Kerala Gold Price Today: ഇത്തവണ വാലന്റൈൻസ് ഡേക്ക് നോ ഗോൾഡ്; റെക്കോഡുകള്‍ ഭേദിച്ച് സ്വര്‍ണക്കുതിപ്പ്; നിരക്ക് അറിയാം
Kerala Gold Rate today February 09 2025: ഇന്ന് പവന് 63,560 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 7,945 രൂപയാണ്.

സംസ്ഥാനത്ത് ഇന്നും റെക്കോഡുകള്‍ ഭേദിച്ച് സ്വര്‍ണക്കുതിപ്പ് തുടരുന്നു. ഇന്ന് പവന് 63,560 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 7,945 രൂപയാണ്. കഴിഞ്ഞ ദിവസമാണ് സ്വർണ വില 63000-ത്തിലേക്ക് എത്തിയത്. 63,560 രൂപയായിരുന്നു ഇന്നലത്തെ സ്വർണവില. ഞായറാഴ്ചയായതിനാൽ ഇതേ വിലയിൽ തന്നെയാണ് ഇന്നും വ്യാപാരം നടക്കുന്നത്.
ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലാണ് സംസ്ഥാനത്തെ സ്വർണവില. ഇതോടെ ഈ വാലന്റൈൻസ് ഡേയ്ക്ക് പങ്കാളിക്ക് സ്വർണം സമ്മാനമായി നൽകാൻ ആഗ്രഹിച്ചവർക്ക് സ്വർണ വിലയിൽ കുതിപ്പ് തിരിച്ചടിയായി.
Also Read:സ്വർണ ഇനി നോക്കണ്ട; വില മുന്നോട്ടുതന്നെ; ഇന്നത്തെ നിരക്ക് അറിയാം
2025 ആരംഭിച്ച് രണ്ട് മാസം തികയുന്നതിനു മുൻപ് സ്വർണവിലയിൽ ഞെട്ടിക്കുന്ന കുതിപ്പാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതുവരെ 6360 രൂപയാണ് സ്വർണവിലയിൽ വർധനയുണ്ടായിരിക്കുന്നത്. ജനുവരി ഒന്നിന് 57,200 രൂപയിലായിരുന്നു വ്യാപാരം എന്നാൽ മാസം കഴിയും മുൻപ് സ്വർണവില 60000-ത്തിലേക്ക് കുതിക്കുകയായിരുന്നു. തുടർന്ന് ഈ മാസം ആദ്യത്തോടെ 61000 കടക്കുന്ന കാഴ്ചയാണ് കണ്ടത്.
ഫെബ്രുവരി മൂന്നിന് സ്വർണ വിലയിൽ ചെറിയ ഒരു ഇടിവ് ആശ്വാസം നൽകിയെങ്കിലും അതിനു ചെറിയ ആശ്വാസം മാത്രമാണ് ഉണ്ടായിരുന്നത്. അന്ന് ഒരു പവൻ സ്വർണത്തിന് 61640 രൂപയായിരുന്നു. തൊട്ടടുത്ത ദിവസം 62000 കടന്ന സ്വർണവില ഫെബ്രുവരി അഞ്ചിന് 63000 കടക്കുകയായിരുന്നു.