Kerala Gold Rate: ഇതിവിടെയൊന്നും നിൽക്കില്ല; റെക്കോർഡും കടന്ന് സ്വർണം കുതിയ്ക്കുന്നു

Kerala Gold Rate Breaks All Time Record: സ്വർണവില പിടിതരാതെ കുതിയ്ക്കുന്നു. ചരിത്രത്തിലെ ഏറ്റവും ഉയർന്ന തുകയിലെത്തിയ സ്വർണവില ഇന്ന് വീണ്ടും വർധിച്ചു. പവന് 240 രൂപ വർധിച്ച് സ്വർണവില ഇതോടെ റെക്കോർഡ് തുകയിലെത്തി.

Kerala Gold Rate: ഇതിവിടെയൊന്നും നിൽക്കില്ല; റെക്കോർഡും കടന്ന് സ്വർണം കുതിയ്ക്കുന്നു

സ്വർണവില

Updated On: 

24 Jan 2025 10:01 AM

സർവകാല റെക്കോർഡും ഭേദിച്ച് സ്വർണവില കുതിയ്ക്കുന്നു. കഴിഞ്ഞ ദിവസത്തെ റെക്കോർഡ് തുകയായ 60,200 രൂപ മറികടന്ന് ഇന്ന് സ്വർണവില പവന് 60,440 രൂപയിലെത്തി. 240 രൂപയാണ് സ്വർണത്തിന് ഇന്ന് വർധിച്ചത്. കഴിഞ്ഞ രണ്ട് ദിവസമായി സ്വർണം സർവകാല റെക്കോർഡായ 60,200 രൂപയിലായിരുന്നു. 57,200 രൂപയിലാണ് ജനുവരി മാസം സ്വർണവില ആരംഭിച്ചത്.

ജനുവരി ഒന്നിന് 57,200 രൂപയായിരുന്ന സ്വർണവില പിന്നീട് ഉയരുകയായിരുന്നു. സാവധാനം ഉയർന്ന സ്വർണവില ഈ മാസം 20ന് 59,600 രൂപയെന്ന റെക്കോർഡ് തുകയിലെത്തി. 21 നും ഇതേ വില തുടർന്നു. ജനുവരി 17നാണ് ആദ്യം സ്വർണവില 59,600ലെത്തിയത്. പിറ്റേദിവസമായ 18ന് 120 രൂപ കുറഞ്ഞ് 59480 രൂപയിലേക്ക് താഴ്ന്നു. 19നും ഇതേ വിലയായിരുന്നു. 20ന് കുറഞ്ഞ 120 രൂപ വർധിച്ച് സ്വർണവില വീണ്ടും 59,600 രൂപയിലെത്തി. 21ന് ഈ വില തുടർന്നു. 22ആം തീയതി 600 രൂപ വർധിച്ച് എക്കാലത്തെയും ഉയർന്ന വിലയായ 60,200ൽ എത്തുകയായിരുന്നു. 23ആം തീയതിയും ഇതേ വില തന്നെയാണ് സ്വർണത്തിനുണ്ടായിരുന്നു. ശേഷം 24ആം തീയതിയായ ഇന്ന് 240 രൂപ വർധിച്ച് സ്വർണവില സർവകാല റെക്കോർഡ് തകർത്തു.

Also Read: Kerala Gold Rate: കുലുക്കമില്ലാതെ സ്വർണം; ഇന്നും റെക്കോർഡ് വില തുടരും

സ്വർണവില ഇന്ന് ഗ്രാമിന് വില 7555 രൂപയാണ്. ഇതും സർവകാല റെക്കോർഡാണ്. ഈ മാസം 22, 23 തീയതികളിൽ സ്വർണവില ഗ്രാമിന് 7525 രൂപയായിരുന്നു. ഇന്ന് 30 രൂപ വർധിച്ചു. ഈ മാസം 18, 19 തീയതികളിൽ 7435 രൂപയായിയിരുന്ന സ്വർണവില 20, 21 തീയതികളിൽ 7450 രൂപയായി വർധിച്ചു. ജനുവരി 1ന് 7150 രൂപ വിലയുണ്ടായിരുന്ന സ്വർണമാണ് ഇന്ന് 7555 രൂപയെന്ന റെക്കോർഡ് തുകയിൽ എത്തിനിൽക്കുന്നത്.

ഡൊണാൾഡ് ട്രംപ് അമേരിക്കയുടെ പുതിയ പ്രസിഡൻ്റായി സ്ഥാനമേറ്റത് സ്വർണവില കുറയാൻ സഹായിക്കുമെന്ന പ്രതീക്ഷ നൽകിയിരുന്നു. ഇസ്രയേലും പലസ്തീനും തമ്മിൽ വെടിനിർത്തൽ ധാരണയായതും സ്വർണവില കുറയാൻ സഹായിച്ചേക്കുമെന്നായിരുന്നു റിപ്പോർട്ടുകൾ. ഈ തീരുമാനത്തിലടക്കമുള്ള ട്രംപിൻ്റെ പങ്ക് സ്വർണവില പിടിച്ചുനിർത്താൻ സഹായിച്ചേക്കുമെന്ന റിപ്പോർട്ടുകളും വന്നിരുന്നു. ട്രംപ് എടുക്കുന്ന പല നയങ്ങളും സ്വർണവിലയെ സ്വാധീനിച്ചേക്കുമെന്ന് വിദഗ്ധർ പറയുന്നു.

ജനുവരി മാസത്തിൽ ഇതുവരെയുള്ള സ്വർണവില (പവനിൽ)

ജനുവരി 1: 57,200 രൂപ

ജനുവരി 2: 57,440 രൂപ

ജനുവരി 3: 58,080 രൂപ

ജനുവരി 4: 57,720 രൂപ

ജനുവരി 5: 57,720 രൂപ

ജനുവരി 6: 57,720 രൂപ

ജനുവരി 7: 57,720 രൂപ

ജനുവരി 8: 57,800 രൂപ

ജനുവരി 9: 58,080 രൂപ

ജനുവരി 10: 58,280 രൂപ

ജനുവരി 11: 58,400 രൂപ

ജനുവരി 12: 58,400 രൂപ

ജനുവരി 13: 58,720 രൂപ

ജനുവരി 14: 58,640 രൂപ

ജനുവരി 15: 58,720 രൂപ

ജനുവരി 16: 59,120 രൂപ

ജനുവരി 17: 59,600 രൂപ

ജനുവരി 18: 59,480 രൂപ

ജനുവരി 19: 59,480 രൂപ

ജനുവരി 20: 59,600 രൂപ

ജനുവരി 21: 59,600 രൂപ

ജനുവരി 22: 60,200 രൂപ

ജനുവരി 23: 60,200 രൂപ

ജനുവരി 24: 60,440 രൂപ

വെറും വയറ്റില്‍ വാഴപ്പഴം കഴിക്കുന്ന ശീലമുണ്ടോ?
മുംബൈയെ തകർത്തെറിഞ്ഞ ജമ്മു കശ്മീർ പേസർ ഉമർ നാസിറിനെപ്പറ്റി
തൈരിനൊപ്പം ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്
ഹൺമൂൺ ആഷോഷിക്കാൻ പറ്റിയ റൊമാൻ്റിക് നഗരങ്ങൾ