Gold Price In Kerala: ആഭരണപ്രിയരേ സ്വർണവില താഴോട്ട്…; ഇടിവിൽ ആശ്വസിക്കാം, അറിയാം ഇന്നത്തെ നിരക്ക്
One Pavan Gold Price: തുടർച്ചയായ വിലകയറ്റതിന് ശേഷമാണ് സ്വർണവിലയിൽ ഇടിവുണ്ടായിരിക്കുന്നത്. കഴിഞ്ഞ കുറച്ച് ദിവസമായി സംസ്ഥാനത്ത് സ്വർണ വില കുത്തനെ ഉയരുകയായിരുന്നു. കഴിഞ്ഞ ദിവസം ഒരു പവൻ സ്വർണത്തിന്റെ വിപണി വില 58400 രൂപയാണ്. ഗ്രാമിന് 7300 രൂപയും. നവംബർ 14,16,17 തീയതികളിലാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ സ്വർണവില രേഖപ്പെടുത്തിയത്.
സംസ്ഥാനത്ത് ഇന്നും സ്വർണവില താഴോട്ട് കുറഞ്ഞു. ഒരാഴ്ചയ്ക്ക് ശേഷം തുടർച്ചയായ രണ്ടാം ദിവസമാണ് സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തുന്നത്. പവന് 960 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 57,600 ൽ നിന്ന് 56,640 ലേക്കെത്തി. ഗ്രാം വിലയിൽ 120 രൂപയുടെ കുറവാണുണ്ടായിരിക്കുന്നത്. ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വില 7080 രൂപയായി കുറഞ്ഞു.
തുടർച്ചയായ വിലകയറ്റതിന് ശേഷമാണ് സ്വർണവിലയിൽ ഇടിവുണ്ടായിരിക്കുന്നത്. കഴിഞ്ഞ കുറച്ച് ദിവസമായി സംസ്ഥാനത്ത് സ്വർണ വില കുത്തനെ ഉയരുകയായിരുന്നു. കഴിഞ്ഞ ദിവസം ഒരു പവൻ സ്വർണത്തിന്റെ വിപണി വില 58400 രൂപയാണ്. ഗ്രാമിന് 7300 രൂപയും. നവംബർ 14,16,17 തീയതികളിലാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ സ്വർണവില രേഖപ്പെടുത്തിയത്.
അന്നേദിവസം ഒരു ഗ്രാം സ്വർണാഭരണം ലഭിക്കാൻ 6935 രൂപ നൽകിയാൽ മതിയായിരുന്നു. നവംബർ ഒന്നിന് ഒരു പവൻ സ്വർണത്തിൻ്റെ വില 59,080 രൂപയിലെത്തിയതാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്. ഒക്ടോബർ മാസം അവസാനത്തോടെ 60000ത്തിനോട് അടുത്ത സ്വർണ വില വീണ്ടും കുത്തനെ കുറയുന്ന ആശ്വാസത്തിലാണ് ഉപഭോക്താക്കൾ.
നവംബറിലെ സ്വർണവില (പവനിൽ)
നവംബർ 1 – വിപണി വില 59,080 രൂപ
നവംബർ 2 – വിപണി വില 58,960 രൂപ
നവംബർ 3 – വിപണി വില 58,960 രൂപ
നവംബർ 4 – വിപണി വില 58,960 രൂപ
നവംബർ 5 – വിപണി വില 58,840 രൂപ
നവംബർ 6 – വിപണി വില 58,920 രൂപ
നവംബർ 7 – വിപണി വില 57,600 രൂപ
നവംബർ 8 – വിപണി വില 58,280 രൂപ
നവംബർ 9 – വിപണി വില 58,200 രൂപ
നവംബർ 10 – വിപണി വില 58,200 രൂപ
നവംബർ 11 -വിപണി വില 57,760 രൂപ
നവംബർ 12 – വിപണി വില 56,680 രൂപ
നവംബർ 13 – വിപണി വില 56,360 രൂപ
നവംബർ 14 – വിപണി വില 55,480 രൂപ
നവംബർ 15 – വിപണി വില 55,560 രൂപ
നവംബർ 16 -വിപണി വില 55,480 രൂപ
നവംബർ 18 – വിപണി വില 55,920 രൂപ
നവംബർ 19 – വിപണി വില 56,520 രൂപ
നവംബർ 20 – വിപണി വില 56,920 രൂപ
നവംബർ 21 – വിപണി വില 57,160 രൂപ
നവംബർ 22 – വിപണി വില 57,800 രൂപ
നവംബർ 23 – വിപണി വില 58,400 രൂപ
നവംബർ 24 – വിപണി വില 58,400 രൂപ
നവംബർ 25- വിപണി വില 57,600 രൂപ