Kerala Gold Rate: അങ്ങനങ്ങ് പോയാലോ; കുറഞ്ഞതുപോലെ കൂടി സ്വർണവില, ഇന്ന് വ്യത്യാസം 560 രൂപ

Kerala Gold Rate Drops Rs 560: ഏറെ നാൾക്ക് ശേഷം സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്. ഇന്ന് 560 രൂപയാണ് സ്വർണത്തിന് കുറഞ്ഞത്. ഇതോടെ പവന് വില 63,520 രൂപ ആയി.

Kerala Gold Rate: അങ്ങനങ്ങ് പോയാലോ; കുറഞ്ഞതുപോലെ കൂടി സ്വർണവില, ഇന്ന് വ്യത്യാസം 560 രൂപ

സ്വർണവില

abdul-basith
Published: 

12 Feb 2025 10:08 AM

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. 560 രൂപയാണ് ഇന്ന് പവന് കുറഞ്ഞത്. ഇന്നലെ രാവിലെ 64,480 എന്ന റെക്കോർഡ് തുകയിലെത്തിയ സ്വർണവില വൈകുന്നേരം 64,080 രൂപയായി കുറഞ്ഞിരുന്നു. ആ വിലയിൽ നിന്ന് വീണ്ടും 560 രൂപ കുറഞ്ഞ് ഇന്ന് വില 63,520 രൂപ ആയി. ഗ്രാമിന് ഇന്ന് വില 7940 രൂപയായി. ഇന്നലെ വൈകിട്ട് 8010 രൂപയായിരുന്ന വിലയാണ് ഇന്ന് 70 രൂപ കുറഞ്ഞ് 7940ലെത്തിയത്.

ഫെബ്രുവരി 11ന് 640 രൂപയാണ് വർധിച്ചത്. 10ന് സ്വർണവില പവന് 63,480 രൂപയായിരുന്നു. 11ന് 640 രൂപ വർധിച്ച് വില 64,480 രൂപയായി. 11 വൈകുന്നേരം ഈ വിലയിൽ നിന്ന് 400 രൂപ കുറഞ്ഞ് സ്വർണവില 64,080 രൂപയായി. ഇന്ന് വീണ്ടും 560 രൂപ കൂടി കുറഞ്ഞാണ് സ്വർണവില 63,520ലെത്തിയത്. ഗ്രാമിന് ഇന്നലെ 8060 രൂപയായിരുന്നു വില. 11ന് വൈകുന്നേരം 50 രൂപ കുറഞ്ഞ് സ്വർണവില ഗ്രാമിന് 8010 രൂപയായി. ഈ വിലയിൽ നിന്ന് വീണ്ടും ഇന്ന് 70 രൂപ കുറഞ്ഞ് വില 7940ലെത്തി.

Also Read: Gold Rate Today: ഇന്ന് കൂടിയത് 640 രൂപ!; സ്വർണവില താഴത്തില്ലടാ

കഴിഞ്ഞ മാസം എക്കാലത്തെയും ഉയർന്ന വിലയിലെത്തിയ സ്വർണത്തിന് പിന്നെ വിലവർധിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഫെബ്രുവരി ഒന്ന് മുതൽ 11 വരെ സ്വർണം പവന് ആകെ വർധിച്ച വില 2520 രൂപയാണ്. രണ്ട് ദിവസം കൊണ്ട് 960 രൂപ കുറയുകയും ചെയ്തു. ഈ മാസം 61,960 രൂപയിലാണ് സ്വർണക്കച്ചവടം ആരംഭിച്ചത്. ഫെബ്രുവരി മൂന്നിനാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില രേഖപ്പെടുത്തിയത് 61,640 രൂപ.

2024 അവസാനത്തിൽ സ്വർണവില തുടരെ വർധിച്ചിരുന്നു. ഈ പതിവിന് മാറ്റമുണ്ടായി 2025ൽ സ്വർണവില കുറയുമെന്ന് പ്രതീക്ഷയുണ്ടായിരുന്നു. അമേരിക്കയുടെ പുതിയ പ്രസിഡൻ്റായി ഡോണൾഡ് ട്രംപ് അധികാരത്തിലേറ്റതോടെ ഈ പ്രതീക്ഷകൾക്ക് ശക്തിപ്രാപിച്ചു. എന്നാൽ, ട്രംപിൻ്റെ പല തീരുമാനങ്ങളും സ്വർണവിലയിൽ തിരിച്ചടിയായി. ഇസ്രയേലും ഹമാസും തമ്മിൽ വെടിനിർത്തൽ പ്രഖ്യാപിച്ചത് സ്വർണവില കുറയ്ക്കുമെന്ന സൂചന നൽകിയെങ്കിലും അതുണ്ടായില്ല. ട്രംപിൻ്റെ തീരുമാനങ്ങളിൽ പലതും തിരിച്ചടിച്ചതോടെ സ്വർണത്തിന് വില തുടരെ വർധിച്ചു. വില ഇനിയും വർധിക്കാമെന്നാണ് കണക്കുകൂട്ടൽ. ജനുവരി ഒന്നിന് കുറഞ്ഞ നിരക്കിലാണ് സ്വർണവില ആരംഭിച്ചത്. എന്നാൽ, തുടരെ വില വർധിച്ച് മാസാവസാനമായപ്പോൾ വില റെക്കോർഡ് തുകയിലെത്തി. ജനുവരിയിൽ മാത്രം 4640 രൂപ വർധിച്ചു.

സംഘർഷം; അടച്ചത് 24 വിമാനത്താവളങ്ങൾ, പട്ടിക പരിശോധിക്കാം
എന്തുകൊണ്ട് ഓട്സ് കഴിക്കണം?
ഏറ്റവുമധികം വനമേഖലയുള്ള ഇന്ത്യൻ സംസ്ഥാനങ്ങൾ
വർക്ക് ഫ്രം ഹോമിൽ എങ്ങനെ സ്മാർട്ടാവാം?