Kerala Gold Rate: സ്വര്‍ണ വ്യാപാരം റെക്കോഡ് വിലയില്‍; അടുത്തയാഴ്ചയെങ്കിലും കുറവ് ഉണ്ടാകുമോ?

Gold Price on February 2nd in Kerala: ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന വിലയിലാണ് സ്വര്‍ണം നിലവില്‍. ഒരു പവന്‍ സ്വര്‍ണത്തിന് 120 രൂപ ഉയര്‍ന്നപ്പോള്‍ ഒരു ഗ്രാം സ്വര്‍ണത്തിന് വര്‍ധിച്ചത് 15 രൂപയാണ്. 7,745 രൂപയ്ക്കാണ് ഫെബ്രുവരി 1, 2 തീയതികളില്‍ ഒരു ഗ്രാം സ്വര്‍ണ വ്യാപാരം.

Kerala Gold Rate: സ്വര്‍ണ വ്യാപാരം റെക്കോഡ് വിലയില്‍; അടുത്തയാഴ്ചയെങ്കിലും കുറവ് ഉണ്ടാകുമോ?

സ്വർണവില

shiji-mk
Updated On: 

02 Feb 2025 10:14 AM

സംസ്ഥാനത്ത് സ്വര്‍ണം സര്‍വകാല റെക്കോര്‍ഡില്‍ തുടരുകയാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി 60,000 രൂപയ്ക്ക് മുകളിലാണ് സ്വര്‍ണ വ്യാപാരം നടക്കുന്നത്. ഫെബ്രുവരി ഒന്നിന് മാത്രം സ്വര്‍ണത്തിന് 120 രൂപയാണ് വര്‍ധിച്ചത്. അതോടെ സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 61,960 രൂപയിലേക്കെത്തി. ഞായറാഴ്ചയായതിനാല്‍ തന്നെ സ്വര്‍ണവിലയില്‍ ഇന്ന് വലിയ മാറ്റങ്ങള്‍ ഒന്നും തന്നെ സംഭവിച്ചിട്ടില്ല. അതിനാല്‍ തന്നെ 61,960 രൂപയില്‍ തന്നെയാണ് സ്വര്‍ണ വ്യാപാരം നടക്കുന്നത്.

ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന വിലയിലാണ് സ്വര്‍ണം നിലവില്‍. ഒരു പവന്‍ സ്വര്‍ണത്തിന് 120 രൂപ ഉയര്‍ന്നപ്പോള്‍ ഒരു ഗ്രാം സ്വര്‍ണത്തിന് വര്‍ധിച്ചത് 15 രൂപയാണ്. 7,745 രൂപയ്ക്കാണ് ഫെബ്രുവരി 1, 2 തീയതികളില്‍ ഒരു ഗ്രാം സ്വര്‍ണ വ്യാപാരം.

സ്വര്‍ണവിലയെ അത്യുന്നതങ്ങളില്‍ എത്തിച്ചുകൊണ്ടാണ് ഫെബ്രുവരി മാസം ആരംഭിച്ചത്. എന്നാല്‍ ജനുവരി മാസത്തിന്റെ ആരംഭം സ്വര്‍ണ വിലയില്‍ നേരിയ കുറവുകളോടെയായിരുന്നു. എന്നാല്‍ തുടക്കം പോലെ അത്ര ഗംഭീരമായിരുന്നില്ല ഒടുക്കം. ജനുവരി ഒന്നിന് 57,200 രൂപയായിലായിരുന്നു സ്വര്‍ണം വ്യാപാരം നടന്നത്. എന്നാല്‍ 61,840 രൂപയായിരുന്നു ജനുവരി 31ന് സ്വര്‍ണത്തിന് രേഖപ്പെടുത്തിയത്.

2025ല്‍ സ്വര്‍ണവിലയില്‍ നേരിയ ഇടിവുകള്‍ രേഖപ്പെടുത്തുമെന്നായിരുന്നു പല റിപ്പോര്‍ട്ടുകളും സൂചിപ്പിച്ചിരുന്നത്. എന്നാല്‍ സര്‍വകാല റെക്കോഡ് തീര്‍ത്തുകൊണ്ടാണ് സ്വര്‍ണത്തിന്റെ മുന്നേറ്റം. ഓരോ ദിവസം പിന്നിടുമ്പോഴും സ്വര്‍ണവില കുതിച്ചുയരുകയല്ലാതെ ഇടിവ് രേഖപ്പെടുത്തുന്നില്ല. ഇനിയും വില ഉയരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

Also Read: Kerala Gold Rate: ഇത് സര്‍വകാല റെക്കോർഡ്; സ്വർണ വില വീണ്ടും മുകളിലേക്ക്; ഇന്നത്തെ നിരക്ക് അറിയാം

അന്താരാഷ്ട്ര പ്രശ്‌നങ്ങള്‍ തന്നെയാണ് പ്രധാനമായും സ്വര്‍ണവില കുതിച്ചുയരുന്നതിന് കാരണമാകുന്നത്. കൂടാതെ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സ്വീകരിച്ച വ്യാപാര നയങ്ങളും വിലകുതിപ്പിന് ആക്കംക്കൂട്ടി. പല രാജ്യങ്ങളില്‍ നിന്ന് യുഎസിലേക്കെത്തുന്ന സാധനങ്ങള്‍ക്ക് ട്രംപ് കഴിഞ്ഞ ദിവസം അധിക നികുതി ചുമത്തിയിരുന്നു. മാത്രമല്ല, ഇന്ത്യന്‍ രൂപയുടെ വിനിമയ നിരക്ക് കുറയുന്നതും സ്വര്‍ണവില വര്‍ധിക്കുന്നതിന് കാരണമാകുന്നു.

ഐപിഎലിൽ നിന്ന് പിന്മാറിയ വിദേശതാരങ്ങൾ
ഞെട്ടിപ്പിക്കും ഗുണങ്ങളല്ലേ സ്‌ട്രോബെറിക്ക്!
തണ്ണിമത്തൻ ഫ്രിഡ്ജിൽ വെയ്ക്കുന്നവർ ഇക്കാര്യം അറിയണം
വിവാഹ ചിത്രങ്ങളുമായി ശോഭനയുടെ ‘അപര’