5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Gold Rate Today: സ്വർണം വാങ്ങാൻ പ്ലാനുണ്ടോ?സ്വര്‍ണ വിലയില്‍ ഇടിവ്: പവന് 800 രൂപ കുറഞ്ഞു

Kerala Gold Price: ഇന്ന് 800 രൂപ കുറഞ്ഞ് പവന്‍ വില 57,600 രൂപയിലെത്തി. ഗ്രാം വിലയില്‍ 100 രൂപയുടെ കുറവാണുണ്ടായിരിക്കുന്നത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില 7200 രൂപയാണ്.

Gold Rate Today: സ്വർണം വാങ്ങാൻ പ്ലാനുണ്ടോ?സ്വര്‍ണ വിലയില്‍ ഇടിവ്: പവന് 800 രൂപ കുറഞ്ഞു
സ്വര്‍ണ വില (image credits: gettyimages)
sarika-kp
Sarika KP | Updated On: 25 Nov 2024 09:56 AM

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. ഇന്ന് 800 രൂപ കുറഞ്ഞ് പവന്‍ വില 57,600 രൂപയിലെത്തി. ഗ്രാം വിലയില്‍ 100 രൂപയുടെ കുറവാണുണ്ടായിരിക്കുന്നത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില 7200 രൂപയാണ്. ഈ മാസത്തിന്റെ തുടക്കത്തില്‍ 59,080 രൂപയായിരുന്നു സ്വര്‍ണവില.

കഴിഞ്ഞ കുറച്ച് ദിവസമായി സംസ്ഥാനത്ത് സ്വർണ വില കുത്തനെ ഉയരുന്ന കാഴ്ചയാണ് കണ്ടത്. കഴിഞ്ഞ ദിവസം ഒരു പവൻ സ്വർണത്തിന്റെ വിപണി വില 58400 രൂപയാണ്. ​ഗ്രാമിന് 7300 രൂപയും. നവംബർ 14,16,17 തീയതികളിൽ ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്നു സ്വർണം. ഒരു ഗ്രാം സ്വർണാഭരണം ലഭിക്കാൻ 6935 രൂപ നൽകിയാൽ മതിയായിരുന്നു. നവംബർ 1ന് പവന് വില 59,080 രൂപയിലെത്തിയതാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്. ഒക്ടോബർ മാസം അവസാനത്തോടെ 60000ത്തിനോട് അടുത്ത സ്വർണ വില വീണ്ടും കുത്തനെ കുറയുന്ന ആശ്വാസത്തിലാണ് ഉപഭോക്താക്കൾ.

Also Read-Pooja Bumper 2024: പൂജ ബമ്പര്‍ നിങ്ങള്‍ക്ക് തന്നെ; ഭാഗ്യം പരീക്ഷിക്കാന്‍ ഇപ്പോള്‍ ടിക്കറ്റെടുക്കാം

നവംബറിലെ സ്വർണവില (പവനിൽ)
നവംബർ 1 – വിപണി വില 59,080 രൂപ

നവംബർ 2 – വിപണി വില 58,960 രൂപ

നവംബർ 3 – വിപണി വില 58,960 രൂപ

നവംബർ 4 – വിപണി വില 58,960 രൂപ

നവംബർ 5 – വിപണി വില 58,840 രൂപ

നവംബർ 6 – വിപണി വില 58,920 രൂപ

നവംബർ 7 – വിപണി വില 57,600 രൂപ

നവംബർ 8 – വിപണി വില 58,280 രൂപ

നവംബർ 9 – വിപണി വില 58,200 രൂപ

നവംബർ 10 – വിപണി വില 58,200 രൂപ

നവംബർ 11 -വിപണി വില 57,760 രൂപ

നവംബർ 12 – വിപണി വില 56,680 രൂപ

നവംബർ 13 – വിപണി വില 56,360 രൂപ

നവംബർ 14 – വിപണി വില 55,480 രൂപ

നവംബർ 15 – വിപണി വില 55,560 രൂപ

നവംബർ 16 -വിപണി വില 55,480 രൂപ

നവംബർ 18 – വിപണി വില 55,920 രൂപ

നവംബർ 19 – വിപണി വില 56,520 രൂപ

നവംബർ 20 – വിപണി വില 56,920 രൂപ

നവംബർ 21 – വിപണി വില 57,160 രൂപ

നവംബർ 22 – വിപണി വില 57,800 രൂപ

നവംബർ 23 – വിപണി വില 58,400 രൂപ

നവംബർ 24 – വിപണി വില 58,400 രൂപ