5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kerala Lottery Update: 80 ലക്ഷം രൂപയുടെ ഭാ​ഗ്യശാലി ആര്?; കാരുണ്യ ഭാ​ഗ്യക്കുറി നറുക്കെടുപ്പ് ഇന്ന്

Karunya Lottery: കാരുണ്യ ലോട്ടറിയുടെ ഒന്നാം സമ്മാനം 80 ലക്ഷം രൂപയും രണ്ടാം സമ്മാനം 5 ലക്ഷം രൂപയുമാണ്. ഒരു ലക്ഷം രൂപയാണ് മൂന്നാം സമ്മാനം. 12 സീരിസുകളിലാണ് കാരുണ്യ കെആർ 675 ലോട്ടറി പുറത്തിറക്കുന്നത്.

Kerala Lottery Update: 80 ലക്ഷം രൂപയുടെ ഭാ​ഗ്യശാലി ആര്?; കാരുണ്യ ഭാ​ഗ്യക്കുറി നറുക്കെടുപ്പ് ഇന്ന്
athira-ajithkumar
Athira CA | Published: 12 Oct 2024 10:09 AM

തിരുവനന്തപുരം: കേരള സംസ്ഥാന ലോട്ടറി വകുപ്പിന്റെ കാരുണ്യ കെആർ 675 ഭാ​ഗ്യക്കുറി നറുക്കെടുപ്പ് ഇന്ന്. വൈകീട്ട് 3 മണിക്ക് നറുക്കെടുപ്പ് നടക്കുക. തിരുവനന്തപുരം ബേക്കറി ജം​ഗ്ഷനിലെ റഷ്യൻ കൾച്ചറൽ സെന്റിലെ ലോട്ടറി വകുപ്പ് ഓഫീസ് ഗോർക്കി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ് സംഘടിപ്പിക്കുന്നത്. എല്ലാ ശനിഴാഴ്ചകളിലും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറിയുടെ വില 40 രൂപയാണ്.

കാരുണ്യ ലോട്ടറിയുടെ ഒന്നാം സമ്മാനം 80 ലക്ഷം രൂപയും രണ്ടാം സമ്മാനം 5 ലക്ഷം രൂപയുമാണ്. ഒരു ലക്ഷം രൂപയാണ് മൂന്നാം സമ്മാനം. 12 സീരിസുകളിലാണ് കാരുണ്യ കെആർ 675 ലോട്ടറി പുറത്തിറക്കുന്നത്. ഒന്നാം സമ്മാനം ലഭിച്ച അതേ നമ്പറുള്ള 11 സീരീസ് കെെവശമുള്ളവർക്ക് പ്രോത്സാഹന സമ്മാനമായി 8000 രൂപയും ലഭിക്കും. നറുക്കെടുപ്പിന്റെ തത്സമയ അപ്ഡേറ്റുകൾ ലോട്ടറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralalottery.info‌യിൽ ഉച്ചയ്ക്ക് 2.55 മുതൽ ലഭ്യമാകും. ഔദ്യേ​ഗിക വെബ്സെെറ്റിലൂടെയും ടെലിവിഷൻ ചാനലുകളിലൂടെയും ഏജന്റുമാരിലൂടെയും ഫലമറിയാം.

കാരുണ്യ ലോട്ടറിയുടെ സമ്മാനത്തുക 80 ലക്ഷത്തിൽ തുടങ്ങി 100 രൂപ വരെയാണ്. 5000 രൂപയിൽ താഴെയാണ് സമ്മാനം ലഭിച്ചതെങ്കിൽ കേരളത്തിലെ ഏത് ലോട്ടറിക്കടയിലും ടിക്കറ്റ് കെെമാറി പണം സ്വന്തമാക്കാം. 5000 രൂപയിൽ കൂടുതലാണ് ലഭിച്ചതെങ്കിൽ ലോട്ടറി വകുപ്പിൻ്റെ ഓഫീസിലോ എസ്ബിഐ പോലുള്ള അം​ഗീകൃത ബാങ്കിലോ ടിക്കറ്റും മറ്റ് തിരിച്ചറിയൽ രേഖകളും ഹാജരാക്കി വേണം സമ്മാനത്തുക കെെപ്പറ്റാൻ. കരുണ്യയുടെ ഫലം പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം പണം ലഭിക്കാൻ സമ്മാനാർഹമായ ടിക്കറ്റ് സമർപ്പിക്കണം.

ഭാ​ഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്ന ലോട്ടറിയിലൂടെ ഒരു ലക്ഷത്തിൽ അധികമാണ് സമ്മാനമായി ലഭിച്ചതെങ്കിൽ ടിക്കറ്റുകൾ കേരള ലോട്ടറി ഡയറക്ടറേറ്റിൽ നിന്ന് മാത്രമേ മാറ്റിയെടുക്കാൻ കഴിയൂ. ഒരു മാസത്തിനുള്ളിൽ സമ്മാനാർഹമായ ടിക്കറ്റ് ഹാജരാക്കാൻ സാധിച്ചില്ലെങ്കിൽകാലതാമസത്തിനുള്ള കാരണം വ്യക്തമാക്കുന്ന വിശദീകരണം ലോട്ടറി വകുപ്പ് ഡയറക്ടറിന് സമർപ്പിക്കേണ്ടി വരും.

കാരുണ്യ ഭാഗ്യക്കുറിക്ക് പുറമെ വിൻ വിൻ, സ്ത്രീശക്തി, നിർമൽ, ഫിഫ്റ്റി-ഫിഫ്റ്റി, കാരുണ്യ പ്ലസ്, അക്ഷയ എന്നീ ലോട്ടറികളും ആഴ്ചയിൽ കേരള സർക്കാർ പുറത്തിറക്കുന്നുണ്ട്. ഇവയ്ക്കൊപ്പം ഓണം, ക്രിസ്മസ്-ന്യൂ ഇയർ, വിഷു, സമ്മർ, മൺസൂൺ, പൂജ ബംബർ ലോട്ടറികളും സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറിക്കുന്നുണ്ട്. സംസ്ഥാനത്ത് പൂജ ബംബറിന്റെ വിൽപ്പന പുരോ​ഗമിക്കുകയാണ്. ഒന്നാം സമ്മാനം 12 കോടി രൂപ ലഭിക്കുന്ന പൂജ ബമ്പറിന്റെ ടിക്കറ്റ് വില 300 രൂപയാണ്. 4 കോടിയാണ് പൂജാ ബംബറിന്റെ രണ്ടാം സമ്മാനം. ഒരു കോടി വീതം നാലുപേർക്കാവും ലഭിക്കുക. മൂന്നാം സമ്മാനം 10 ലക്ഷം രൂപ വീതം 10 പേർക്ക്. മൂന്ന് ലക്ഷം വീതം അഞ്ച് പേർക്കും ലഭിക്കും.

കാരുണ്യ ഭാഗ്യക്കുറി സമ്മാന ഘടന

ഒന്നാം സമ്മാനം: 80 ലക്ഷം രൂപ.
സമാശ്വാസ സമ്മാനം: 8,000 രൂപ.
രണ്ടാം സമ്മാനം: 5 ലക്ഷം രൂപ.
മൂന്നാം സമ്മാനം: 1 ലക്ഷം രൂപ.
നാലാം സമ്മാനം: 5,000 രൂപ.
അഞ്ചാം സമ്മാനം: 2,000 രൂപ.
ആറാം സമ്മാനം: 1,000 രൂപ.
ഏഴാം സമ്മാനം: 500 രൂപ.
എട്ടാം സമ്മാനം: 100 രൂപ.