Kerala Gold Rate: പിടിച്ചാൽ കിട്ടാത്ത ഉയരത്തിൽ സ്വർണം; ചരിത്രത്തിൽ ഏറ്റവും ഉയർന്ന വില

Kerala Gold Rate January 22 2025: ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയിൽ സ്വർണം. കഴിഞ്ഞ രണ്ട് ദിവസമായി മാറാതെ നിന്ന വിലയിൽ നിന്ന് മാറ്റമുണ്ടായാണ് സ്വർണം എക്കാലത്തെയും ഉയർന്ന തുകയിലെത്തിയത്.

Kerala Gold Rate: പിടിച്ചാൽ കിട്ടാത്ത ഉയരത്തിൽ സ്വർണം; ചരിത്രത്തിൽ ഏറ്റവും ഉയർന്ന വില

സ്വർണവില

Updated On: 

22 Jan 2025 10:03 AM

സ്വർണവില ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ. കഴിഞ്ഞ രണ്ട് ദിവസമായി മാറ്റമില്ലാതിരുന്ന സ്വർണവില ഇന്ന് എക്കാലത്തെയും ഉയർന്ന തുകയിലെത്തി. ഇന്നലത്തെ വിലയിൽ നിന്ന് പവന് 600 രൂപ കൂടിയ സ്വർണവില ഇന്ന് 60,200 രൂപയായി.

കഴിഞ്ഞ രണ്ട് ദിവസമായി സംസ്ഥാനത്ത് 59,600 രൂപയിലാണ് സ്വർണവ്യാപാരം നടന്നത്. ഈ മാസം 17ന് 59,600 രൂപയെന്ന റെക്കോർഡ് തുകയിലെത്തിയ സ്വർണത്തിന് പിറ്റേന്ന് 120 രൂപ കുറഞ്ഞു. 18, 19 തീയതികളിൽ 59,480 രൂപയായിരുന്നു സ്വർണവില. 19ന് ഇത് 59,600 രൂപയായി വർധിച്ചു. ഈ വില 20നും തുടർന്നു. ഇന്ന്, അതായത് ജനുവരി 21ന് ഇത് ഏറ്റവും ഉയർന്ന വിലയിലേക്ക് കുതിയ്ക്കുകയായിരുന്നു.

സ്വർണവില ഗ്രാമിൽ ഇന്ന് 7525 രൂപയാണ്. ഇതും എക്കാലത്തെയും ഉയർന്ന തുകയാണ്. ഈ മാസം 20, 21 തീയതികളിൽ 7450 രൂപയായിരുന്നു ഒരു ഗ്രാം സ്വർണത്തിൻ്റെ വില. 18, 19 തീയതികളിൽ 7435 രൂപ. ജനുവരി 1ന് 7150 രൂപ വിലയുണ്ടായിരുന്ന സ്വർണമാണ് ഇന്ന് 7525 രൂപയെന്ന റെക്കോർഡ് തുകയിൽ എത്തിനിൽക്കുന്നത്.

അമേരിക്കയുടെ പുതിയ പ്രസിഡൻ്റായി ഡോണാൾഡ് ട്രംപ് അധികാരമേറ്റതോടെ സ്വർണവിലയിൽ കുറവുണ്ടാവുമെന്നാണ് കരുതപ്പെടുന്നത്. ഇസ്രയേൽ – പലസ്തീൻ വെടിനിർത്തലും സ്വർണവിലയെ സ്വാധീനിക്കും. വെടിനിർത്തലിലടക്കം ട്രംപിൻ്റെ പങ്ക് സ്വർണവിലയെ പിടിച്ചുനിർത്താൻ സഹായിച്ചേക്കുമെന്ന് വിദഗ്ധർ പറയുന്നത്. പ്രസിഡൻ്റായി സ്ഥാനമേറ്റതോടെ പല കരാറുകളിലും ഒപ്പുവച്ച ട്രംപിൻ്റെ പല തീരുമാനങ്ങളും സ്വർണവിലയെ സ്വാധീനിക്കും.

Also Read: Gold Rate: തിളങ്ങാൻ പൊന്ന് തന്നെ വേണോ? സ്വർണം ഇനി താഴോട്ട് വരില്ല മക്കളേ

ജനുവരി മാസത്തിൽ ഇതുവരെയുള്ള സ്വർണവില (പവനിൽ)
ജനുവരി 1: 57,200 രൂപ

ജനുവരി 2: 57,440 രൂപ

ജനുവരി 3: 58,080 രൂപ

ജനുവരി 4: 57,720 രൂപ

ജനുവരി 5: 57,720 രൂപ

ജനുവരി 6: 57,720 രൂപ

ജനുവരി 7: 57,720 രൂപ

ജനുവരി 8: 57,800 രൂപ

ജനുവരി 9: 58,080 രൂപ

ജനുവരി 10: 58,280 രൂപ

ജനുവരി 11: 58,400 രൂപ

ജനുവരി 12: 58,400 രൂപ

ജനുവരി 13: 58,720 രൂപ

ജനുവരി 14: 58,640 രൂപ

ജനുവരി 15: 58,720 രൂപ

ജനുവരി 16: 59,120 രൂപ

ജനുവരി 17: 59,600 രൂപ

ജനുവരി 18: 59,480 രൂപ

ജനുവരി 19: 59,480 രൂപ

ജനുവരി 20: 59,600 രൂപ

ജനുവരി 21: 59,600 രൂപ

ജനുവരി 22: 60,200 രൂപ

 

ഇംഗ്ലണ്ടിനെതിരെ തിളങ്ങുന്നതാര്; ശ്രദ്ധിക്കേണ്ട അഞ്ച് പേരുകൾ
സൺ ടാൻ മാറ്റാം ഞൊടിയിടയിൽ... ഇതാ ചില പൊടിക്കെെകൾ
എട്ടാം ശമ്പള കമ്മീഷൻ വന്നാലുണ്ടാകുന്ന മാറ്റങ്ങൾ
കുഞ്ഞതിഥി എത്തിയ സന്തോഷം പങ്കുവെച്ച് നടൻ അശ്വിൻ ജോസ്