5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kerala Gold Rate: സംസ്ഥാനത്ത് വീണ്ടും സ്വർണവില കൂടി; നിരക്ക് അറിയേണ്ടേ?

November 27 Gold Rate: നവംബർ 14,16,17 തീയതികളിലാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ സ്വർണ വ്യാപാരം നടന്നത്. ഈ ദിവസങ്ങളിൽ പവന് 55,480 രൂപയായിരുന്നു വില.

Kerala Gold Rate: സംസ്ഥാനത്ത് വീണ്ടും സ്വർണവില കൂടി; നിരക്ക് അറിയേണ്ടേ?
Represental Image (Credits: Gettyimages)
athira-ajithkumar
Athira CA | Updated On: 27 Nov 2024 10:10 AM

തിരുവനന്തപുരം: രണ്ട് ദിവസത്തെ ഇടിവിന് ശേഷം സംസ്ഥാനത്ത് ഇന്ന് സ്വർണവില വീണ്ടും വർദ്ധിച്ചു. സ്വര്‍ണവില 56,800 കടന്നും കുതിക്കുകയാണ്. ഇന്ന് പവന് 200 രൂപയാണ് വര്‍ധിച്ചത്. 56,840 രൂപയാണ് ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 25 രൂപയാണ് ഇന്ന് കൂടിയത്. ​ഗ്രാമിന് 7105 രൂപ എന്ന നിലയിലാണ് ഇന്ന് സ്വർണ വിൽപ്പന നടക്കുന്നത്. രണ്ട് ദിവസങ്ങളിലായി 1000- രൂപയിൽ അധികം കുറഞ്ഞ ശേഷമാണ് സ്വര്‍ണവിലയിൽ നേരിയ കുതിപ്പ് പ്രകടമാകുന്നത്. ഇന്നലെ 960 രൂപ ​കുറഞ്ഞ് പവന് 56,640 രൂപ എന്ന നിരക്കിലാണ് വ്യാപാരം നടന്നത്.

കേരളത്തിലെ ഒരു ​ഗ്രാം സ്വർണത്തിന്റെ വില

22 കാരറ്റ്: 7,105 രൂപ

24 കാരറ്റ്: 7,751 രൂപ

18 കാരറ്റ്: 5,813 രൂപ

കേരളത്തിലെ ഒരു പവൻ സ്വർണത്തിന്റെ വില

22 കാരറ്റ് 56,840 രൂപ

24 കാരറ്റ് 62,008 രൂപ

18 കാരറ്റ് 46,504 രൂപ

നവംബർ 14,16,17 തീയതികളിലാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ സ്വർണ വ്യാപാരം നടന്നത്. ഈ ദിവസങ്ങളിൽ പവന്
55,480 രൂപയായിരുന്നു വില. ഒരു ​ഗ്രാം വാങ്ങാനും ഈ ദിവസങ്ങളിൽ 6935 രൂപ നൽകിയാൽ മതിയായിരുന്നു. എന്നാൽ ഈ മാസത്തിന്റെ തുടക്കത്തിൽ സ്വർണവില വലിയ കുതിപ്പാണ് ഉണ്ടായത്. നവംബർ 1-ന് 59,080 രൂപയായിരുന്നു സ്വര്‍ണവില. ഒരുഘട്ടത്തില്‍ സ്വര്‍ണവില 60,000 പിന്നിടുമെന്ന് സ്വർണ വ്യാപാരികൾ ഉൾപ്പെടെയുള്ളവർ പറഞ്ഞിരുന്നു. എന്നാൽ നവംബർ 19 മുതൽ ഇന്ന് വരെ സ്വർണവില 56,000 രൂപയിൽ കുറഞ്ഞിട്ടില്ല. അന്താരാഷ്ട്ര വിപണിയിൽ ഉണ്ടാക്കുന്ന ഏറ്റകുറച്ചിലുകളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.

ഈ മാസത്തെ സ്വർണവില ഒറ്റനോട്ടത്തിൽ
‌‌‌
നവംബർ 1 – 59,080 രൂപ (ഏറ്റവും ഉയർന്ന നിരക്ക്)

നവംബർ 2 – 58,960 രൂപ

നവംബർ 3 – 58,960 രൂപ

നവംബർ 4 – 58,960 രൂപ

നവംബർ 5 – 58,840 രൂപ

നവംബർ 6 – 58,920 രൂപ

നവംബർ 7 – 57,600 രൂപ

നവംബർ 8 – 58,280 രൂപ

നവംബർ 9 – 58,200 രൂപ

നവംബർ 10 – 58,200 രൂപ

നവംബർ 11 – 57,760 രൂപ

നവംബർ 12 – 56,680 രൂപ

നവംബർ 13 – 56,360 രൂപ

നവംബർ 14 – 55,480 രൂപ (ഏറ്റവും കുറഞ്ഞ നിരക്ക്)

നവംബർ 15 – 55,560 രൂപ

നവംബർ 16 – 55,480 രൂപ (ഏറ്റവും കുറഞ്ഞ നിരക്ക്)

നവംബർ 18 – 55,920 രൂപ (ഏറ്റവും കുറഞ്ഞ നിരക്ക്)

നവംബർ 19 – 56,520 രൂപ

നവംബർ 20 – 56,920 രൂപ

നവംബർ 21 – 57,160 രൂപ

നവംബർ 22 – 57,800 രൂപ

നവംബർ 23 – 58,400 രൂപ

നവംബർ 24 – 58,400 രൂപ

നവംബർ 25- 57,600 രൂപ

നവംബർ 26- 56,640 രൂപ

നവംബർ 27- 56,840 രൂപ

Latest News