5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kerala Gold Rate Today: വീണ്ടും കൂടി സ്വർണവില; ഇന്ന് വർധിച്ചത് 320 രൂപ

Kerala Gold Rate Today Price Now At 65880: സംസ്ഥാനത്ത് സ്വർണവിലയിൽ വർധന. പവന് 320 രൂപയാണ് ഇന്ന് വർധിച്ചത്. ഇതോടെ ഇന്നത്തെ സ്വർണവില പവന് 65,880 രൂപയായി.

Kerala Gold Rate Today: വീണ്ടും കൂടി സ്വർണവില; ഇന്ന് വർധിച്ചത് 320 രൂപ
പ്രതീകാത്മക ചിത്രംImage Credit source: PTI
abdul-basith
Abdul Basith | Published: 27 Mar 2025 10:05 AM

സംസ്ഥാനത്ത് വീണ്ടും സ്വർണവില വർധിച്ചു. പവന് 320 രൂപ വർധിച്ച് ഇന്നത്തെ സ്വർണവില 65,880 രൂപയായി. ഈ മാസം 26ന് 65,560 രൂപയാണ് പവന് സ്വർണവില. ഇതാണ് വർധിച്ച് 65,880 രൂപ ആയത്. ഈ മാസം 25ന് സ്വർണവില 80 രൂപ വർധിച്ചിരുന്നു. ഗ്രാമിന് ഇന്ന് 8235 രൂപയാണ്. മാർച്ച് 26ലെ വിലയേക്കാൾ 40 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന് ഇന്ന് വർധിച്ചത്.

പവന് 63,520 രൂപയിലാണ് ഈ മാസം സ്വർണവ്യാപാരം ആരംഭിച്ചത്. മാർച്ച് മൂന്ന് വരെ ഈ വില തുടർന്നു. മാർച്ച് നാലിന് 560 രൂപ വർധിച്ച് സ്വർണവില 64,080 രൂപയിലെത്തി. പിറ്റേ ദിവസമായ മാർച്ച് അഞ്ചിന് 440 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയത്. മാർച്ച് അഞ്ചിന് 64,520 രൂപയിൽ നിന്ന് സ്വർണവില കുറഞ്ഞും കൂടിയും മാർച്ച് 12 വരെ എത്തി. മാർച്ച് 13ന് ഈ മാസത്തെ ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തി. പവന് 64,960 രൂപയായിരുന്നു അന്നത്തെ സ്വർണവില. 440 രൂപയായിരുന്നു 13ലെ വർധനവ്. പിന്നീട് സ്വർണവില ക്രമാനുഗതമായി വർധിച്ചു. മാർച്ച് 20ന് സ്വർണവില 66,480 രൂപയിലെത്തി. നിലവിൽ ഈ മാസത്തെ ഏറ്റവും ഉയർന്ന നിലയാണ് ഇത്. മാർച്ച് 21 മുതൽ 25 വരെ സ്വർണവില കുറഞ്ഞു. എന്നാൽ, 26ന് വീണ്ടും വർധിക്കാൻ തുടങ്ങി.

മാർച്ച് ഒന്നിന് 7940 രൂപയായിരുന്നു ഗ്രാമിന് വില. ഇതായിരുന്നു ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില. മാർച്ച് 20ന് 8310 രൂപയിലായിരുന്നു സ്വർണ വ്യാപാരം. ഇതാണ് ഗ്രാമിന് ഏറ്റവും ഉയർന്ന വിലയായി രേഖപ്പെടുത്തിയത്.

സ്വർണവില അടുത്തെങ്ങും കാര്യമായി കുറയില്ലെന്നാണ് നിഗമനം. അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ നയങ്ങളടക്കം സ്വർണവിലയിലെ കുതിപ്പിന് കാരണമായിട്ടുണ്ട്. അതുകൊണ്ട് തന്നെ സ്വർണവില ഇനിയും വർധിക്കുമെന്നാണ് വിവരം.