5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Onam Bonus 2024 : സർക്കാർ ജീവനക്കാർക്ക് ഓണം അടിച്ചുപൊളിക്കാം; ബോണസ് പ്രഖ്യാപിച്ചു, അഡ്വാൻസായി ലഭിക്കുക 20,000 രൂപ

Onam Bonus For Kerala Government Employees And Teachers : സംസ്ഥാന സർക്കാരിൻ്റെ കീഴിൽ വരുന്ന 13 ലക്ഷത്തോളം ജീവനക്കാർക്കും തൊഴിലാളികൾക്കുമാണ് ഓണത്തിനോട് അനുബന്ധിച്ചുള്ള പ്രത്യേക ധനസഹായം ലഭിക്കുക. കരാർ-സ്കീം തൊഴിലാളികൾക്ക് ഉത്സവ ബത്ത ലഭിക്കുന്നതാണ്.

Onam Bonus 2024 : സർക്കാർ ജീവനക്കാർക്ക് ഓണം അടിച്ചുപൊളിക്കാം; ബോണസ് പ്രഖ്യാപിച്ചു, അഡ്വാൻസായി ലഭിക്കുക 20,000 രൂപ
Representational Image (Image Courtesy : Nurphoto/ Getty Images)
jenish-thomas
Jenish Thomas | Published: 06 Sep 2024 17:55 PM

തിരുവനന്തപുരം : സംസ്ഥാന സർക്കാർ ഓണത്തിനോട് (Onam 2024) അനുബന്ധിച്ച ജീവനക്കാർക്കും അധ്യാപകർക്കും തൊഴിലാളികൾക്കും അനുവദിക്കുന്ന ബോണസും ഉത്സവബത്തയും (Onam Bonus) പ്രഖ്യാപിച്ചു. സംസ്ഥാന സർക്കാരിൻ്റെ കീഴിലുള്ള ജീവനക്കാർക്കും അധ്യാപകർക്കും ഇത്തവണ 4,000 രൂപയാണ് ഓണം ബോണസായി ലഭിക്കുക. ബോണസിന് അർഹതയില്ലാത്ത കണ്ടീജൻ്റ്ം ജീവിനക്കാർ, കരാർ-സ്കീം തൊഴിലാളികൾക്ക് 2750 രൂപ ഉത്സവബത്തയായും സംസ്ഥാന സർക്കാർ നൽകുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. സർക്കാർ സാമ്പത്തിക ഞെരുക്കത്തിലാണെങ്കിലും കഴിഞ്ഞ വർഷം നൽകിയ എല്ലാ ആനുകല്യങ്ങളും ഇത്തണവയും ലഭ്യമാക്കിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.

സംസ്ഥാന സർക്കാരിൻ്റെ പെൻഷൻ ഉപയോക്താക്കൾക്ക് ആയിരം രൂപയാണ് ഉത്സവബത്തയായി ലഭിക്കുക. പങ്കാളിത്ത പെൻഷൻ പദ്ധതി പ്രകാരമുള്ളവർക്കും പ്രത്യേക ഉത്സവ ബത്ത ലഭിക്കുന്നതാണ്. സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും 20,000 രൂപയാണ് ഓണം അഡ്വാൻസായി ലഭിക്കുക. താൽക്കാലിക- കണ്ടീൻജൻ്റ് ജീവനക്കാർ്ക് 6,000 രൂപയും അഡ്വാൻസായി ലഭിക്കും. കരാർ സ്കീം തൊഴിലാളികൾക്കും 6,000 രൂപ അഡ്വാൻസായി ലഭിക്കുന്നതാണ്. 13 ലക്ഷത്തിൽ അധികം വരുന്ന ജീവനക്കാർക്കും അധ്യാപകർക്കും തൊഴിലാളികൾക്കുമാണ് സർക്കാരിൻ്റെ ഈ ധനസഹായം ലഭ്യമാകുക.

ALSO READ : Kerala Welfare Pension: 2 മാസത്തെ ക്ഷേമ പെൻഷൻ ഒരുമിച്ച് കിട്ടും; ഓണത്തിന് മുൻപ് നൽകാൻ ഉത്തരവ് ഉടൻ ഇറങ്ങും

രണ്ട് മാസത്തെ ക്ഷേമപെൻഷനും ലഭിക്കും

ജീവനക്കാർക്കും ബോണസ് നൽകുന്നതിനോടൊപ്പം സംസ്ഥാന സർക്കാർ ഓണം പ്രമാണിച്ച് ക്ഷേമ പെൻഷനും വിതരണം ചെയ്യും. രണ്ട് മാസത്തെ കുടിശ്ശികയാണ് ഓണത്തിനോട് അനുബന്ധിച്ച സർക്കാർ പെൻഷൻ ഉപയോക്താക്കൾക്ക് നൽകുന്നത്. 3200 രൂപയാണ് ഇത്തവ ഓരോ പെൻഷൻ ഉപയോക്താക്കൾക്കും ഓണം പ്രമാണിച്ച് സർക്കാർ എത്തിച്ചു നൽകുക. ഈ മാസം ആദ്യം ക്ഷേമ പെൻഷൻ ഒരു ഗഡു സർക്കാർ എത്തിച്ചു നൽകിയിരുന്നു. അഞ്ച് മാസത്തെ കുടിശ്ശികയിൽ ഒരു ഗഡു ചേർത്താണ് ഓണത്തിനുള്ള ക്ഷേമ പെൻഷൻ സർക്കാർ നൽകുക. സംസ്ഥാനത്തെ 60 ലക്ഷം പെൻഷൻ ഉപയോക്താക്കൾക്കാണ് ഇതിൻ്റെ ഗുണഫലം ലഭിക്കുക. ഇതിനായി സംസ്ഥാന സർക്കാർ 1,800 കോടി വകയിരുത്തിയെന്ന് ധനമന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.

ഓണക്കാല ചെലവുകൾക്കായി സംസ്ഥാന പ്രതീക്ഷച്ചത് 5,000 കോടി രൂപയായിരുന്നു. എന്നാൽ കേന്ദ്രം അനുവദിച്ചത് 4,500 കോടി രൂപ മാത്രമായിരുന്നു. കേന്ദ്ര നയങ്ങൾ സംസ്ഥാനത്തെ ബുദ്ധിമുട്ടിലാക്കുന്നുണ്ടെങ്കിലും ഒരു കുറവ് വരുത്താതെ കഴിഞ്ഞ വർഷത്തെ പോലെ എല്ലാ ആനുകൂല്യങ്ങളും സർക്കാർ നൽകുമെന്നും കെ എൻ ബാലഗോപാൽ അറിയിച്ചു.