Kerala Gold Rate Today: മാറ്റമില്ലാതെ സ്വർണ വില! കുറയുമോ ഇനിയും; ഇന്നത്തെ നിരക്ക് അറിയാം

Kerala Gold Price On March 3rd: കഴിഞ്ഞ ആറ് ദിവസമായി സ്വർണവിലയിൽ കാര്യമായ ഇടിവാണ് രേഖപ്പെടുത്തുന്നത്. 65000-ത്തിലേക്ക് കുതിച്ച സ്വർണവിലയാണ് ഇപ്പോൾ 63520 എത്തിനിൽക്കുന്നത്. സംസ്ഥാനത്തെ സ്വർണവില ഇനിയും കുറയുമെന്നാണ് വിദ​ഗ്ദരുടെ അഭിപ്രായം. കഴിഞ്ഞ നാല് ദിവസം കൊണ്ട് 800 രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്.

Kerala Gold Rate Today: മാറ്റമില്ലാതെ സ്വർണ വില! കുറയുമോ ഇനിയും; ഇന്നത്തെ നിരക്ക് അറിയാം

ഇന്നത്തെ സ്വർണ വില

Updated On: 

03 Mar 2025 09:50 AM

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ലാതെ തുടരുന്നു. ഈ മാസം തുടങ്ങിയത് തന്നെ സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തികൊണ്ടാണ്. കഴിഞ്ഞ ദിവസം ഒരു പവൻ പവന് 80 രൂപ കുറഞ്ഞ് 63520 രൂപയായിരുന്നു. 20 രൂപ കുറഞ്ഞ് ​ഗ്രാമിന് 7940 രൂപയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ശനിയാഴ്ച്ച രേഖപ്പെടുത്തിയ അതേ നിരക്കിലാണ് ഇന്നും സ്വർണവ്യാപാരം മുന്നോട്ട് പോകുന്നത്.

കഴിഞ്ഞ ആറ് ദിവസമായി സ്വർണവിലയിൽ കാര്യമായ ഇടിവാണ് രേഖപ്പെടുത്തുന്നത്. 65000-ത്തിലേക്ക് കുതിച്ച സ്വർണവിലയാണ് ഇപ്പോൾ 63520 എത്തിനിൽക്കുന്നത്. ഇതോടെ സ്വർണാഭരണപ്രേമികൾക്കും കല്ല്യാണ ആവശ്യകാർക്കും പ്രതീക്ഷ ഏറുകയാണ്. സംസ്ഥാനത്തെ സ്വർണവില ഇനിയും കുറയുമെന്നാണ് വിദ​ഗ്ദരുടെ അഭിപ്രായം. കഴിഞ്ഞ നാല് ദിവസം കൊണ്ട് 800 രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്.

വരും ദിവസങ്ങളിൽ കൂടുമോ കുറയുമോ എന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഏർപ്പെടുത്തിയ തീരുവ യുദ്ധം തുടരുന്ന സാഹചര്യത്തിൽ വരും ദിവസങ്ങളിൽ വർധനവിനുള്ള സാധ്യത തള്ളിക്കളയാനാകില്ല. ഓഹരി വിപണിയിലെ ചലനങ്ങളും, ഡോളർ-വിനിമയ നിരക്കും സ്വർണ വിലയെ വളരെയധികം സ്വാധീനിക്കുന്ന പ്രധാന ഘടങ്ങളാണ്. ആഗോള വിപണിയിൽ സ്വർണവില കുറയുന്നതും കേരളത്തിലെ വില താഴുന്നതിന് പ്രധാന കാരണമാണ്.

ഫെബ്രുവരി മാസത്തിൻ്റെ തുടക്കത്തിൽ കത്തികയറിയ സ്വർണവില മാസാവസാനം കുറയുന്ന കാഴ്ചയാണ് കണ്ടത്. ഫെബ്രുവരി 25ന് ഏറ്റവും ഉയർന്ന റെക്കോർഡ് വിലയാണ് സ്വർണ്ണത്തിന് രേഖപ്പെടുത്തിയത്. അന്നേദിവസം ഒരു പവൻ സ്വർണത്തിന് 64600 രൂപയാണ് രേഖപ്പെടുത്തിയത്. എന്നാൽ ഫെബ്രുവരി 26 മുതൽ സ്വർണവിലയിൽ നേരയ കുറവ് രേഖപ്പെടുത്താൻ തുടങ്ങി. പിന്നാലെ 400 രൂപ കുറഞ്ഞ് 63,680 രൂപയായി. ഇതോടെ പത്ത് ദിവസത്തിന് ശേഷം സ്വർണവില 63000ത്തിലേക്ക് എത്തിയത് ഏറെ പ്രതീക്ഷയാണ് നൽകിയത്.

പല്ലി ശല്ല്യമുണ്ടോ? ഈ പൊടിക്കൈകൾ പ്രയോഗിക്കാം
ഗുണങ്ങള്‍ മാത്രമല്ല, പാവയ്ക്കയ്ക്ക് പാര്‍ശ്വഫലങ്ങളും
ഇക്കാര്യങ്ങൾ ആരോടും പറയരുത്, ദോഷം നിങ്ങൾക്ക് തന്നെ!
അലുമിനിയം ഫോയിലിൽ ഇവ പാചകം ചെയ്യരുത്