Kerala Gold Rate: എല്ലാ കയറ്റത്തിനും ഒരിറക്കമുണ്ടല്ലോ; സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു

Kerala Gold Rate Price Drops : സംസ്ഥാനത്ത് വീണ്ടും സ്വർണവില കുറഞ്ഞു. ഇന്നലത്തെ വിലയിൽ നിന്ന് 240 രൂപയാണ് ഇന്ന് പവന് കുറവ് രേഖപ്പെടുത്തിയത്. എങ്കിലും സ്വർണം 60,000 രൂപയിൽ നിന്ന് താഴെ പോയിട്ടില്ല.

Kerala Gold Rate: എല്ലാ കയറ്റത്തിനും ഒരിറക്കമുണ്ടല്ലോ; സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു

സ്വർണവില

abdul-basith
Published: 

28 Jan 2025 10:05 AM

സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു. ജനുവരി 26 വരെ റെക്കോർഡ് തുകയിൽ നിന്ന സ്വർണവില 27ന് കുറഞ്ഞിരുന്നു. പിന്നാലെ ഇന്നും സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തി. വിലയിൽ കുറവ് രേഖപ്പെടുത്തിയെങ്കിലും 60,000ൽ നിന്ന് പിന്നാക്കം പോയിട്ടില്ല. വരും ദിവസങ്ങളിൽ സ്വർണവില വീണ്ടും കുറയുമെന്നാണ് പ്രതീക്ഷ.

ഈ മാസം 27ന് 60,320 രൂപയായിരുന്ന സ്വർണവിലയിൽ ഇന്ന് 240 രൂപയുടെ കുറവ് രേഖപ്പെടുത്തി. ഇതോടെ സ്വർണം പവന് 60,080 രൂപയിലെത്തി. ഈ മാസം 24ന് 60,440 രൂപയിലെത്തി സർവകാല റെക്കോർഡിട്ട സ്വർണം 26 വരെ ഈ വിലയിൽ തുടർന്നു. ജനുവരി 27ന് 120 രൂപ കുറഞ്ഞ് സ്വർണം 60,320 രൂപയിലെത്തുകയും 28ന് 240 രൂപ കൂടി കുറഞ്ഞ് 60,080 രൂപയിലെത്തുകയുമായിരുന്നു.

അതേസമയം, ഗ്രാമിന് ഇന്നത്തെ വില 7510 രൂപയാണ്. ഈ മാസം 27ന് 7540 രൂപയായിരുന്ന സ്വർണവില 30 രൂപ കുറഞ്ഞാണ് ഗ്രാമിന് 7510 രൂപയിലെത്തിയത്. ഈ മാസം 24 മുതൽ 26 വരെയുള്ള തീയതികളിലെ 7555 രൂപയാണ് സർവകാല റെക്കോർഡ്.

Also Read: Tips For Investing In Gold: ‘പൊന്നിന് എന്താ വില’; പക്ഷെ നിക്ഷേപിക്കും മുമ്പ് ഇതൊന്ന് അറിഞ്ഞുവെച്ചോളൂ

കേരളത്തിൽ നിലവിൽ വിവാഹസീസണാണ്. അതുകൊണ്ട് തന്നെ സ്വർണത്തിനുള്ള ആവശ്യകത വർധിച്ചിട്ടുണ്ട്. സ്വർണവില വർധിക്കുന്നതിൽ ഇത് നിർണായകമായിട്ടുണ്ട്. കേന്ദ്ര ബജറ്റിൽ സ്വർണവില പിടിച്ചുനിർത്താൻ സഹായകമാവുന്ന പ്രഖ്യാപനങ്ങൾ ഉണ്ടോ എന്നതാണ് വ്യാപാരികളും സ്വർണ ഉപഭോക്താക്കളും ആകാംക്ഷയോടെ കാത്തിരിക്കുന്നത്. സ്വർണവിപണിക്ക് ആശ്വാസകരമാകുന്ന പ്രഖ്യാപനങ്ങൾ ബജറ്റിലുണ്ടാവുമെന്നാണ് പ്രതീക്ഷയെന്ന് ആസ്പെക്ട് ഗ്ലോബൽ വെഞ്ചേഴ്‌സിൻ്റെ എക്‌സിക്യൂട്ടീവ് ചെയർപേഴ്‌സണും ഇന്ത്യ ബുള്ളിയൺ ജ്വല്ലേഴ്‌സ് അസോസിയേഷൻ (ഐബിജെഎ) വൈസ് പ്രസിഡൻ്റുമായ അക്ഷ കാംബോജ പറഞ്ഞിരുന്നു.

ജനുവരി മാസത്തിൽ ഇതുവരെയുള്ള സ്വർണവില (പവനിൽ)

ജനുവരി 1: 57,200 രൂപ

ജനുവരി 2: 57,440 രൂപ

ജനുവരി 3: 58,080 രൂപ

ജനുവരി 4: 57,720 രൂപ

ജനുവരി 5: 57,720 രൂപ

ജനുവരി 6: 57,720 രൂപ

ജനുവരി 7: 57,720 രൂപ

ജനുവരി 8: 57,800 രൂപ

ജനുവരി 9: 58,080 രൂപ

ജനുവരി 10: 58,280 രൂപ

ജനുവരി 11: 58,400 രൂപ

ജനുവരി 12: 58,400 രൂപ

ജനുവരി 13: 58,720 രൂപ

ജനുവരി 14: 58,640 രൂപ

ജനുവരി 15: 58,720 രൂപ

ജനുവരി 16: 59,120 രൂപ

ജനുവരി 17: 59,600 രൂപ

ജനുവരി 18: 59,480 രൂപ

ജനുവരി 19: 59,480 രൂപ

ജനുവരി 20: 59,600 രൂപ

ജനുവരി 21: 59,600 രൂപ

ജനുവരി 22: 60,200 രൂപ

ജനുവരി 23: 60,200 രൂപ

ജനുവരി 24: 60,440 രൂപ

ജനുവരി 25: 60,440 രൂപ

ജനുവരി 26: 60,440 രൂപ

ജനുവരി 27: 60,320 രൂപ

ജനുവരി 28: 60,080 രൂപ

മാമ്പഴം കഴുകിയിട്ട് മാത്രം കാര്യമില്ല, ഇങ്ങനെ ചെയ്യണം
ആരാകും ഡല്‍ഹി ക്യാപിറ്റല്‍സ് ക്യാപ്റ്റന്‍?
മണത്തിലും ഗുണത്തിലും കേമനാണ് ഏലയ്ക്ക
അമിത ഉപ്പ് നിയന്ത്രിക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ