Kerala Lottery Result: 80 ലക്ഷം അടിച്ച ഭാഗ്യവാനെ അറിയണ്ടേ? കാരുണ്യ പ്ലസ് നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു
Kerala Lottery Result Today: മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയാണ്. വൈകുന്നേരം മൂന്നിന് തിരുവനന്തപുരം ഗോർഖി ഭവനിൽ വച്ചാണ് നറുക്കെടുപ്പ് നടന്നത്. 80 ലക്ഷം രൂപ ഒന്നാം സമ്മാനമുള്ള ടിക്കറ്റിൻ്റെ വില 40 രൂപയാണ്.

കേരള ലോട്ടറി (Image Credits: Gettyimages)
കേരള സംസ്ഥാന ലോട്ടറി വകുപ്പ് പുറത്തിറക്കുന്ന കാരുണ്യ പ്ലസ് ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. കാരുണ്യ പ്ലസ് KN-542 സീരീസിലുള്ള ടിക്കറ്റിൻ്റെ ഫലമാണ് പുറത്തുവന്നിരിക്കുന്നത്. ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ സമ്മാനമായി ലഭിച്ചിരിക്കുന്നത് PL 937679 എന്ന ടിക്കറ്റ് നമ്പരിനാണ്. രണ്ടാം സമ്മാനം 10 ലക്ഷം രൂപയാണ്. PM 659155 എന്ന ടിക്കറ്റിനാണ് രണ്ടാം സമ്മാനം അടിച്ചിരിക്കുന്നത്. മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയാണ്. വൈകുന്നേരം മൂന്നിന് തിരുവനന്തപുരം ഗോർഖി ഭവനിൽ വച്ചാണ് നറുക്കെടുപ്പ് നടന്നത്. 80 ലക്ഷം രൂപ ഒന്നാം സമ്മാനമുള്ള ടിക്കറ്റിൻ്റെ വില 40 രൂപയാണ്.
എല്ലാ വ്യാഴാഴ്ചകളിലും നറുക്കെടുക്കുന്ന കാരുണ്യ പ്ലസ് ലോട്ടറിയുടെ ഫലം കേരള സംസ്ഥാന ലോട്ടറി വകുപ്പിൻ്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralalottery.infoയിലൂടെ തത്സമയം അറിയാം. ലഭിച്ച സമ്മാനത്തുക 5000 രൂപയിൽ താഴെയാണെങ്കിൽ ഏത് ലോട്ടറിക്കടയിൽ നിന്നും മാറ്റിവാങ്ങാം. 5000 രൂപയ്ക്ക് മുകളിൽ സമ്മാനം ലഭിച്ചാൽ സംസ്ഥാന ലോട്ടറി വകുപ്പിൻ്റെ ഓഫീസിലോ ബാങ്കിലോ നേരിട്ടെത്തി ടിക്കറ്റ് സമർപ്പിക്കണം. സമ്മാനാർഹമായ ലോട്ടറി ടിക്കറ്റിനൊപ്പം ഉടമയുടെ തിരിച്ചറിയൽ രേഖയും സമർപ്പിക്കണം.
സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തി സമ്മാനാർഹമായ ടിക്കറ്റുകൾ 30 ദിവസത്തിനകം ഹാജരാക്കി തുക കൈപ്പറ്റണം. 30 ദിവസത്തിനുള്ളിൽ ടിക്കറ്റ് ഹാജരാക്കിയില്ലെങ്കിൽ കാലതാമസത്തിനുള്ള കാരണം വ്യക്തമാക്കുന്ന വിശദീകരണം സമർപ്പിക്കണം. ലഭിച്ച സമ്മാനത്തുകത് ഒരു ലക്ഷത്തിൽ കൂടുതൽ ആണെങ്കിൽ കേരള ലോട്ടറി ഡയറക്ടറേറ്റിൽ നിന്ന് മാത്രമേ ടിക്കറ്റുകൾ മാറ്റിയെടുക്കാൻ കഴിയൂ.
കാരുണ്യ പ്ലസ് ഭാഗ്യക്കുറിക്ക് പുറമെ ഫിഫ്റ്റി-ഫിഫ്റ്റി, കാരുണ്യ, വിൻ വിൻ, സ്ത്രീശക്തി, നിർമൽ, അക്ഷയ, എന്നിങ്ങനെ ഒരു ആഴ്ചയിലെ ഓരോ ദിവസങ്ങളിലായി കേരള ഭാഗ്യക്കുറി നറുക്കെടുപ്പ് നടക്കാറുണ്ട്. ഇവയ്ക്കൊപ്പം ഓണം, ക്രിസ്മസ്-ന്യൂ ഇയർ, വിഷു, സമ്മർ, മൺസൂൺ എന്നിങ്ങനെ ബംപർ ലോട്ടറികളും സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറിക്കുന്നുണ്ട്.
നറുക്കെടുപ്പ് ഫലം ഇങ്ങനെ
80 ലക്ഷം ഒന്നാം സമ്മാനം: PL 937679
10 ലക്ഷം രണ്ടാം സമ്മനം: PM 659155
1 ലക്ഷം മൂന്നാം സമ്മാനം: PA 747575, PB 348113, PC 775095, PD 973930, PE 642659, PF 148251, PG 574628, PH 715740, PJ 343105, PK 645390, PL 149286, PM 764652
5,000 രൂപയുടെ നാലാം സമ്മാനം: 1158, 1449, 2350, 2818, 3197, 3313, 4129, 4937, 5011, 5092, 5142, 6117, 6419, 6474, 8886, 9250, 9295, 9897
1,000 രൂപയുടെ അഞ്ചാം സമ്മാനം: 8984 6606 7799 9984 4273 9494 7039 5145 7773 2008 8188 1139 0099 9040 7119 9393 9054 8493 6541 5563 0166 6510 9337 6700 6663 5504 5720 2814 0359 5419 6539 9732 6981 4584 9236 1408 8997 0794 6939 4328 2033 7069 6508 4511 1806 0968 2474 7497 8773 9586 9673 6533