Kerala Gold Price: ആശ്വസിക്കാൻ വരട്ടെ! സ്വർണ വിലയിൽ നേരിയ ഇടിവ്; ഇന്നത്തെ നിരക്ക് അറിയാം
Kerala Gold Rate Today: കഴിഞ്ഞ ദിവസം ഒരു പവൻ സ്വർണത്തിന്റെ വിപണി വില 64,600 രൂപയായിരുന്നു. ഇന്നലെ സ്വർണ വിലയിൽ 160 രൂപയുടെ വർധനവാണ് ഉണ്ടായത്.

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവിലയിൽ നേരിയ ഇടിവ്. ആശ്വസിക്കാൻ മാത്രം ഇടിവ് സംഭവിച്ചിട്ടില്ലെങ്കിലും പവന് 160 രൂപ കുറഞ്ഞു. ഇന്ന് ഒരു പവൻ സ്വർണത്തിന് 64,440 രൂപ നിരക്കിലാണ് വ്യാപാരം പുരോഗമിക്കുന്നത്. കഴിഞ്ഞ ദിവസം ഒരു പവൻ സ്വർണത്തിന്റെ വിപണി വില 64,600 രൂപയായിരുന്നു. ഇന്നലെ സ്വർണ വിലയിൽ 160 രൂപയുടെ വർധനവാണ് ഉണ്ടായത്. അതേസമയം ഒരു ഗ്രാം സ്വർണത്തിന് ഇന്നലെ 8055 രൂപയായിരുന്നു വില. ഇന്ന് 20 രൂപ കുറഞ്ഞ് 8075 രൂപയിലെത്തി.
2025 ജനുവരി 22നാണ് ആദ്യമായി സ്വർണം റെക്കോർഡ് വിലയായ അറുപതിനായിരം കടന്നത്. തുടര്‍ന്നുള്ള ദിവസങ്ങളിൽ വിലയിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടായെങ്കിലും പിന്നീട് വലിയതോതിലുള്ള വില വർധനവിനാണ് നമ്മൾ സാക്ഷ്യം വഹിച്ചത്. ഫെബ്രുവരിയിൽ സ്വർണ വില അറുപത്തിനായിരത്തിൽ നിന്ന് താഴ്ന്നിട്ടില്ല എന്നതും ശ്രദ്ദേയമാണ്. ഫെബ്രുവരി മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത് ഫെബ്രുവരി 3നാണ്. അന്ന് ഒരു പവൻ സ്വർണത്തിന് 61,640 രൂപയായിരുന്നു വിപണി വില.
ALSO READ: ദിവസവും 250 രൂപ ; എസ്ബിഐയിൽ നിന്നും 7 ലക്ഷം നേടാം
ഫെബ്രുവരിയിലെ ഏറ്റവും ഉയർന്ന നിരക്ക് രേഖപ്പെടുത്തിയത് ഇന്നലെ (ഫെബ്രുവരി 25) ആണ്. ഒരു പവന് 64,600 രൂപയായിരുന്നു. ഫെബ്രുവരി മാസത്തിന്റെ തുടക്കത്തിൽ 61,960 രൂപയായിരുന്നു ഒരു പവന് നൽകേണ്ടിയിരുന്നത്. ഫെബ്രുവരി 11നാണ് ചരിത്രത്തിലാദ്യമായി സ്വർണവില 64,000 രൂപ കടക്കുന്നത്. പിന്നീട് വിലയിൽ നേരിയ ഇടിവ് സംഭവിച്ചെങ്കിലും ഫെബ്രുവരി 19ന് ശേഷം വില 64,000 രൂപയിൽ നിന്നും കുറഞ്ഞിട്ടില്ല. ഈ മാസം ഇതുവരെ ആകെ 2,640 രൂപയുടെ വർധനവാണ് സ്വർണ വിലയിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
രാജ്യാന്തര വിപണിയിലെ ചലനങ്ങൾക്ക് അനുസരിച്ച് രാജ്യത്ത് സ്വർണ വിലയിലും മാറ്റങ്ങൾ ഉണ്ടാകുന്നു. ഡോളർ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ തുടങ്ങിയവയും സ്വർണ വിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. കൂടാതെ, സ്വർണത്തെ സുരക്ഷിത നിക്ഷേപമായി നിക്ഷേപകർ കാണുന്നതും വില കൂടാൻ കാരണമാകുന്നു. സ്വർണത്തിന്റെ വിലയ്ക്ക് പുറമെ ജിഎസ്ടിയും പണിക്കൂലിയും കൂടി വരുമ്പോൾ ഒരു പവൻ വാങ്ങാൻ വലിയ തുകയാണ് നൽകേണ്ടി വരുന്നത്.