5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kerala Gold Rate: പ്രതീക്ഷകള്‍ വേണ്ട സ്വര്‍ണം അടുത്താഴ്ചയിലും പറപറക്കും; റെക്കോര്‍ഡ് വിലയിലേക്കെന്ന് റിപ്പോര്‍ട്ട്‌

Kerala Gold Price Will Increase From March 10th: അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില റെക്കോര്‍ഡ് നിരക്കിലേക്ക് എത്തുമെന്നാണ് ഇപ്പോള്‍ സാമ്പത്തിക വിദഗ്ധര്‍ വ്യക്തമാക്കുന്നത്. നിലവില്‍ ലോകത്തിലെ എല്ലാ സെന്‍ട്രല്‍ ബാങ്കുകളും സ്വര്‍ണ ശേഖരം ഉയര്‍ത്തുകയാണ്. 2025ലെ ആദ്യ മാസത്തില്‍ തന്നെ സ്വര്‍ണത്തിന്റെ ആഗോള കരുതല്‍ ശേഖരം 18 ടണ്‍ വര്‍ധിച്ചുവെന്നാണ് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ വ്യക്തമാക്കുന്നത്.

Kerala Gold Rate: പ്രതീക്ഷകള്‍ വേണ്ട സ്വര്‍ണം അടുത്താഴ്ചയിലും പറപറക്കും; റെക്കോര്‍ഡ് വിലയിലേക്കെന്ന് റിപ്പോര്‍ട്ട്‌
സ്വർണവില Image Credit source: Getty Images
shiji-mk
Shiji M K | Published: 09 Mar 2025 10:04 AM

എല്ലാ പ്രതീക്ഷകളെയും തെറ്റിച്ച് സ്വര്‍ണം മുന്നേറുകയാണ്. സ്വര്‍ണത്തോട് മലയാളികള്‍ എന്നന്നേക്കുമായി വിടപറയുമെന്ന വിലയിരുത്തലിലാണ് സാമ്പത്തിക വിദഗ്ധര്‍. ദിനംപ്രതി വര്‍ധിക്കുന്ന സ്വര്‍ണവില സാധാരണക്കാര്‍ക്ക് താങ്ങാനാകുന്നിതിലും ഇരട്ടിയാണ്. കടം വാങ്ങിച്ച് ആവശ്യങ്ങള്‍ നിറവേറ്റാന്‍ സാധിക്കാതെ വന്നതോടെ പലരും സ്വര്‍ണം വേണ്ടെന്ന് വെച്ചു.

അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില റെക്കോര്‍ഡ് നിരക്കിലേക്ക് എത്തുമെന്നാണ് ഇപ്പോള്‍ സാമ്പത്തിക വിദഗ്ധര്‍ വ്യക്തമാക്കുന്നത്. നിലവില്‍ ലോകത്തിലെ എല്ലാ സെന്‍ട്രല്‍ ബാങ്കുകളും സ്വര്‍ണ ശേഖരം ഉയര്‍ത്തുകയാണ്. 2025ലെ ആദ്യ മാസത്തില്‍ തന്നെ സ്വര്‍ണത്തിന്റെ ആഗോള കരുതല്‍ ശേഖരം 18 ടണ്‍ വര്‍ധിച്ചുവെന്നാണ് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ വ്യക്തമാക്കുന്നത്.

മാത്രമല്ല ആഗോളതലത്തില്‍ അറിയപ്പെടുന്ന ഗോള്‍ഡ് ഇടിഎഫ് ഹോള്‍ഡിങ്ങുകള്‍ 85.895 എംഒഇസഡ് എന്ന നിലയിലേക്കുമെത്തി. ഈ വര്‍ഷം ഇതുവരെ നാല് ശതമാനമാണ് ഇടിഎഫ് ഹോള്‍ഡിങ്ങുകള്‍ ഉയര്‍ന്നത്. യുഎസിന്റെ സാമ്പത്തിക നിലപാടുകള്‍, വ്യാപാര യുദ്ധം, സാമ്പത്തിക-രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍, യുഎസ് ഡോളറിന്റെ ബലഹീനത, കേന്ദ്ര ബാങ്കുകള്‍ കരുതല്‍ ശേഖരത്തിനായി കൂടുതല്‍ സ്വര്‍ണം വാങ്ങിക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളാണ് വില വര്‍ധനവിന് അനുകൂലമാകുന്നത്.

അടുത്തയാഴ്ചയില്‍ തന്നെ സ്വര്‍ണവില ഓണ്‍സിന് 3,000 ഡോളറിലേക്ക് എത്തുമെന്നാണ് വിലയിരുത്തല്‍. 28.35 ഗ്രാം ആണ് ഒരു ഔണ്‍സായി കണക്കാക്കുന്നത്. ഇന്ത്യയില്‍ ഗ്രാമിലാണ് സ്വര്‍ണത്തിന്റെ വില കണക്കാക്കുന്നത്.

Also Read: Kerala Gold Rate: കൊതിപ്പിച്ച് കടന്നുകളഞ്ഞു! സ്വര്‍ണവില വീണ്ടും 64000ന് മുകളില്‍; കണ്ണുതള്ളുന്ന വര്‍ധനവ്‌

മാര്‍ച്ച് ആറിന് സ്‌പോട്ട് സ്വര്‍ണം 2,891 ഡോളറിനും 2,927 ഡോളറിനും ഇടയിലായിരുന്നു വ്യാപാരം നടത്തിയിരുന്നത്. നിലവില്‍ ഒരു ഡോളര്‍ വര്‍ധിച്ച് 2,920 ഡോളറിനാണ് ലോഹം കൈമാറ്റം ചെയ്യപ്പെടുന്നത്. എംസിഎക്‌സ് ഏപ്രിലില്‍ സ്വര്‍ണ കരാര്‍ 0.28 ശതമാനം വര്‍ധിപ്പ് 86070 രൂപയിലെത്തുകയും ചെയ്തിരുന്നു.

അതേസമയം, 64,320 രൂപയിലാണ് സ്വര്‍ണ വ്യാപാരം മാര്‍ച്ച് 9 ഞായറാഴ്ച നടക്കുന്നത്. സംസ്ഥാനത്ത് ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില 8,040 രൂപയാണ്.