AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kerala Gold Rate: എന്റെ പൊന്നേ!! മാറ്റമില്ലാതെ സ്വർണവില; ഇന്നത്തെ നിരക്കറിയാം

Kerala Gold Rate: റെക്കോർഡ് ഉയർച്ചയിൽ സ്വർണവില കുതിച്ചതും കുറവ് സ്വർണവില രേഖപ്പെടുത്തിയതും ഒരേ മാസത്തിൽ തന്നെയാണ്. ഏപ്രിൽ 12നാണ് സംസ്ഥാനത്ത് ആദ്യമായി സ്വർണവില 70000 കടന്നത്.

Kerala Gold Rate: എന്റെ പൊന്നേ!! മാറ്റമില്ലാതെ സ്വർണവില; ഇന്നത്തെ നിരക്കറിയാം
Gold Rate (1)
nithya
Nithya Vinu | Updated On: 25 Apr 2025 10:09 AM

സംസ്ഥാനത്തെ സ്വർണവില മാറ്റമില്ലാതെ തുടരുന്നു. ഇന്നലെ രേഖപ്പെടുത്തിയ അതേ നിലയിൽ തന്നെയാണ് ഇന്നും സ്വർണവില. കേരളത്തിൽ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 72,040 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 9005 രൂപയായി.

അതേസമയം ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 7410 രൂപയാണ്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 109 രൂപയും. ഏപ്രിൽ മാസം അവസാനിക്കാറാകുമ്പോഴുള്ള സ്വർണ വില നേരിയ ആശ്വാസം നൽകുന്നതാണ്. ഏപ്രില്‍ 22ന് ആദ്യമായി 74,000 കടന്ന സ്വര്‍ണം, ഇപ്പോള്‍ താഴേക്ക് ഇറങ്ങുകയാണ്.

റെക്കോർഡ് ഉയർച്ചയിൽ സ്വർണവില കുതിച്ചതും കുറവ് സ്വർണവില രേഖപ്പെടുത്തിയതും ഒരേ മാസത്തിൽ തന്നെയാണ്. ഏപ്രിൽ 12നാണ് സംസ്ഥാനത്ത് ആദ്യമായി സ്വർണവില 70000 കടന്നത്. ഏപ്രിൽ 22ന് സാധാരണക്കാരെ ആശങ്കയിലാഴ്ത്തി ചരിത്രത്തിലാദ്യമായി 74000 രൂപ കടന്നു. 74,320 രൂപയായിരുന്നു അന്ന് ഒരു പവന്റെ വില.

ഡോണാൾഡ് ട്രംപ് അധികാരത്തിലെത്തിയതിന് പിന്നാലെ ഉണ്ടായ തീരുവ യുദ്ധം സ്വർണവിലയെ വലിയ രീതിയിൽ സ്വാധീനിച്ചിരുന്നു. വ്യാപാരയുദ്ധം കടുത്തതിനെ തുടര്‍ന്ന് സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ നിക്ഷേപകര്‍ സ്വര്‍ണത്തിലേക്ക് മാറിയതാണ് വില വർധനവിന് കാരണമായത്. എന്നാൽ താരിഫ് കുറയ്ക്കാൻ ട്രംപ് തീരുമാനിച്ചേക്കും എന്ന സൂചന വില കുറയാനുള്ള കാരണമായി വിദഗ്ധർ പറയുന്നു.