5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kerala Gold Rate Today: മലക്കംമറിഞ്ഞ് സ്വർണവില; ഒറ്റയടിക്ക് വൻ കുതിപ്പ്, അറിയാം ഇന്നത്തെ നിരക്ക്

Kerala Gold Rate Today November 18: കഴിഞ്ഞ രണ്ട് ദിവസങ്ങളിലും (നവംബർ 16,17) ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്നു സ്വർണത്തിൻ്റെ വില. അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡൊണൾഡ് ട്രംപ് വിജയിച്ചതിന് പിന്നാലെയാണ് സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തിയത്.

Kerala Gold Rate Today: മലക്കംമറിഞ്ഞ് സ്വർണവില; ഒറ്റയടിക്ക് വൻ കുതിപ്പ്, അറിയാം ഇന്നത്തെ നിരക്ക്
Represental Image (Credits: Freepik)
neethu-vijayan
Neethu Vijayan | Updated On: 18 Nov 2024 11:59 AM

സംസ്ഥാനത്തെ സ്വർണ്ണവിലയിൽ കുതിപ്പ്. ആഭരണപ്രേമികളെയും വ്യാപാരികളെയും ഒരുപോലെ ഞെട്ടിച്ചുകൊണ്ടാണ് സ്വർണവിലയിൽ ഇന്ന് അപ്രതീക്ഷിത കുതിച്ചുചാട്ടം ഉണ്ടായിരിക്കുന്നത്. കേരളത്തിൽ ഗ്രാമിന് 60 രൂപ വർധിച്ച് 6,995 രൂപയായി ഉയർന്നു. ഒരു പവന് 480 രൂപ ഉയർന്ന് 55,960 രൂപയിലേക്ക് എത്തി. 18 കാരറ്റിന് ഗ്രാമിന് 50 രൂപ കൂടി 5,770 രൂപയിലേക്കാണ് എത്തിയിരിക്കുന്നത്.

കഴിഞ്ഞ രണ്ട് ദിവസങ്ങളിലും (നവംബർ 16,17) ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്നു സ്വർണത്തിൻ്റെ വില. ഒരു ഗ്രാം സ്വർണാഭരണം ലഭിക്കാൻ 6935 രൂപയായിരുന്നു നൽകേണ്ടി വരിക. നവംബർ 14നും ഇതേ നിരക്കിലാണ് സ്വർണം ലഭിച്ചിരുന്നത്. നവംബർ ഒന്നിന് പവന് വില 59,080 രൂപയിലെത്തിയതാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്. ഒക്ടോബർ മാസം അവസാനത്തോടെ 60000ത്തിനോട് അടുത്ത സ്വർണ വില വീണ്ടും കുത്തനെ കുറയുന്നതാണ് കാണാൻ കഴിഞ്ഞത്.

വെള്ളിവില ഗ്രാമിന് 97 രൂപയിൽ മാറ്റമില്ലാതെ തുടരുന്നു. കഴിഞ്ഞയാഴ്ച ഔൺസിന് 2,560 ഡോളർ നിലവാരത്തിലേക്ക് രാജ്യാന്തരവില കൂപ്പുകുത്തിയിരുന്നു. നിലവിൽ 2,590 ഡോളറിലേക്ക് അത് തിരിച്ചുകയറി. ഇതോടെ കേരളത്തിലും സ്വർണവില കൂടുകയായിരുന്നു. അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളാണ് സ്വർണവിലയിൽ നിലവിൽ പ്രതിഫലിക്കുന്നത്. അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡൊണൾഡ് ട്രംപ് വിജയിച്ചതിന് പിന്നാലെയാണ് സ്വർണവില ഇടിയാൻ തുടങ്ങിയത്.

കഴിഞ്ഞ ഒരാഴ്ച്ചത്തെ സ്വർണവിലയിലെ മാറ്റങ്ങൾ ഇങ്ങനെ; നവംബർ 07: 57,600, നവംബർ 08: 58,280, നവംബർ 09: 58,200, നവംബർ 10: 58,200, നവംബർ 11: 57,760, നവംബർ 12: 56,680, നവംബർ 13: 56,360, നവംബർ 14: 55,480 , നവംബർ 15: 55,560, നവംബർ 16: 55,480, നവംബർ 17: 55,480.