Kerala Gold Rate : ഇന്നും മാറ്റമില്ലാതെ സ്വർണവില; മൂന്ന് ദിവസമായി സ്വർണം നിന്ന നില്പിൽ

Kerala Gold Rate Today No Change In Price : സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല. കഴിഞ്ഞ രണ്ട് ദിവസമായി തുടരുന്ന അതേ വിലയാണ് ഇന്നും സ്വർണത്തിന് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ മാസം 21നാണ് അവസാനമായി സ്വർണവില വർധിച്ചത്.

Kerala Gold Rate : ഇന്നും മാറ്റമില്ലാതെ സ്വർണവില; മൂന്ന് ദിവസമായി സ്വർണം നിന്ന നില്പിൽ

സ്വർണവില

Published: 

23 Dec 2024 11:43 AM

സ്വർണവില മാറ്റമില്ലാതെ തുടരുന്നു. പവന് 56,800 രൂപയിലാണ് ഇന്നും സ്വർണമുള്ളത്. കഴിഞ്ഞ മൂന്ന് ദിവസമായി സ്വർണത്തിന് ഇതേ വിലയാണുള്ളത്. ഈ മാസം 20ന് ഡിസംബറിലെ ഏറ്റവും കുറഞ്ഞ വിലയായ 56320 രൂപയിൽ സ്വർണമെത്തിയിരുന്നു. അതിൻ്റെ പിറ്റേന്നാണ് 56,800 രൂപയായി ഈ വില ഇതുവരെ കുറഞ്ഞിട്ടില്ല.

ഡിസംബറിൻ്റെ തുടക്കത്തിൽ ഏറിയും കുറഞ്ഞുമായിരുന്നു സ്വർണവില. 9ആം തീയതി മുതൽ വില കൃത്യമായി വർധിക്കാൻ തുടങ്ങി. പവന് 56920 രൂപ ആയിരുന്ന നിരക്ക് 9ആം തീയതി 57040 രൂപയിലെത്തി. പിറ്റേദിവസം സ്വർണവില പവന് 57640 രൂപയായി. 11 ന് 58,820 രൂപ ആയതോടെ ഈ മാസത്തെ റെക്കോർഡ് നിരക്ക്. 12ന് ഈ നിരക്ക് തുടർന്നു. 13ന് വില ഇടിയാൻ തുടങ്ങി.

13 മുതൽ 16 വരെ തുടരെ വില ഇടിഞ്ഞു. 13 ന് 57840 രൂപയായി കുറഞ്ഞ സ്വർണനിരക്ക് 14ന് 57120 രൂപ ആയി. പിന്നെയുള്ള രണ്ട് ദിവസം, 15നും 16നും ഇതേ നിരക്ക് തുടർന്നു. 17ന് 80 രൂപ വർധിച്ച് സ്വർണവില 57200 രൂപയിലെത്തി. എങ്കിലും പിറ്റേ ദിവസം, അതായത് ഡിസംബർ 18ന് വില കുത്തനെ ഇടിഞ്ഞ് 57080 രൂപയായി. 19ആം തീയതി വീണ്ടും വിലയിടിഞ്ഞ് 56560 രൂപയിലെത്തി. ഇതോടെ സ്വർണവില ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തി. തൊട്ടടുത്ത ദിവസം ഈ റെക്കോർഡ് തിരുത്തിയാണ് സ്വർണം 56320 രൂപയിലെത്തിയത്. പിന്നീട് 21ന് സ്വർണവിലയിൽ 380 രൂപയുടെ വൻ വർധനയുണ്ടായി. ഇതോടെ പവന് 56,800 രൂപയായി വില ഉയർന്നു. ശനിയാഴ്ച ഉയർന്ന സ്വർണവില പിന്നീട് ഞായർ, തിങ്കൾ ദിവസങ്ങളിൽ മാറ്റമുണ്ടായില്ല.

Also Read : Savings Account Rules: സേവിംഗ്സ് അക്കൗണ്ടിൽ 10 ലക്ഷത്തിൽ കൂടുതലിട്ടാൽ എന്ത് സംഭവിക്കും?

ഡിസംബറിലെ സ്വര്‍ണ നിരക്കുകള്‍

ഡിസംബര്‍ 01: 57,200 രൂപ
ഡിസംബര്‍ 02: 56,720 രൂപ
ഡിസംബര്‍ 03: 57,040 രൂപ
ഡിസംബര്‍ 04: 57,040 രൂപ
ഡിസംബര്‍ 06: 57,120 രൂപ
ഡിസംബര്‍ 07: 56, 920 രൂപ
ഡിസംബര്‍ 08: 56, 920 രൂപ
ഡിസംബര്‍ 09: 57,040 രൂപ
ഡിസംബര്‍ 10: 57,640 രൂപ
ഡിസംബര്‍ 11: 58,280 രൂപ
ഡിസംബര്‍ 12: 58,280 രൂപ
ഡിസംബര്‍ 13: 57,840 രൂപ
ഡിസംബര്‍ 14: 57,120 രൂപ
ഡിസംബര്‍ 15: 57,120 രൂപ
ഡിസംബര്‍ 16: 57,120 രൂപ
ഡിസംബര്‍ 17: 57,200 രൂപ
ഡിസംബര്‍ 18: 57,080 രൂപ
ഡിസംബര്‍ 19: 56,560 രൂപ
ഡിസംബര്‍ 20: 56,320 രൂപ
ഡിസംബര്‍ 21: 56,800 രൂപ
ഡിസംബര്‍ 22: 56,800 രൂപ
ഡിസംബര്‍ 23: 56,800 രൂപ

കഴിഞ്ഞ ആറ് മാസത്തിലെ ഏറ്റവും ഉയർന്ന സ്വർണനിരക്ക് നവംബർ ഒന്നിനാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. ഒരു പവൻ സ്വർണത്തിന് 59,080 രൂപയായിരുന്നു നവംബർ ഒന്നിലെ വില. നവംബറിൽ തന്നെ ഈ ആറ് മാസക്കാലത്തെ ഏറ്റവും കുറഞ്ഞ നിരക്കും രേഖപ്പെടുത്തി. നവംബർ 14,16,17 തീയതികളിലാണ് സ്വർണം ഏറ്റവും കുറഞ്ഞ വിലയിലെത്തിയത്. ആ ദിവസങ്ങളിൽ 55,000 രൂപ ആയിരുന്നു സ്വർണവില. ഡിസംബർ ഒന്ന് വരെ സംസ്ഥാനത്ത് സ്വർണവിലയിൽ 29 ശതമാനത്തിൻ്റെ വർധനവാണ് രേഖപ്പെടുത്തിയിരുന്നത്. സ്വർണവില ഇനിയും വർധിക്കുമെന്ന് സാമ്പത്തികവിദഗ്ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പശ്ചിമേഷ്യൻ രാജ്യങ്ങളിലെ യുദ്ധം ഉൾപ്പെടെയുള്ള പ്രതിസന്ധികൾ സ്വർണവിലയെ സാരമായി ബാധിക്കുന്നുണ്ട്.

ഹൺമൂൺ ആഷോഷിക്കാൻ പറ്റിയ റൊമാൻ്റിക് നഗരങ്ങൾ
പാല്‍ കേടാകാതിരിക്കാന്‍ ഫ്രിഡ്ജ് വേണ്ട; ഈ വഴി നോക്കിക്കോളൂ
20 ലക്ഷം രൂപയ്ക്ക് ട്രെയിൻ യാത്രയോ? അതും ഇന്ത്യയിൽ
രഞ്ജി ഇത്തിരി മുറ്റാണാശാനേ; താരങ്ങൾക്ക് കൂട്ടത്തോൽവി