Kerala Gold Rate: വിഷു ദിനത്തിൽ ആശ്വാസം, സ്വർണവിലയിൽ നേരിയ ഇടിവ്; ഇന്നത്തെ നിരക്കറിയാം
Kerala Gold Rate Today: ഏപ്രില്‍ എട്ടിനാണ് സ്വർണ വിലയിൽ ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത്. ഇതോടെ സ്വർണവിലയിൽ ഇടിവ് സംഭവിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതെല്ലാം തകിടം മറിച്ചുകൊണ്ട് വില കുതിക്കുകയായിരുന്നു.

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ്. കഴിഞ്ഞ ദിവസത്തെ നിരക്കിൽ നിന്നും 120 രൂപ കുറഞ്ഞു. ഇന്ന് ഒരു പവന് സ്വർണത്തിന് 70,040 രൂപയാണ് നൽകേണ്ടത്. ഗ്രാമിന് 15 രൂപ കുറഞ്ഞ 8755 രൂപയിലെത്തി.
കഴിഞ്ഞ ദിവസം ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന നിരക്കായിരുന്നു രേഖപ്പെടുത്തിയത്. ഒരു പവന് 70,160 രൂപയായിരുന്നു ഇന്നലത്തെ വിപണി വില. ഇതാദ്യമായാണ് സ്വർണവില വില 70,000 രൂപ കടന്നത്.
അമേരിക്ക- ചൈന വ്യാപാരയുദ്ധം കടുത്തതിനെ തുടര്‍ന്ന് സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ നിക്ഷേപകര്‍ സ്വര്‍ണത്തിലേക്ക് മാറിയതായിരുന്നു വില വർധനവിന് കാരണം. ഏപ്രില്‍ എട്ടിനാണ് സ്വർണ വിലയിൽ ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത്. 65,800 രൂപയായിരുന്നു ഒരു പവന്റെ വില. ഇതോടെ സ്വർണവിലയിൽ ഇടിവ് സംഭവിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതെല്ലാം തകിടം മറിച്ചുകൊണ്ട് വില കുതിക്കുകയായിരുന്നു.
സ്വർണ്ണ വില ഈ വർഷം 10 ഗ്രാമിന് ഒരു ലക്ഷം രൂപ എന്ന നിരക്കിലെത്തുമെന്നാണ് ചില വിദഗ്ധർ അഭിപ്രായപ്പെടുന്നത്. എന്നാൽ 38 മുതല്‍ 40% വരെ സ്വർണവില കുറയുമെന്ന് വിശ്വസിക്കുന്നവരുമുണ്ട്