Kerala Gold Rate: പൊന്നേ മടങ്ങി വരൂ! പൊന്നിന്‍ ചന്തം മങ്ങും; പറപറന്ന് സ്വര്‍ണം, ഇന്നത്തെ വില കേട്ടാല്‍ ഞെട്ടും
Gold Price On April 10th in Kerala: വിലയിടിവ് പ്രതീക്ഷിച്ചിരുന്നുവെങ്കിലും സ്വര്‍ണം വീണ്ടും നിരാശ സമ്മാനിക്കുകയാണ്. സ്വര്‍ണം വീണ്ടും ഉയരങ്ങളിലേക്ക് എത്തുമ്പോള്‍ കേരളത്തില്‍ വിവാഹത്തോട് അനുബന്ധിച്ച് സ്വര്‍ണം വാങ്ങിക്കാന്‍ ആഗ്രഹിച്ചിരുന്നവര്‍ക്കെല്ലാം നിരാശയാണ് ഫലം.

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുതിച്ചുയര്‍ന്നു. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലേക്കാണ് സ്വര്‍ണം എത്തിയിരിക്കുന്നത്. വിലയിടിവ് പ്രതീക്ഷിച്ചിരുന്നുവെങ്കിലും സ്വര്‍ണം വീണ്ടും നിരാശ സമ്മാനിക്കുകയാണ്. സ്വര്‍ണം വീണ്ടും ഉയരങ്ങളിലേക്ക് എത്തുമ്പോള്‍ കേരളത്തില്‍ വിവാഹത്തോട് അനുബന്ധിച്ച് സ്വര്‍ണം വാങ്ങിക്കാന്‍ ആഗ്രഹിച്ചിരുന്നവര്‍ക്കെല്ലാം നിരാശയാണ് ഫലം.
കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 68,480 രൂപയാണ്. കഴിഞ്ഞ ദിവസം 66,320 രൂപയ്ക്ക് വില്‍പന നടന്ന സ്വര്‍ണമാണ് വീണ്ടും കുതിച്ചത്. 2,160 രൂപയാണ് സ്വര്‍ണത്തിന് ഇന്ന് വര്‍ധിച്ചത്. ഇത്രയേറെ തുക ഒരു ദിവസം വര്‍ധിക്കുന്നത് ഇതാദ്യമായാണ്. ഒരു ഗ്രാം സ്വര്‍ണത്തിന് 8,560 രൂപയാണ് ഇന്നത്തെ വില.
ഏറെ നാളുകളായി സ്വര്‍ണം ഉയര്‍ന്ന നിരക്കില്‍ തന്നെയാണ് തുടരുന്നത്. 50,000 പിന്നിട്ടതിന് ശേഷം കാര്യമായ വിലയിടിവ് സംഭവിച്ചിട്ടില്ല. വിവാഹ സീസണ്‍ ആയതിനാല്‍ തന്നെ സ്വര്‍ണത്തിന്റെ കുതിപ്പ് സാധാരണക്കാരെയാണ് കൂടുതല്‍ സമ്മര്‍ദത്തിലാക്കുന്നത്.




Also Read: Kerala Gold Rate: രക്ഷയില്ല! സ്വർണ വില വീണ്ടും മുകളിലേക്ക്; ഇന്നത്തെ നിരക്ക് അറിയാം
ആഗോള വിപണിയില്‍ ഉണ്ടാകുന്ന ഏറ്റക്കുറച്ചിലുകള്‍ തന്നെയാണ് സ്വര്‍ണവിലയില്‍ സ്വാധീനം ചെലുത്തുന്നത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സ്വീകരിക്കുന്ന വ്യാപാര നയങ്ങളും സ്വര്‍ണത്തെ സ്വാധീനിക്കുന്നു. വിവിധ രാജ്യങ്ങള്‍ക്ക് മേല്‍ ട്രംപ് ചുമത്തിയിരുന്ന തീരുവ താത്കാലികമായി നിര്‍ത്തിവെച്ചത് സ്വര്‍ണവില കുറയ്ക്കാന്‍ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികള്‍.