Today Gold Rate : 640 രൂപ കൂടി സ്വർണ്ണത്തിന് കൂടി, ഒരു പവന് ഇന്നത്തെ നിരക്ക് ഇതാണ്

Kerala Gold Rate today November 22 2024: ആഗോള തലത്തില്‍ വന്‍ മാറ്റമാണ് സ്വര്‍ണവിലയില്‍ സംഭവിക്കുന്നത്. നേരത്തെ വില കുറയുന്നതായിരുന്നു ട്രെന്‍ഡ് എങ്കില്‍ ഇപ്പോള്‍ ഉയരുകയാണ്. ഇത് ഇനിയും ഉയരനാണ് സാധ്യത.

Today Gold Rate : 640 രൂപ കൂടി സ്വർണ്ണത്തിന് കൂടി, ഒരു പവന് ഇന്നത്തെ നിരക്ക് ഇതാണ്

സ്വർണവില(Image Credits: Freepik)

Updated On: 

22 Nov 2024 10:03 AM

സംസ്ഥാനത്ത് സ്വർണവില(Kerala Gold Price) വീണ്ടും കുതിക്കുന്നു. ഇന്ന് ഗ്രാമിന് 80 രൂപയാണ് ഉയർന്നത്. ഇതോടെ ഗ്രാമിന് വില 7225 രൂപയിലെത്തി. പവന് 640 രൂപ കൂടി 57800 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഇന്നലെ ഗ്രാമിന് 30 രൂപ ഉയർന്ന് 7145 രൂപയിലെത്തിയിരുന്നു. പവന് 240 രൂപ കൂടി 57160 രൂപയിലാണ് വ്യാപാരം നടന്നത് . കഴിഞ്ഞ കുറച്ച് ദിവസമായി സംസ്ഥാനത്ത് സ്വർണ വില കൂടുന്ന കാഴ്ചയാണ് കാണുന്നത്. ആഗോള തലത്തില്‍ വന്‍ മാറ്റമാണ് സ്വര്‍ണവിലയില്‍ സംഭവിക്കുന്നത്. നേരത്തെ വില കുറയുന്നതായിരുന്നു ട്രെന്‍ഡ് എങ്കില്‍ ഇപ്പോള്‍ ഉയരുകയാണ്. ഇത് ഇനിയും ഉയരനാണ് സാധ്യത.

സെപ്തംബർ 20 നാണ് സംസ്ഥാനത്ത് ആദ്യമായി സ്വർണവില 55000 കടന്നിരുന്നത്. പിന്നീട് ഇങ്ങോട്ട് വില കുതിച്ചുയരുകയായിരുന്നു. എന്നാൽ ഒക്ടോബറിൽ സ്വർണ വിപണിയിൽ ഉണ്ടായത് ഞെട്ടിക്കുന്ന വർധനയാണ്. 58,000 വും 59000 വും കടന്ന് 60000ത്തിന് തൊട്ടരികിലെത്തുന്ന സ്ഥിയുണ്ടായി. എന്നാൽ നവംബറിൽ ഇതിൽ മാറ്റം വന്നു. നവംബർ 1ന് പവന് വില 59,080 രൂപയിലെത്തിയതാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്. ഒക്ടോബർ മാസം അവസാനത്തോടെ 60000ത്തിനോട് അടുത്ത സ്വർണ വില വീണ്ടും കുത്തനെ കുറയുന്ന ആശ്വാസത്തിലാണ് ഉപഭോക്താക്കൾ. നവംബർ 14,16,17 തീയതികളിലാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്നു സ്വർണം. ഒരു ഗ്രാം സ്വർണാഭരണം ലഭിക്കാൻ 6935 രൂപ നൽകിയാൽ മതിയായിരുന്നു.

Also Read-SIP: എസ്‌ഐപി മുടങ്ങി അല്ലേ? നഷ്ടം ചെറുതല്ല, ബാധിക്കുന്നത് ഇക്കാര്യങ്ങളില്‍

നവംബറിലെ സ്വർണവില (പവനിൽ)

നവംബർ 01: 59,080

നവംബർ 02: 58,960

നവംബർ 03: 58,960

നവംബർ 04: 58,960

നവംബർ 05: 58,840

നവംബർ 06: 58,920

നവംബർ 07: 57,600

നവംബർ 08: 58,280

നവംബർ 09: 58,200

നവംബർ 10: 58,200

നവംബർ 11: 57,760

നവംബർ 12: 56,680

നവംബർ 13: 56,360

നവംബർ 14: 55,480

നവംബർ 15: 55,560

നവംബർ 16: 55,480

നവംബർ 17: 55,480

നവംബർ 18: 55,960

നവംബർ 19: 56520

നവംബർ 20: 56920

നവംബർ 21: 57160

വില കൂടാൻ കാരണം

റഷ്യ-യുക്രെയ്ൻ യുദ്ധം കൂടുതൽ ശക്തി പ്രാപിച്ചതോടെയാണ് സ്വർണ വില വീണ്ടും കുതിച്ച് ഉയർന്നത്. യുദ്ധങ്ങൾ ആ​ഗോള സാമ്പത്തിക മേഖലയ്ക്ക് എന്നും തിരിച്ചടിയാണ്. ഇത് വിപണിയേയും കാര്യമായി ബാധിക്കും. ഇതോടെ സ്വർണ നിക്ഷേപങ്ങളിലേക്ക് ആളുകൾ വീണ്ടും ശ്രദ്ധ കേന്ദ്രീകരിക്കും. മാത്രമല്ല യു.എസ് ഡോളറിന്റെ വീഴ്ചയും സ്വർണ വിലയ്ക്ക് ആശ്വാസമായി മാറി. രാജ്യാന്തര വിലയിലെ കുതിപ്പ് കേരളത്തിലെ സ്വർണ വിലയെ കാര്യമായി ബാധിച്ചിരിക്കുന്നു. അതേസമയം ഇനിയും വില കുതിക്കാനാണ് സാധ്യത.

ചർമ്മത്തിലെ കറുത്ത പാടുകൾ അകറ്റാൻ ഇതാ പ്രതിവിധി
ഷിയാസ് കരീം വിവാഹിതനാകുന്നു; സേവ് ദ ഡേറ്റ് ചിത്രം വൈറൽ
ശ്വാസകോശം സംരക്ഷിക്കാൻ ഈ പാനീയങ്ങൾ കുടിക്കൂ
ദിവസവും ഓരോ ആപ്പിൾ കഴിക്കാം; ഗുണങ്ങൾ ഏറെ