5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Today Gold Rate: ഇന്നും കൂടി, സ്വർണ്ണ വില 60000-ലേക്ക് വീണ്ടും അടുക്കുന്നു

Gold Price Today: ഇതോടെ സംസ്ഥാനത്തെ സ്വർണവില വീണ്ടും ശക്തിയാർജ്ജിക്കുന്നു. ചെറുതായി കുറഞ്ഞ സ്വർണ വില നവംബർ 18-നാണ് വീണ്ടും കൂടിയത്. പിന്നീട് തുടർന്നുള്ള നാല് ദിവസങ്ങളിലും സ്വർണം വമ്പൻ തിരിച്ചു വരവാണ് നടത്തിയത്.

Today Gold Rate: ഇന്നും കൂടി, സ്വർണ്ണ വില 60000-ലേക്ക് വീണ്ടും അടുക്കുന്നു
സ്വർണവിലImage Credit source: getty images
sarika-kp
Sarika KP | Updated On: 21 Nov 2024 10:08 AM

സംസ്ഥാനത്ത് തുടർച്ചയായി മൂന്നാം ദിവസവും സ്വർണ വിലയിൽ വർധന. ഇന്ന് ​ഗ്രാമിന് 30 രൂപയാണ് ഉയർന്നത്. ഇതോടെ ഒരു ​ഗ്രാമിന് 7145 രൂപയിലെത്തി. പവന് 240 രൂപ കൂടി 57160 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഇന്നലെ ഗ്രാമിന് 50 രൂപയാണ് ഉയർന്നത്. തുടർന്ന് വില 7115 രൂപയിലെത്തിയിരുന്നു. പവന് 400 രൂപ കൂടി 56920 രൂപയിലാണ് കഴിഞ്ഞ ദിവസം വ്യാപാരം പുരോഗമിച്ചത്.

ഇതോടെ സംസ്ഥാനത്തെ സ്വർണവില വീണ്ടും ശക്തിയാർജ്ജിക്കുന്നു. ചെറുതായി കുറഞ്ഞ സ്വർണ വില നവംബർ 18-നാണ് വീണ്ടും കൂടിയത്. പിന്നീട് തുടർന്നുള്ള നാല് ദിവസങ്ങളിലും സ്വർണം വമ്പൻ തിരിച്ചു വരവാണ് നടത്തിയത്. അങ്ങനെ 9 ദിവസത്തിനു ശേഷം വീണ്ടും സ്വർണ വില 57000 കടന്നു. ഇതിനു മുൻപ് നവംബർ 11 ആ‌യിരുന്നു സ്വർണ വില 57000 കടന്നത്. അന്ന് ഒരു പവൻ സ്വർണത്തിനു വില 57760 രൂപയാണ്.

Also Read-Jio Offers: ഇത് കലക്കും, 601 രൂപയ്ക്ക് 365 ദിവസം 5ജി ഡാറ്റ; ഈ ഓഫര്‍ മിസ് ആക്കണോ?

അതേസമയം സെപ്തംബർ 20 നാണ് ആദ്യമായി സ്വർണവില 55000 കടന്നിരുന്നത്. പിന്നീട് ഇങ്ങോട്ട് വില കുതിച്ചുയരുകയായിരുന്നു. ഒക്ടോബറിൽ ആഭരണം വാങ്ങാൻ കാത്തിരിക്കുന്നവരെ മുൾമുനയിൽ നിർത്തിയിരുന്നു സ്വർണ വിപണി. 58,000 വും 59000 വും കടന്ന് 60000ത്തിന് തൊട്ടരികിലെത്തിയിരുന്നു. നവംബർ 1നാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക് രേഖപ്പെടുത്തിയത്. അന്ന് പവന് 59,080 രൂപയിലാണ് വ്യാപാരം നടന്ന് . ഇതോടെ ഒരു പവൻ സ്വർണത്തിനു 60000 കടക്കുമെന്ന് ഉറപ്പായി. എന്നാൽ തുടർന്ന് താഴ്ന്ന കാഴ്ചയാണ് കണ്ടത്. പിന്നാലെ സ്വർണ വില 55000-ത്തിലേക്ക് എത്തി. നവംബർ 14,16,17 തീയതികളിലാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്നു സ്വർണം. ഒരു ഗ്രാം സ്വർണാഭരണം ലഭിക്കാൻ 6935 രൂപ നൽകിയാൽ മതിയായിരുന്നു.

റഷ്യ-യുക്രെയ്ൻ യുദ്ധം കൂടുതൽ ശക്തി പ്രാപിച്ചതോടെയാണ് സ്വർണ വില വീണ്ടുംല കുതിച്ച് ഉയർന്നത്. . യുദ്ധങ്ങൾ ആ​ഗോള സാമ്പത്തിക മേഖലയ്ക്ക് എന്നും തിരിച്ചടിയാണ്. ഇത് വിപണിയേയും കാര്യമായി ബാധിക്കും. ഇതോടെ സ്വർണ നിക്ഷേപങ്ങളിലേക്ക് ആളുകൾ വീണ്ടും ശ്രദ്ധ കേന്ദ്രീകരിക്കും. മാത്രമല്ല യു.എസ് ഡോളറിന്റെ വീഴ്ചയും സ്വർണ വിലയ്ക്ക് ആശ്വാസമായി മാറി. രാജ്യാന്തര വിലയിലെ കുതിപ്പ് കേരളത്തിലെ സ്വർണ വിലയെ കാര്യമായി ബാധിച്ചിരിക്കുന്നു. അതേസമയം ഇനിയും വില കുതിക്കാനാണ് സാധ്യത.