Gold Rate Today : എല്ലാ പ്രതീക്ഷകളും തെറ്റിക്കുമോ? ഇന്ന് സ്വർണവില കൂടി

Kerala Gold Rate Today 7th May 2024 : കഴിഞ്ഞ് നാല് ദിവസത്തിനിടെ മൂന്ന് തവണയാണ് സംസ്ഥാനത്തെ സ്വർണവില ഉയർന്നിട്ടുള്ളത്

Gold Rate Today : എല്ലാ പ്രതീക്ഷകളും തെറ്റിക്കുമോ? ഇന്ന് സ്വർണവില കൂടി
Updated On: 

07 May 2024 11:32 AM

Kerala Gold Price Today 07.05.2024 : മെയ് മാസത്തിൻ്റെ തുടക്കം സ്വർണവിലയിൽ ചാഞ്ചാട്ടമായിരുന്നു. എന്നാൽ രണ്ടാമത്തെ ആഴ്ചയിലേക്ക് പ്രവേശിക്കുമമ്പോൾ സ്വർണത്തിൻ്റെ വില തുടർച്ചയായി ഉയരുകയാണ്. കഴിഞ്ഞ നാല് ദിവസത്തിനിടെ മൂന്ന് തവണ വർധിച്ച സ്വർണവില വീണ്ടും 53,000ത്തിന് മുകളിൽ എത്തി. ഈ മാസത്തെ ഏറ്റവും ഉയർന്ന് നിരക്കാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്.

ഏപ്രിൽ മാസത്തിൽ 54,000 കടന്ന സ്വർണവില ഈ മാസം 52,000ത്തിലേക്കെത്തിയപ്പോൾ കല്യാണ വിപണി ഉൾപ്പെടെ സ്വർണം വാങ്ങിക്കാൻ ആഗ്രഹിക്കുന്നവരിൽ വലിയ ആശ്വാസം ഉണ്ടായത്. എന്നാൽ വീണ്ടും സ്വർണവില മുകളിലേക്ക് കുതിക്കുമ്പോൾ ആ ആശ്വാസം നഷ്ടപ്പെട്ട് ഉപയോക്താക്കളെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. സ്വർണം വില ഉയരുന്നത് വ്യാപാരികളിലും ആശങ്ക സൃഷ്ടിക്കുന്നുണ്ട്.

ഇന്നത്തെ സ്വർണവില

ഇന്ന് മെയ് ഏഴാം തീയതി ഒരു ഗ്രാം സ്വർണത്തിന് കൂടിയത് 30 രൂപയാണ്. പവന് വർധിച്ചത് 240 രൂപയും. ഒരു ഗ്രാം സ്വർണത്തിന് ഇന്ന് രേഖപ്പെടുത്തിയ വില 6,635 രൂപയാണ്. പവന്റെ വില 53,080 രൂപയാണ്.

മെയ് മാസത്തിൽ രേഖപ്പെടുത്തിയ സ്വർണവില (പവൻ നിരക്കിൽ)

മെയ് 1 – 52,440 രൂപ (800 രൂപ കുറഞ്ഞു, മെയ് മാസത്തിൽ രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ നിരക്ക്)

മെയ് 2 – 53,000 രൂപ (560 രൂപ കൂടി)

മെയ് 3 – 52,600 രൂപ (400 രൂപ കുറഞ്ഞു)

മെയ് 4 – 52,680 രൂപ (80 രൂപ കൂടി)

മെയ് 5 – 52,680 രൂപ (വിലയിൽ മാറ്റമില്ല)

മെയ് 6 – 52, 840 രൂപ (160 രൂപ കൂടി)

മെയ് 7 – 53,080 രൂപ (240 രൂപ കൂടി, മെയ് മാസത്തിൽ രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന നിരക്ക്)

*മേൽ പറഞ്ഞ വില ഒരു സൂചകം മാത്രമാണ്. ഈ നിരക്കിനൊപ്പം ജിഎസ്ടി, ടിഡിഎസ് തുടങ്ങിയ മറ്റ് നികുതി ഉൾപ്പെടുത്തിട്ടില്ല. ഈ നികുതികൾക്കൊപ്പം പണിക്കൂലിയും ചേരമ്പോൾ സ്വർണവില മുകളിൽ നൽകിയതിൽ നിന്നും വർധിക്കുന്നതാണ്. കൃത്യമായ സ്വർണവില എത്രയാണെന്ന് അറിയാൻ ജ്യൂവലറി സ്ഥാപനവുമായി ബന്ധപ്പെടേണ്ടതാണ്.

ഇന്നത്തെ വെള്ളി വില

സ്വർണത്തിനൊപ്പം ഇന്ന് വെള്ളിയുടെ വിലയും കൂടി. ഒരു ഗ്രാം വെള്ളിക്ക് ഇന്ന് ഒരു രൂപയാണ് വർധിച്ചത്. ഒരു ഗ്രാം വെള്ളിയുടെ ഇന്നത്തെ വില 88.50 രൂപയാണ്.

Related Stories
Kerala Gold: രക്ഷയില്ല! സ്വർണ വില വീണ്ടും മുകളിലേക്ക്; ഇന്നത്തെ നിരക്ക് ഇങ്ങനെ
Kerala Gold Rate: എന്നാലും ഈ ചതി ഞങ്ങളോട് വേണോ! സ്വര്‍ണവില വീണ്ടും കുതിച്ചുയര്‍ന്നു
L&T Chairman SN Subrahmanyan : ‘എത്ര നേരം ഭാര്യയുടെ മുഖം നോക്കി ഇരിക്കും? ഞായറാഴ്ചയും ഓഫീസിൽ വരൂ; ജീവനക്കാരോട് ആവശ്യപ്പെട്ട് എൽ ആൻഡ് ടി ചെയർമാൻ
Personal Loan: വായ്പ എടുക്കാന്‍ പോകുന്നവരാണോ? ഏത് ബാങ്കാ നല്ലത്, എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം?
Kerala Gold Rate: വീണ്ടും കുതിച്ചുയർന്ന് സ്വർണവില; ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്; ഇന്നത്തെ വില ഇങ്ങനെ
8th Pay Commission : എട്ടാം ശമ്പളക്കമ്മീഷൻ ഉണ്ടാകും ട്രേഡ് യൂണിയനുകളെ പിന്തുണച്ച് നിർമല സീതാരാമൻ; ശമ്പള വർധന എത്രയാകും?
ഏറ്റവും കൂടുതല്‍ എച്ച്-1ബി വിസകള്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന കമ്പനികള്‍
കുതിര്‍ത്ത് കഴിക്കാവുന്ന നട്‌സ് ഏതൊക്കെ ?
ടെസ്റ്റ് ക്രിക്കറ്റിലെ ടയർ 2 സിസ്റ്റം; വിശദാംശങ്ങൾ ഇങ്ങനെ
പേരയ്ക്കയുടെ ഇലകൾ ചവയ്ക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍