Kerala Gold Rate: അങ്ങനെ വഴിക്ക് വാ… തുടർച്ചയായ നാലാം ദിവസവും വിലയിടിഞ്ഞ് സ്വർണം; നിരക്ക് അറിയാം
Kerala Gold Rate Today March 25 2025: ഇന്ന് പവന് 240 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിനു വില 65480 രൂപയായി. ഗ്രാമിന് 30 രൂപ കുറഞ്ഞ് 8185 രൂപയായി.

സംസ്ഥാനത്തെ സ്വർണ വിലയിൽ വീണ്ടും ഇടിവ്. റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറിയ സ്വര്‍ണവിലയില്‍ ഇത് നാലാം ദിവസമാണ് വിലയിടിഞ്ഞത്. എന്നാൽ 65000-ത്തിനു മുകളിൽ തന്നെയാണ് സംസ്ഥാനത്തെ സ്വർണ വില. ഇന്ന് പവന് 240 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിനു വില 65480 രൂപയായി. ഗ്രാമിന് 30 രൂപ കുറഞ്ഞ് 8185 രൂപയായി.
ഇന്നലെ 120 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 65,720 രൂപയിലായിരുന്നു വിപണി പുരോഗമിച്ചത്. ഗ്രാമിന് 15 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 8215 രൂപയായിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച 66,480 രൂപയായി ഉയര്‍ന്ന് പുതിയ ഉയരം കുറിച്ചതിന് പിന്നാലെ സ്വര്‍ണവില കുറയുകയാണ്. അഞ്ച് ദിവസത്തിനിടെ ആയിരം രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്.
Also Read: കോടീശ്വരനാകണോ? എങ്കില്‍ 9,000 രൂപ മാത്രം നിക്ഷേപിച്ചാല്‍ മതി
ഈ മാസം 18നാണ് സ്വർണ വില ആദ്യമായി 66,000 തൊട്ടത്. തൊട്ടടുത്ത ദിവസം 320 രൂപ കൂടി 66320 രൂപയായി. ഇതിനു പിന്നാലെയാണ് സംസ്ഥാനത്തെ ഏറ്റവും ഉയർന്ന വിലയായ 66480 രൂപയിലേക്ക് എത്തിയത്.
രാജ്യാന്തര വിപണിയിലുണ്ടാകുന്ന മാറ്റങ്ങളാണ് സ്വര്‍ണ വിലയില്‍ പ്രതിഫലിക്കുന്നത്. അമേരിക്കയില്‍ പുതിയ പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് അധികാരമേറ്റതിനു പിന്നാലെ ധന വിപണിയില്‍ ഉണ്ടായ അനിശ്ചിതത്വം സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിന് പ്രിയം കൂട്ടിയിട്ടുണ്ട്. കൂടാതെ ഓഹരി വിപണിയില്‍ ഉണ്ടാകുന്ന ചലനങ്ങളും സ്വര്‍ണ വിലയെ സ്വാധീനിക്കുന്നുണ്ട്.