Kerala Gold Rate: കുലുക്കമില്ലാതെ സ്വർണം; ഇന്നും റെക്കോർഡ് വില തുടരും
Kerala Gold Rate Record Price Remain Unchanged: സംസ്ഥാനത്തെ സ്വർണവിലയിൽ മാറ്റമില്ല. ജനുവരി 22ന് റെക്കോർഡ് തുകയിലെത്തിയ സ്വർണവില ഇന്നും അതേ വിലയിൽ തുടരും. പവന് 60,200 രൂപയാണ് ഇന്നത്തെ വില.
സ്വർണവില ഇന്നും മാറ്റമില്ലാതെ തുടരും. ജനുവരി 22ന് 60,200 രൂപയെന്ന റെക്കോർഡ് തുകയിലെത്തിയ സ്വർണം ഇന്നും ഇതേ വിലയിലാണ്. ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയിലാണ് നിലവിൽ സ്വർണം. 20, 21 തീയതികളിൽ മാറ്റമില്ലാതിരുന്ന സ്വർണവില 22ന് 600 രൂപ വർധിച്ച് 60,200യിലെത്തുകയായിരുന്നു. ഈ വിലയ്ക്ക് ഇന്നും മാറ്റമില്ല.
ഈ മാസം 20, 21 തീയതികളിൽ സംസ്ഥാനത്ത് ഒരു പവൻ സ്വർണത്തിൻ്റെ വില 59,600 രൂപയായിരുന്നു. ജനുവരി 17ന് 59,600 രൂപയെന്ന റെക്കോർഡ് വിലയിലെത്തിയ സ്വർണത്തിന് 18ആം തീയതി 120 രൂപ കുറഞ്ഞു. ഇതോടെ സ്വർണവില 59,480 രൂപയായി. അന്നും പിറ്റേ ദിവസമായ 19നും ഇതേ വില തുടർന്നു. 19ആം തീയതി സ്വർണവില വീണ്ടും 59,600 രൂപയായി വർധിച്ചു. ജനുവരി 20നും ഇതേ വിലയായിരുന്നു. തൊട്ടടുത്ത ദിവസമായ ജനുവരി 21നാണ് സ്വർണവില പവന് 60,200 രൂപയെന്ന റെക്കോർഡ് തുകയിലെത്തിയത്.
സ്വർണവില ഇന്ന് ഗ്രാമിന് 7525 രൂപയാണ്. ഈ മാസം 22ലെ വില തന്നെ ഇന്നും തുടരും. എക്കാലത്തെയും ഉയർന്ന തുകയാണ് ഇതും. ഈ മാസം 20, 21 തീയതികളിൽ 7450 രൂപയായിരുന്ന സ്വർണവില 18, 19 തീയതികളിൽ 7435 രൂപയായി കുറഞ്ഞു. ജനുവരി 1ന് 7150 രൂപ വിലയുണ്ടായിരുന്ന സ്വർണമാണ് ഇന്ന് 7525 രൂപയെന്ന റെക്കോർഡ് തുകയിൽ എത്തിനിൽക്കുന്നത്.
Also Read: Kerala Welfare Pension: ജനുവരിയിലെ കിട്ടിയാലും 4800 രൂപ ഇനിയും, ക്ഷേമ പെൻഷൻ കുടിശ്ശിക വേറെയും
അമേരിക്കയുടെ പുതിയ പ്രസിഡൻ്റായി ഡോണാൾഡ് ട്രംപ് അധികാരമേറ്റത് പ്രതീക്ഷയായിരുന്നു. ട്രംപിൻ്റെ സ്ഥാനാരോഹരണം കാരണം സ്വർണവിലയിൽ കുറവുണ്ടാവുമെന്നാണ് റിപ്പോർട്ടുകളുണ്ടായിരുന്നു. പശ്ചിമേഷ്യയിലെ ഇസ്രയേൽ – പലസ്തീൻ വെടിനിർത്തലും സ്വർണവിലയിൽ മാറ്റമുണ്ടാക്കിയേക്കും. വെടിനിർത്തലിൽ ട്രംപിന് ചെറുതല്ലാത്ത പങ്കുണ്ടായിരുന്നു. ഇതടക്കം സ്വർണവിലയെ പിടിച്ചുനിർത്താൻ ട്രംപിൻ്റെ പല നയങ്ങളും സഹായിച്ചേക്കുമെന്ന് വിദഗ്ധർ പറയുന്നത്. പ്രസിഡൻ്റായി സ്ഥാനമേറ്റതോടെ പല കരാറുകളിലും ഒപ്പുവച്ച ട്രംപിൻ്റെ പല തീരുമാനങ്ങളും സ്വർണവിലയെ സ്വാധീനിക്കും. അതുകൊണ്ട് തന്നെ ഏറെ വൈകാതെ സ്വർണത്തിൻ്റെ വില കുറയുമെന്നും വിദഗ്ധർ പറയുന്നു.
ജനുവരി മാസത്തിൽ ഇതുവരെയുള്ള സ്വർണവില (പവനിൽ)
ജനുവരി 1: 57,200 രൂപ
ജനുവരി 2: 57,440 രൂപ
ജനുവരി 3: 58,080 രൂപ
ജനുവരി 4: 57,720 രൂപ
ജനുവരി 5: 57,720 രൂപ
ജനുവരി 6: 57,720 രൂപ
ജനുവരി 7: 57,720 രൂപ
ജനുവരി 8: 57,800 രൂപ
ജനുവരി 9: 58,080 രൂപ
ജനുവരി 10: 58,280 രൂപ
ജനുവരി 11: 58,400 രൂപ
ജനുവരി 12: 58,400 രൂപ
ജനുവരി 13: 58,720 രൂപ
ജനുവരി 14: 58,640 രൂപ
ജനുവരി 15: 58,720 രൂപ
ജനുവരി 16: 59,120 രൂപ
ജനുവരി 17: 59,600 രൂപ
ജനുവരി 18: 59,480 രൂപ
ജനുവരി 19: 59,480 രൂപ
ജനുവരി 20: 59,600 രൂപ
ജനുവരി 21: 59,600 രൂപ
ജനുവരി 22: 60,200 രൂപ
ജനുവരി 23: 60,200 രൂപ