Kerala DA Arrears : ഇത് സർക്കാർ ജീവനക്കാർക്കുള്ള ദീപാവലി സമ്മാനം; പിടിച്ചുവച്ചിരുന്ന ഡിഎ കുടിശ്ശികയുടെ ഒരു ഗഡു അനുവദിച്ചു

Kerala Government Employees And Teachers DA Arrear : ഈ മാസത്തെ ശമ്പളത്തിനും പെൻഷനുമൊപ്പമാണ് ഒരു ഗഡു ഡിഎ, ഡിആർ സംസ്ഥാന സർക്കാർ നൽകുന്നത്. 16 ശതമാനം ഡിഎ കുടിശ്ശികയാണ് ഇനി സംസ്ഥാന സർക്കാർ തങ്ങളുടെ ജീവനക്കാർക്ക് നൽകാനുള്ളത്.

Kerala DA Arrears : ഇത് സർക്കാർ ജീവനക്കാർക്കുള്ള ദീപാവലി സമ്മാനം; പിടിച്ചുവച്ചിരുന്ന ഡിഎ കുടിശ്ശികയുടെ ഒരു ഗഡു അനുവദിച്ചു

പ്രതീകാത്മക ചിത്രം (Image Courtesy : Soumyabrata Roy/NurPhoto via Getty Images)

Updated On: 

23 Oct 2024 19:29 PM

തിരുവനന്തപുരം : സംസ്ഥാന സർക്കാരിൻ്റെ കീഴിലുള്ള ജീവനക്കാരുടെയും അധ്യാപകരുടെയും പിടിച്ചുവച്ചിരുന്ന ക്ഷാമബത്ത (DA) കുടിശ്ശികയുടെ ഒരു ഗഡു അനുവദിച്ചു. പെൻഷൻ ഉപയോക്താക്കൾക്കുള്ള ക്ഷാമാശ്വാസവും (DR) ഒരു ഗഡു അനുവദിച്ചതായി ധനകാര്യ വകുപ്പ് മന്ത്രി കെ. എൻ ബാലഗോപാൽ അറിയിച്ചു. കൂടാതെ യുജിസി, എഐസിടിഇ, മെഡിക്കൽ സർവീസ്‌ ഉൾപ്പെടെ എല്ലാ മേഖലയിലും ക്ഷാമബത്ത, ക്ഷാമാശ്വസ വർധനവിൻ്റെ ആനുകൂല്യം ലഭിക്കും. അടുത്ത മാസത്തെ ശമ്പളത്തിനോടൊപ്പമാണ് ഒരു ഗഡു ഡിഎ ലഭിക്കുക.

ഡിഎ വർധനവ് എത്ര?

നേരത്തെ ഏപ്രിൽ മാസത്തിലാണ് കുടിശ്ശികയുടെ ഒരു ഗഡു സർക്കാർ തങ്ങളുടെ ജീവനക്കാർക്ക് അനുവദിച്ച് നൽകിയത്. അതോടെ ഡിഎ ഏഴ് ശതമാനത്തിൽ നിന്നും ഒമ്പത് ശതമാനമായി ഉയർന്നു. ഇനി ഡിഎ കുടിശ്ശിക ബാക്കിയുള്ളത് 16 ശതമാനമാണ്. ( ഈ വർഷം ജനുവരിയിലും ജൂലൈയിലും നൽകേണ്ട ഡിഎ വർധനവ് ഇതിൽ ചേർത്തിട്ടില്ല) അതേസമയം ഇത്തവണ എത്ര ശതമാനം ഡിഎയാണ് ഉയർത്തുക എന്ന മന്ത്രി വ്യക്തമാക്കിട്ടില്ല.  പിടിച്ചുവച്ചരിക്കുന്ന ഡിഎയിൽ നിന്നും ഒരു ഗഡു ജീവനക്കാർക്ക് നൽകുന്നതിനായി സർക്കാരിൻ്റെ ചിലവിൽ ഏകദേശം 2,000 കോടി രൂപയുടെ വർധനവുണ്ടാകുമെന്ന് മന്ത്രി വ്യക്തമാക്കി. കോവിഡ് സമയത്തെ സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിന് വേണ്ടിയായിരുന്നു കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തങ്ങളുടെ ജീവനക്കാർക്ക് നൽകുന്ന ക്ഷാമബത്ത പിടിച്ചുവച്ചത്. കേന്ദ്രം പിടിച്ചുവച്ച് 18 മാസത്തെ ഡിഎ കുടിശ്ശിക നൽകാനാകില്ലയെന്ന് നേരത്തെ പാർലമെൻ്റിൽ നിലപാട് എടുത്തിരുന്നു.

ALSO READ : PF Calculator : ഇപ്പോൾ 15000 ശമ്പളം മതി, റിട്ടയർ ചെയ്യുമ്പോൾ 1 കോടി പിഎഫിൽ കിട്ടും

കുടിശ്ശിക ഇനി എത്ര?

കുടിശ്ശിക ഉൾപ്പെടെ നിലവിൽ ജീവനക്കാർക്ക് സർക്കാർ നൽകേണ്ടത് 25 ശതമാനം ഡിഎയാണ്. ജനുവരിയിൽ നൽകേണ്ട ഡിഎ വർധനവിന് പകരം പിടിച്ചുവച്ചിരുന്ന രണ്ട് ശതമാനം കുടിശ്ശികയാണ് ബജറ്റിൽ പ്രഖ്യാപിച്ചുകൊണ്ട് സർക്കാർ ഏപ്രിൽ മാസത്തിലെ ശമ്പളത്തിനൊപ്പം നൽകിയത്. ജനുവരിയിലെ നാല് ശതമാനവും, ജൂലൈയിലെ നൽകേണ്ട മൂന്ന് ശതമാനവും (ഏഴാം ശമ്പളക്കമ്മീഷൻ പ്രകാരം) കൂടിയാകുമ്പോൾ സർക്കാർ ജീവനക്കാർക്ക് നിലവിൽ ലഭിക്കേണ്ട ഡിഎ 32 ശതമാനമാകും, കുടിശ്ശിക 33 ശതമാനവും. ഇനി മുതൽ എല്ലാ വർഷവും രണ്ട് തവണ ഡിഎ ഉയർത്തി കുടിശ്ശിക തീർപ്പക്കാനാണ് സർക്കാരിൻ്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ നിയമസഭയിൽ അറിയിച്ചിരുന്നു.

ഡിഎ കണക്ക് കൂട്ടുന്നത് എങ്ങനെ?

ഏഴാം ശമ്പളക്കമ്മീഷൻ പ്രകാരം രാജ്യത്തിൻ്റെ പണപ്പെരുപ്പത്തിൻ്റെ അടിസ്ഥാനത്തിലാണ് സർക്കാർ തങ്ങളുടെ ജീവനക്കാർക്കും പെൻഷൻ ഉപയോക്താക്കൾക്കും ക്ഷാമബത്തയും ക്ഷാമാശ്വാസവും വർധിപ്പിച്ച് നൽകുന്നത്. പണപ്പെരുപ്പത്തിൻ്റെ നിരക്ക് കണക്ക് കൂട്ടുന്ന എഐസിപിഐ നൽകുന്ന കണക്ക് പ്രകാരമാണ് ജീവനക്കാർക്ക് നൽകേണ്ട ഡിഎ എത്രയാണെന്ന് സർക്കാർ നിർണയിക്കുന്നത്. വർഷത്തിൽ ജനുവരി, ജൂലൈ എന്നീ രണ്ട് മാസങ്ങളിലെ പണപ്പെരുപ്പത്തിൻ്റെ കണക്കിൻ്റെ അടിസ്ഥാനത്തിലാണ് ഡിഎ വർധനവ് നിർണയിക്കുക. ജനുവരിയിലെ കണക്ക് അനുസരിച്ച് മാർച്ചിലാണ് ഡിഎ ഉയർത്തുന്നതെങ്കിൽ ജീവനക്കാർക്ക് ജനുവരി മുതൽ മുകാലപ്രാബല്യത്തിലാണ് ക്ഷാമബത്ത വർധനവ് ശമ്പളത്തിൽ ലഭിക്കുക.

മൂന്ന് ശതമാനം ഉയർത്തി കേന്ദ്ര സർക്കാർ

ദീപാവലിയോട് അനുബന്ധിച്ച് കേന്ദ്ര സർക്കാരും തങ്ങളുടെ ജീവനക്കാരുടെ ഡിഎ ഉയർത്തിയിരുന്നു. മൂന്ന് ശതമാനം കേന്ദ്രം തങ്ങളുടെ ജീവനക്കാരുടെ ഡിഎ ഉയർത്തിയത്. ഇതോടെ ഡിഎ 53 ശതമാനമായി ഉയർന്നു. ഡിഎ 50 ശതമാനം പിന്നിട്ടെങ്കിലും കേന്ദ്രം ആ തുക ജീവനക്കാരുടെ അടിസ്ഥാന ശമ്പളത്തിലേക്ക് ചേർക്കാൻ തയ്യാറായില്ല.

മോഹൻലാലിനെ കണ്ട് ഉണ്ണി മുകുന്ദൻ; ചിത്രങ്ങൾ വൈറൽ
ചാമ്പ്യന്‍സ് ട്രോഫി; ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടാത്ത ഹതഭാഗ്യര്‍
വിവാഹം വേണ്ടെന്ന തീരുമാനം ലെന മാറ്റിയതിന് കാരണം?
വിറ്റാമിൻ ഡിയുടെ കുറവുണ്ടോ? ഇത് പതിവാക്കൂ