർജ് , സെസ് എന്നിവ അവരുടെ നികുതി സ്ലാബ് അടിസ്ഥാനമാക്കി അടയ്ക്കേണ്ടി വരും. 37 ശതമാനം സർചാർജ്, 4 ശതമാനം സെസ് എന്നിങ്ങനെയാണ് ഈടാക്കുക. കമ്മീഷൻ, ടാക്സ്, സർചാർജ്, സെസ്സ് എന്നിവയെല്ലാം കിഴിച്ച് ഒടുവിൽ കയ്യിൽ കിട്ടുക 12.88 കോടി രൂപയാണ്.

ഓർമ്മശക്തി വർധിപ്പിക്കാൻ ഇവ പതിവാക്കാം
ഉറങ്ങുന്നതിന് മുമ്പ് എന്തൊക്കെ ചെയ്യാൻ പാടില്ല
ജെഫ് ബെസോസും ലോറൻ സാഞ്ചസും വിവാഹിതരാകുന്നു
വിട്ടുമാറാത്ത ചുമയാണോ പ്രശ്നം? വീട്ടിൽ തന്നെയുണ്ട് പരിഹാരം