AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kerala Gold Rate: രക്ഷയില്ല! സ്വർണ വില വീണ്ടും മുകളിലേക്ക്; ഇന്നത്തെ നിരക്ക് അറിയാം

Kerala Gold Rate on 9th April: ഏറെ നാളുകൾക്ക് ശേഷം കഴിഞ്ഞ ദിവസമാണ് സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തിയത്. ഇത് ആഭരണപ്രേമികൾക്ക് വലിയ ആശ്വാസമായിരുന്നു നൽകിയത്. എന്നാൽ, ഇപ്പോഴിതാ സ്വർണവില വീണ്ടും വർധിച്ചിരിക്കുകയാണ്.

Kerala Gold Rate: രക്ഷയില്ല! സ്വർണ വില വീണ്ടും മുകളിലേക്ക്; ഇന്നത്തെ നിരക്ക് അറിയാം
പ്രതീകാത്മക ചിത്രം Image Credit source: PTI
nandha-das
Nandha Das | Updated On: 09 Apr 2025 10:14 AM

കൊച്ചി: സംസ്ഥാനത്ത് സ്വർണ വില വീണ്ടും മുകളിലേക്ക്. ഏറെ നാളുകൾക്ക് ശേഷം കഴിഞ്ഞ ദിവസമാണ് സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തിയത്. ഇത് ആഭരണപ്രേമികൾക്ക് വലിയ ആശ്വാസമായിരുന്നു നൽകിയത്. എന്നാൽ, ഇപ്പോഴിതാ സ്വർണവില വീണ്ടും വർധിച്ചിരിക്കുകയാണ്. ഇന്ന് മാത്രം 520 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വിപണി വില 66,320 രൂപയിലെത്തി.

കഴിഞ്ഞ ദിവസം ഒരു പവൻ സ്വർണത്തിന് 480 രൂപ കുറഞ്ഞ് 65,800 രൂപയിലായിരുന്നു കച്ചവടം പുരോഗമിച്ചത്. ഒരു ഗ്രാം സ്വർണത്തിന് 8225 രൂപ ആയിരുന്നു വില. ഇന്ന് 65 രൂപ വർധിച്ച് ഒരു ഗ്രാമിന് 8290 രൂപയിലെത്തി. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത് ഇന്നലെയാണ്. ഏപ്രിൽ മാസം ആരംഭിക്കുമ്പോൾ ഒരു പവൻ സ്വർണത്തിന് 68,080 രൂപയായിരുന്നു വില. അടുത്ത ദിവസവും ഇതേ വിലയിൽ തന്നെയാണ് കച്ചവടം പുരോഗമിച്ചത്.

ALSO READ: ഉയര്‍ന്ന പലിശ ഉറപ്പ്; എസ്ബിഐ അമൃത് വൃഷ്ടിയില്‍ നിക്ഷേപിച്ചോളൂ

പിന്നാലെ ഏപ്രിൽ 3ന് 480 രൂപ വർധിച്ച് സ്വർണവില 68,480 രൂപയിലെത്തി. അടുത്ത ദിവസം ഒറ്റയടിക്ക് കുറഞ്ഞത് 1,280 രൂപയാണ്. അതോടെ വില 67,200 രൂപയായി. തുടർന്ന് ഏപ്രിൽ 5ന് വീണ്ടും 720 രൂപ കുറഞ്ഞ് ഒരു പവന് 66,480 എന്ന നിരക്കിലെത്തി. ഏപ്രിൽ 6ന് ഇതേ വില തുടർന്നു. പിന്നാലെ ഏപ്രിൽ 7ന് 200 രൂപ കുറഞ്ഞ് സ്വർണവില 66,280 രൂപയിലെത്തി. ഏപ്രിൽ 8ന് സ്വർണവില വീണ്ടും 480 കുറഞ്ഞ് 65,800 രൂപയിലെത്തുകയിരുന്നു. ഇതാണ് ഇന്ന് വീണ്ടും ഉയർന്നത്.

50,000 രൂപ കടന്നതിൽ പിന്നെ നിലംതൊടാതെ സ്വർണവില ഉയരുകയാണ്. വിവാഹ സീസൺ സമയത്തെ ഈ കുതിപ്പ് സാധാരണക്കാരെ സമ്മർദ്ധത്തിലാക്കുകയാണ്. ആഗോള വിപണിയിലെ ചലനങ്ങളാണ് ഇന്ത്യൻ സ്വർണ വിലയിലെ മാറ്റങ്ങൾക്ക് കാരണമാകുന്നത്. ഡൊണാൾഡ് ട്രംപിന്റെ താരിഫ് നയങ്ങളാണ് സ്വർണവില കുതിപ്പിന് പ്രധാന കാരണങ്ങളിൽ ഒന്ന്. റഷ്യ-യുക്രൈൻ സംഘർഷവും വെല്ലുവിളിയാണ്.