Kerala Gold Rate: ഒരു മാറ്റവുമില്ല, വിശ്രമിച്ച് സ്വർണവില; ഇന്നത്തെ നിരക്കറിയാം
Kerala Gold Rate: സ്വർണവില മാറ്റമില്ലാതെ തുടരുന്നത് ഒരേ സമയം ആശ്വാസവും ആശങ്കയും നൽകുകയാണ്. ചരിത്രത്തിൽ ആദ്യമായി 74,000 കടന്ന്, ഏപ്രിൽ 22ാം തീയതി സ്വർണത്തിന്റെ വിപണി വില 74,320 രൂപയായിരുന്നു.

Image Credit source: Freepik
തുടർച്ചയായ മൂന്നാം ദിവസവും മാറ്റമില്ലാതെ സംസ്ഥാനത്തെ സ്വർണവില. ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വിപണി വില 72,040 രൂപയാണ്. ഒരു ഗ്രാം സ്വർണത്തിന് 9005 രൂപയാണ് നൽകേണ്ടത്.
സ്വർണവില മാറ്റമില്ലാതെ തുടരുന്നത് ഒരേ സമയം ആശ്വാസവും ആശങ്കയും നൽകുകയാണ്. വിവാഹ സീസണുകളുടെ സമയത്ത് സ്വർണവില കുറയുന്നത് സാധാരണക്കാർക്ക് ആശ്വാസകരമാണ്. അതേസമയം വലിയൊരു കുതിച്ച് ചാട്ടവും ഭയക്കുന്നുണ്ട്.
ചൊവ്വാഴ്ച സർവകാല റെക്കോർഡിലേക്കാണ് സ്വർണവില എത്തിയത്. ചരിത്രത്തിൽ ആദ്യമായി 74,000 കടന്ന് ഏപ്രിൽ 22ാം തീയതി സ്വർണത്തിന്റെ വിപണി വില 74,320 രൂപയായിരുന്നു. ഒരു ഗ്രാമിന് 9290 രൂപയും. എന്നാൽ അടുത്ത ദിവസം (ഏപ്രിൽ 23) തന്നെ കുത്തനെ കുറഞ്ഞ് 72120 രൂപ നിരക്കിൽ സ്വർണവില എത്തി. ഏപ്രിൽ 24ന് 80 രൂപ കുറഞ്ഞ് 72040 രൂപയായി. തുടർന്നുള്ള രണ്ട് ദിവസവും സ്വർണവിലയിൽ മാറ്റമുണ്ടായിട്ടില്ല.