5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kerala Gold Rate Today: സ്വർണവില കേട്ടാൽ കിളിപാറും; ഒറ്റയടിക്ക് ഉയർന്നത് 840 രൂപ; ഇന്നത്തെ നിരക്ക് ഇങ്ങനെ

Kerala Gold Rate Today on March 28: ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണ് ഇന്ന് രേഖപ്പെടുത്തിയതെന്ന് മാത്രമല്ല റെക്കോർഡ് വിലയിലാണ് സ്വർണം എത്തിനിൽക്കുന്നത്.

Kerala Gold Rate Today: സ്വർണവില കേട്ടാൽ കിളിപാറും; ഒറ്റയടിക്ക് ഉയർന്നത് 840 രൂപ; ഇന്നത്തെ നിരക്ക് ഇങ്ങനെ
Gold Rate TodayImage Credit source: PTI
nandha-das
Nandha Das | Updated On: 28 Mar 2025 10:16 AM

കൊച്ചി: സംസ്ഥാനത്ത് സ്വർണവില കുതിച്ചുയരുകയാണ്. ഇന്ന് ഒറ്റയടിക്ക് പവന് 840 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 66,720 രൂപയിലെത്തി. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണ് ഇന്ന് രേഖപ്പെടുത്തിയതെന്ന് മാത്രമല്ല റെക്കോർഡ് വിലയിലാണ് സ്വർണം എത്തിനിൽക്കുന്നത്. ഗ്രാമിന് ഇന്ന് 105 രൂപ വർധിച്ച് 8340 രൂപയിലെത്തി. ഇന്നലെ ഒരു പവന് 65,880 രൂപയായിരുന്നു വിപണി വില.

മാർച്ച് മാസം ആരംഭിച്ചത് സ്വർണം ഒരു പവന് 63,520 രൂപ നിരക്കയിലായിരുന്നു. മാസത്തിന്റെ അവസാനത്തോട് അടുക്കുമ്പോൾ ഇതുവരെ വർധിച്ചത് 3,250 രൂപയോളമാണ്. മാർച്ച് മാസത്തിലെ ആദ്യ മൂന്ന് ദിവസം സ്വർണ വില 63,000ത്തിൽ നിന്നെങ്കിലും നാലാം തീയതി 560 രൂപ വർധിച്ച് വില 64,080 രൂപയിലെത്തി. അടുത്ത ദിവസം വീണ്ടും 440 രൂപയുടെ വർധനവ് രേഖപ്പെടുത്തി. പിന്നീട് അടുത്ത കുറച്ച് ദിവസങ്ങൾ വിലയിൽ ഏറ്റക്കുറച്ചിലുകൾ ആയിരുന്നു. അങ്ങനെ മാർച്ച് 14ന് ആഭരണപ്രേമികളെ നിരാശരാക്കി കൊണ്ട് സ്വർണ വില 65,000 രൂപയും കടന്നു.

ALSO READ: എന്റെ പൊന്ന് ശമ്പളക്കാരി വെറും 3,000 മതി; കോടീശ്വരിയാകണ്ടേ നമുക്ക്

അടുത്ത ഏതാനും നാളുകൾ വലിയ ചലനമില്ലാതെ സ്വർണ വില തുടർന്നു. എന്നാൽ, മാർച്ച് 18ന് വില 66,000 തൊട്ടതോടെ സ്വർണവില താഴുമെന്നുള്ള പ്രതീക്ഷകൾ അസ്തമിച്ചു. മാർച്ച് 21 വരെ 66,000ത്തിൽ തന്നെ സ്വർണ വില തുടർന്നു. പിന്നാലെ 22ന് വില 65,000ത്തിലേക്ക് താഴുകയായിരുന്നു. അതിന് ശേഷം ഏറ്റവും ഉയർന്ന സ്വർണ വില രേഖപ്പെടുത്തുന്നത് ഇന്നാണ്. ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്.

സ്വർണ വില അടുത്ത കാലങ്ങളിൽ കുറയാൻ സാധ്യത ഇല്ലെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ നയങ്ങളും ഓഹരി വിപണിയില്‍ ഉണ്ടാകുന്ന ചലനങ്ങളുമടക്കം സ്വർണ വിലയെ വലിയ രീതിയിൽ സ്വാധീനിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ സ്വർണ വില വരും ദിവസങ്ങളിൽ വീണ്ടും ഉയരാൻ ആണ് സാധ്യത.