Kerala Gold Rate: ‘ഞാന്‍ നിങ്ങളേം കൊണ്ടേ പോകൂ’; ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തി സ്വര്‍ണം
Gold Price in Kerala on March 31st: ഏറ്റവും ഉയര്‍ന്ന വില സമ്മാനിച്ച് മാര്‍ച്ച് പിന്‍വാങ്ങുമ്പോള്‍ ഏപ്രില്‍ ആശ്വാസത്തിന്റേതാകുമോ എന്ന ചോദ്യം മാത്രമാണ് ഇനി ബാക്കി. സ്വര്‍ണവിലയില്‍ കാര്യമായ മാറ്റങ്ങളൊന്നും ഇനി സംഭവിക്കില്ലെന്നാണ് പുറത്തുവരുന്ന വിവരം.

മാര്‍ച്ച് മാസത്തിന്റെ അവസാനത്തിലും പിടിതരാതെ സ്വര്‍ണം. തുടര്‍ച്ചയായി ഏറിയും കുറഞ്ഞും നിന്ന സ്വര്‍ണം മാര്‍ച്ചിന്റെ അവസാന ദിവസത്തിലും കൈവിട്ട് പറന്നിരിക്കുകയാണ്. മാര്‍ച്ച് 31ന് സംസ്ഥാനത്ത് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലേക്കാണ് സ്വര്‍ണം എത്തിയിരിക്കുന്നത്.
കേരളത്തില്‍ ഇന്ന് (മാര്‍ച്ച് 31) ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 67,400 രൂപയിലേക്കെത്തി. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. മാര്‍ച്ച് അവസാനമെങ്കിലും വിലയില്‍ അല്‍പം കുറവ് സംഭവിക്കുമെന്ന് പ്രതീക്ഷകളുണ്ടായിരുന്നുവെങ്കിലും അതിനെയെല്ലാം തകര്‍ത്ത് കൊണ്ടാണ് സ്വര്‍ണത്തിന്റെ മുന്നേറ്റം.
ഒരു പവന്‍ സ്വര്‍ണത്തിന് 67,400 രൂപ ആയതോടെ 8,425 രൂപയിലേക്കാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില ഉയര്‍ന്നത്. ഏറ്റവും ഉയര്‍ന്ന വില സമ്മാനിച്ച് മാര്‍ച്ച് പിന്‍വാങ്ങുമ്പോള്‍ ഏപ്രില്‍ ആശ്വാസത്തിന്റേതാകുമോ എന്ന ചോദ്യം മാത്രമാണ് ഇനി ബാക്കി.




കഴിഞ്ഞ ദിവസങ്ങളില്‍ 66880 ആയിരുന്ന സ്വര്‍ണത്തിന് 520 രൂപയാണ് ഇന്ന് വര്‍ധിച്ചത്. 65 രൂപയുടെ വര്‍ധനവ് ഒരു ഗ്രാം സ്വര്‍ണത്തിനുമുണ്ടായി. കഴിഞ്ഞ ദിവസം 8360 രൂപയായിരുന്നു ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. സ്വര്‍ണവിലയില്‍ കാര്യമായ മാറ്റങ്ങളൊന്നും ഇനി സംഭവിക്കില്ലെന്നാണ് പുറത്തുവരുന്ന വിവരം.