Kerala Gold Rate: കുറഞ്ഞോ എന്ന് ചോദിച്ചാല്‍ കുറഞ്ഞു പക്ഷെ! സ്വര്‍ണം താഴേക്കിറങ്ങുമോ?
Gold Price in Kerala on March 24th: മാര്‍ച്ച് മാസത്തിലാണ് സ്വര്‍ണവില ചരിത്രത്തിലാദ്യമായി 65,000 രൂപ കടക്കുന്നത്. മാര്‍ച്ച് നാലിനായിരുന്നു 64,000 കടന്നുള്ള സ്വര്‍ണത്തിന്റെ തേരോട്ടം ആരംഭിച്ചത്. പിന്നീട് കൂടിയും കുറഞ്ഞും നിന്ന സ്വര്‍ണവില 60,000 ത്തിന്റെ താഴേക്ക് ഇറങ്ങാന്‍ കൂട്ടാക്കിയിരുന്നില്ല.

കേരളത്തില്‍ സ്വര്‍ണവിലയില്‍ നേരിയ കുറവ്. കഴിഞ്ഞ ദിവസം 65840 രൂപയില്‍ വില്‍പന നടന്ന സ്വര്‍ണത്തിന്റെ വിലയാണ് കുറഞ്ഞിരിക്കുന്നത്. എന്നാല്‍ ഒട്ടും ആശ്വസിക്കാന്‍ ഇല്ലെന്ന വിലയിരുത്തലിലാണ് വ്യാപാരികള്‍. വില കുറഞ്ഞെങ്കിലും സ്വര്‍ണം ഇപ്പോഴും 65,000 ത്തില്‍ തന്നെ തുടരുകയാണ്.
സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 65,720 ലേക്കെത്തി. 120 രൂപയാണ് ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് കുറഞ്ഞത്. കഴിഞ്ഞ ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില തെല്ലും ആശ്വാസം നല്‍കാതെയാണ് ഇന്ന് കുറഞ്ഞത്. 120 രൂപ കുറഞ്ഞിട്ട് കാര്യമില്ലെന്നാണ് പൊതുവെ എല്ലാവരുടെയും അഭിപ്രായം. 8,215 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില. 15 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് കുറഞ്ഞത്.
മാര്‍ച്ച് മാസത്തിലാണ് സ്വര്‍ണവില ചരിത്രത്തിലാദ്യമായി 65,000 രൂപ കടക്കുന്നത്. മാര്‍ച്ച് നാലിനായിരുന്നു 64,000 കടന്നുള്ള സ്വര്‍ണത്തിന്റെ തേരോട്ടം ആരംഭിച്ചത്. പിന്നീട് കൂടിയും കുറഞ്ഞും നിന്ന സ്വര്‍ണവില 60,000 ത്തിന്റെ താഴേക്ക് ഇറങ്ങാന്‍ കൂട്ടാക്കിയിരുന്നില്ല.




Also Read: Gold Price Forecast: സ്വർണവിലയിൽ ഇനി സംഭവിക്കുന്നത് എന്ത്?; കിട്ടാകനിയാകുമോ സ്വർണം
വിവാഹ സീസണ്‍ ആയതിനാല്‍ തന്നെ സ്വര്‍ണം വാങ്ങാന്‍ മോഹിച്ചിരുന്നവര്‍ക്കെല്ലാം തിരിച്ചടി നല്‍കി കൊണ്ടാണ് സ്വര്‍ണത്തിന്റെ മുന്നേറ്റം. 5,25,760 രൂപയാണ് ഇന്നത്തെ ദിവസം പണിക്കൂലി ഇല്ലാതെ ഒരു പവന്‍ സ്വര്‍ണത്തിന് നല്‍കേണ്ടി വരുന്നത്. പണിക്കൂലി ഉള്‍പ്പെടെ പത്ത് പവന്‍ സ്വര്‍ണത്തിന്റെ വില 6 ലക്ഷത്തിന് മുകളില്‍ പോകും.