Gold Rate Today : അങ്ങനെ ഒന്നും കുറയുമെന്ന് കരുതേണ്ട… സ്വർണവില ഇന്ന് കൂടി
Kerala Gold Rate Today April 24 2024 : കഴിഞ്ഞ ദിവസങ്ങളിലായി 1500 അധികം രൂപ കുറഞ്ഞതിന് പിന്നാലെയാണ് സംസ്ഥാനത്തെ സ്വർണവില ഇന്ന് കൂടിയത്
Kerala Gold Price Today : സ്വർണവില ഇനി കുറയുമെന്ന പ്രതീക്ഷയ്ക്ക് തിരിച്ചടി. ഇന്ന് ഏപ്രിൽ 24-ാം തീയതി സംസ്ഥാനത്തെ സ്വർണവില കുത്തനെ കൂടി. തുടരെ വില ഇടിഞ്ഞ സ്വർണവില പവന് 50,000ത്തിന് താഴേക്കെത്തുമെന്ന് ഉപയോക്താക്കൾ പ്രതീക്ഷിച്ചിരുന്നു.അതിന് തിരച്ചടിയായിരിക്കുകയാണ് ഇന്നത്തെ വില വർധന.
ഇന്നത്തെ സ്വർണവില
ഇന്ന് ഏപ്രിൽ 24ന് ഒരു ഗ്രാം സ്വർണത്തിന് കൂടിയത് 45 രൂപയാണ്. പവന് വർധിച്ചത് 360 രൂപയാണ്. ഒരു ഗ്രാം സ്വർണത്തിന് ഇന്ന് രേഖപ്പെടുത്തുന്ന വില 6,660 രൂപയാണ്. പവന്റെ വില 53,280 രൂപ.
*മേൽ പറഞ്ഞ വില ഒരു സൂചകം മാത്രമാണ്. ഈ നിരക്കിനൊപ്പം ജിഎസ്ടി, ടിഡിഎസ് തുടങ്ങിയ മറ്റ് നികുതി ഉൾപ്പെടുത്തിട്ടില്ല. ഈ നികുതികൾക്കൊപ്പം പണിക്കൂലിയും ചേരമ്പോൾ സ്വർണവില മുകളിൽ നൽകിയതിൽ നിന്നും വർധിക്കുന്നതാണ്. കൃത്യമായ സ്വർണവില എത്രയാണെന്ന് അറിയാൻ ജ്യൂവലറി സ്ഥാപനവുമായി ബന്ധപ്പെടേണ്ടതാണ്.
നേരത്തെ അമേരിക്കയിൽ പലിശ നിരക്ക് കുറയ്ക്കുമെന്ന് റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലായിരുന്നു ആഗോളതലത്തിൽ സ്വർണവില കുത്തനെ ഉയർന്നത്. തുടർന്ന് സ്വർണവിലയുടെ റെക്കോർഡ് നിരക്കുകൾ പല തവണ ഭേദിക്കപ്പെടുകയും ചെയ്തു. ഇപ്പോൾ ഇസ്രായേലും ഇറാനും തമ്മിലുള്ള സംഘർഷവും സ്വർണവില ഉയരുന്നതിന് കാരണമായിട്ടുണ്ട്.
അതേസമയം കുത്തനെ ഉള്ള വില വർധനയിൽ നിന്നും കഴിഞ്ഞ നാല് ദിവസം വലിയ ആശ്വാസമാണ് സ്വർണം വാങ്ങിക്കാൻ ആഗ്രഹിക്കുന്നവർക്കുണ്ടായത്. ഏപ്രിൽ 20 മുതൽ കഴിഞ്ഞ ദിവസം കൊണ്ട് സ്വർണവിലയിൽ രേഖപ്പെടുത്തിയത് 1600 രൂപയുടെ ഇടിവാണ്.
ഇന്നത്തെ വെള്ളി വില
അതേസമയം ഇന്ന് വെള്ളിയുടെ വില കുറഞ്ഞു. ഇത് തുടർച്ചയായി മൂന്നാം ദിവസമാണ് സംസ്ഥാനത്ത് വെള്ളിയുടെ നിരക്കിൽ ഇടിവ് രേഖപ്പെടുത്തുന്നത്. ഒരു ഗ്രാം വെള്ളിക്ക് ഇന്ന് പത്ത് പൈസയാണ് കുറഞ്ഞത്. ഒരു ഗ്രാം വെള്ളിയുടെ ഇന്നത്തെ വില 86.40 രൂപയാണ്.