Kerala Gold Rate: സാധാരണക്കാരന് സ്വര്‍ണം കിട്ടാക്കനിയാകുമോ? പവന് ഇന്നും 68080 രൂപ; കയ്യില്‍ കിട്ടാന്‍ കൊടുക്കേണ്ടതോ?

Gold price in Kerala above Rs 68,000: വിവാഹ സീസണ്‍ അടുക്കുന്ന പശ്ചാത്തലത്തില്‍ സ്വര്‍ണവില വര്‍ധനവ് സാധാരണക്കാരന് ആഘാതമായിരിക്കുകയാണ്. വ്യാപാരത്തെയും ഇത് ബാധിക്കുന്നു. ചെറിയ തുകകളുടെ വില്‍പനയാണ് കൂടുതലായും നടക്കുന്നതെന്ന് ഈ മേഖലയിലുള്ളവര്‍ പറയുന്നു

Kerala Gold Rate: സാധാരണക്കാരന്  സ്വര്‍ണം കിട്ടാക്കനിയാകുമോ? പവന് ഇന്നും 68080 രൂപ; കയ്യില്‍ കിട്ടാന്‍ കൊടുക്കേണ്ടതോ?

സ്വര്‍ണവില

Published: 

02 Apr 2025 10:01 AM

പ്രില്‍ ആദ്യദിനത്തിലെ സ്വര്‍ണവില, മാര്‍ച്ചില്‍ കണ്ടതൊക്കെ ട്രെയിലര്‍ മാത്രമാണെന്ന് വ്യക്തമാക്കുന്നതായിരുന്നു. ചരിത്രത്തില്‍ ആദ്യമായി പവന് 68,000 കടന്നു. 68,080 രൂപയാണ് ഏപ്രില്‍ ഒന്നിന് രേഖപ്പെടുത്തിയത്. നിരക്കില്‍ ഇന്നും മാറ്റമില്ല. ഗ്രാമിനും നിരക്കില്‍ (8510) മാറ്റമില്ല. വരും ദിവസങ്ങളിലും സ്വര്‍ണവിലയില്‍ ആശ്വസിക്കാനുള്ള വകയുണ്ടാകില്ലെന്നാണ് നിലവിലെ സൂചനകള്‍. യുഎസ് പ്രസിഡന്റായി രണ്ടാമതും അധികാരത്തിലെത്തിയ ഡൊണാള്‍ഡ് ട്രംപ് നടക്കുന്ന താരിഫ് നയങ്ങളാണ് സ്വര്‍ണവില കുതിപ്പിന് പ്രധാന കാരണം. ട്രംപിന്റെ നയങ്ങള്‍ യുഎസില്‍ പണപ്പെരുപ്പം വര്‍ധിക്കാന്‍ ഇടയാക്കുമെന്നാണ് വിലയിരുത്തല്‍. വിവിധ രാജ്യങ്ങളുമായി യുഎസിന്റെ നയതന്ത്ര, വ്യാപാര ബന്ധങ്ങളിലും ഉലച്ചില്‍ തട്ടി. താരിഫ് യുദ്ധത്തില്‍ അയവില്ലെന്ന് മാത്രമല്ല, അത് കൂടുതല്‍ ശക്തമായി മുന്നോട്ടുപോകുന്നത് സ്വര്‍ണവില ഇനിയും വര്‍ധിക്കാന്‍ കാരണമാകും. റഷ്യ-യുക്രൈന്‍ സംഘര്‍ഷം ഇനിയും വര്‍ധിക്കുമെന്ന ആശങ്കകളും വെല്ലുവിളിയാണ്.

കാരണങ്ങള്‍ അനവധി

ഓഹരി കടപ്പത്ര വിപണികളിലെ തളര്‍ച്ചയും, സാമ്പത്തിക അനിശ്ചിതത്വവും, വിവിധ രാജ്യങ്ങള്‍ തമ്മിലുള്ള നയതന്ത്ര ബന്ധങ്ങളിലെ വിള്ളലും സ്വര്‍ണവില വര്‍ധനവിന് ആക്കം കൂട്ടുന്നു. ഈ വെല്ലുവിളികളെല്ലാം സ്വര്‍ണത്തിന് സുരക്ഷിത നിക്ഷേപമെന്ന ഖ്യാതി വര്‍ധിപ്പിക്കുന്നു. മറ്റ് നിക്ഷേപങ്ങളില്‍ ആശങ്കകളുള്ളവര്‍ ഗോള്‍ഡ് ഇടിഎഫ് പോലുള്ള പദ്ധതികളിലേക്ക് വ്യാപകമായി തിരിയുകയാണ്. സ്വര്‍ണത്തിലേക്ക് നിക്ഷേപം വര്‍ധിക്കുന്നതും വില വര്‍ധനവിന് കാരണമാകും. ഇന്ത്യയുടെ റിസര്‍വ് ബാങ്ക് ഉള്‍പ്പെടെ വിവിധ കേന്ദ്രബാങ്കുകള്‍ സ്വര്‍ണശേഖരം വര്‍ധിപ്പിക്കുന്നതും സ്വര്‍ണവില വര്‍ധനവിന് ഇന്ധനം പകരുന്നു.

Read Also : SIP: 4.37 കോടി സമ്പാദ്യം വേണോ? എങ്കില്‍ ഇപ്പോള്‍ തന്നെ 9999 രൂപ നിക്ഷേപിച്ച് തുടങ്ങിക്കോളൂ

നിരാശ

വിവാഹ സീസണ്‍ അടുക്കുന്ന പശ്ചാത്തലത്തില്‍ സ്വര്‍ണവില വര്‍ധനവ് സാധാരണക്കാരന് ആഘാതമായിരിക്കുകയാണ്. വ്യാപാരത്തെയും ഇത് ബാധിക്കുന്നു. ചെറിയ തുകകളുടെ വില്‍പനയാണ് കൂടുതലായും നടക്കുന്നതെന്ന് ഈ മേഖലയിലുള്ളവര്‍ പറയുന്നു. പണിക്കൂലിയും, ജിഎസ്ടിയുമടക്കം കണക്കിലെടുക്കുമ്പോള്‍ ഇന്ന് ഒരു പവന് കേരളത്തില്‍ 74,000ന് അടുത്ത് രൂപ നല്‍കേണ്ടി വരും. സാധാരണക്കാരന് താങ്ങാനാകുന്നതല്ല ഈ നിരക്കുകള്‍. സ്വര്‍ണവില കുറഞ്ഞുനിന്നപ്പോള്‍ മുന്‍കൂര്‍ ബുക്കിങ് നടത്തിയവര്‍ക്ക് അത് വളരെ പ്രയോജനപ്പെടും. മാര്‍ച്ച് മാസത്തില്‍ മാത്രം 3880 രൂപയാണ് പവന് വര്‍ധിച്ചത്.

Related Stories
SBI FD Calculator : ഭാര്യയുടെ പേരിൽ 2 ലക്ഷം എഫ്‌ഡി, 2 വർഷത്തിനുശേഷം എത്ര ലഭിക്കും
Credit Card: കാണുന്നതിനെല്ലാം അപേക്ഷിക്കല്ലേ! ക്രെഡിറ്റ് കാര്‍ഡ് തിരഞ്ഞെടുക്കും മുമ്പ് ഇവ അറിഞ്ഞിരിക്കണം
Kerala Gold Rate: 70,000ന് തൊട്ടടുത്ത്; ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ സ്വര്‍ണവില; പൊന്ന് കിട്ടാക്കനിയാകുമോ?
Public Provident Fund: പിപിഎഫില്‍ നിക്ഷേപിക്കാന്‍ പ്ലാനുണ്ടോ? പലിശയായി മാത്രം 10 ലക്ഷം ലഭിക്കും
7th Pay Commission : ക്ഷാമബത്ത 2% ഉയർത്തിയതോടെ അടുത്ത മാസം അക്കൗണ്ടിൽ എത്ര രൂപ വരും? പിഎഫിലെയും ഗ്രാറ്റുവിറ്റിയും എത്രായാകും?
Patanjali Products: പതഞ്ജലി ആഗോള തലത്തിലേക്കും; ആയുർവേദ ഉൽപ്പന്നങ്ങൾ ലോകത്തിലെ വിവിധ രാജ്യങ്ങളിലേക്ക് എങ്ങനെ എത്തുന്നു?
വിനാ​ഗിരികൊണ്ട് ഇത്രയും ​ഉപയോ​ഗമോ? അറിഞ്ഞിരിക്കണം
വിഷുക്കണി കാണേണ്ടതെപ്പോള്‍?
വയറ് കേടായോ? ഇതാ ചില പ്രകൃതിദത്ത പാനീയങ്ങൾ
വേനൽക്കാലത്ത് എസിയുടെ വൈദ്യുതി ഉപഭോഗം നിയന്ത്രിക്കാം