Kerala Gold Rate: 70,000ന് തൊട്ടടുത്ത്; ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ സ്വര്‍ണവില; പൊന്ന് കിട്ടാക്കനിയാകുമോ?
Kerala gold price hits all time record: ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതോടെ കഴിഞ്ഞ ദിവസം സ്വര്‍ണവില കുതിച്ചുയര്‍ന്നു. രൂപയുടെ മൂല്യം കുറയുന്നത് സ്വര്‍ണത്തിന്റെ ഇറക്കുമതിച്ചെലവ് വര്‍ധിക്കും. ഇത് മൂലം സ്വര്‍ണവിലയും കൂടും. മിക്ക രാജ്യങ്ങള്‍ക്കും താരിഫ് 90 ദിവസത്തേക്ക് നിര്‍ത്തിവച്ചെങ്കിലും, ചൈനയ്ക്ക് കുത്തനെ വര്‍ധിപ്പിച്ചതും സ്വര്‍ണവിലയില്‍ പ്രതിഫലിച്ചു

സാധാരണക്കാരന് സ്വര്‍ണം കിട്ടാക്കനിയാകുമോ എന്ന ചോദ്യമുയര്‍ത്തി പവന്റെ വില ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തി. ഇന്ന് പവന് 69,960 രൂപയാണ് നിരക്ക്. അതായത് 70,000ന് തൊട്ടടുത്ത്. ഒറ്റ ദിവസം കൊണ്ട് 1480 രൂപയാണ് വര്‍ധിച്ചത്. 68480 രൂപയായിരുന്നു കഴിഞ്ഞ ദിവസത്തെ നിരക്ക്. ഗ്രാമിന് 185 രൂപ വര്‍ധിച്ച് ഇന്ന് 8745 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഏപ്രില്‍ എട്ടിന് ആഭരണപ്രേമികളുടെ മുഖത്ത് കണ്ട സന്തോഷം ഇനി അടുത്തകാലത്തൊന്നും തിരിച്ചെത്തില്ലെന്ന് വ്യക്തമാക്കുന്നതാണ് നിലവിലത്തെ നിരക്ക്. എട്ടിന് 65,800 രൂപയായിരുന്നു പവന്റെ വില. മൂന്ന് ദിവസം കൊണ്ട് 4160 രൂപയാണ് പവന് വില വര്‍ധിച്ചത്.
വിവാഹ സീസണടക്കം എത്തുന്ന പശ്ചാത്തലത്തില്‍ സാധാരണക്കാരന് ഞെട്ടല്‍ സമ്മാനിക്കുന്നതാണ് നിരക്ക്. നിരക്ക് കുറഞ്ഞ സമയത്ത് മുന്‍കൂര്‍ ബുക്കിങ് അടക്കമുള്ള സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തിയവര്‍ക്ക് അത് ഉപകാരപ്പെടും. ആഗോള തലത്തില്‍ സ്വര്‍ണ നിക്ഷേപ പദ്ധതികളില്‍ ലാഭമെടുപ്പ് തകൃതിയായി നടന്നതും, ഡോളറിനെതിരെ രൂപയുടെ മൂല്യം മെച്ചപ്പെട്ടതുമായിരുന്നു അടുത്തിടെ സ്വര്‍ണവില കുറയാന്‍ കാരണം. എന്നാല്‍ തൊട്ടുപിന്നാലെ സാഹചര്യങ്ങള്‍ മാറിമറിഞ്ഞു.
ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതോടെ കഴിഞ്ഞ ദിവസം സ്വര്‍ണവില കുതിച്ചുയര്‍ന്നു. രൂപയുടെ മൂല്യം കുറയുന്നത് സ്വര്‍ണത്തിന്റെ ഇറക്കുമതിച്ചെലവ് വര്‍ധിക്കും. ഇത് മൂലം സ്വര്‍ണവിലയും കൂടും. മിക്ക രാജ്യങ്ങള്‍ക്കും താരിഫ് 90 ദിവസത്തേക്ക് നിര്‍ത്തിവച്ചെങ്കിലും, ചൈനയ്ക്ക് കുത്തനെ വര്‍ധിപ്പിച്ചതും സ്വര്‍ണവിലയില്‍ പ്രതിഫലിച്ചു.




ലോകത്തിലെ തന്നെ മുന്‍നിര സാമ്പത്തികശക്തികളായ അമേരിക്കയും, ചൈനയും തമ്മിലുള്ള തര്‍ക്കം രാജ്യാന്തര തലത്തില്‍ സാമ്പത്തികരംഗത്തെ കാര്യമായി ബാധിക്കും. ഇത് സ്വര്‍ണ്ണനിക്ഷേ പദ്ധതികളെ കൂടുതല്‍ സ്വീകാര്യമാക്കും. ഒപ്പം സ്വര്‍ണവിലയും കുതിച്ചുയരും. ഇതിനെല്ലാം പുറമെ യുഎസ് ട്രഷറി ബോണ്ട് യീല്‍ഡ് ദുര്‍ബലമായതും സ്വര്‍ണവിലയില്‍ തിരിച്ചടിയായി.
രാജ്യാന്തര തലത്തില്‍ വ്യാപാരസംഘര്‍ഷം ഇനിയും ശക്തി പ്രാപിച്ചാല്‍ സുരക്ഷിത നിക്ഷേപമെന്ന സ്വര്‍ണത്തിന്റെ ഖ്യാതി കൂടുതല്‍ ഊട്ടിയുറപ്പിക്കുമെന്ന് തീര്‍ച്ച. ഗോള്‍ഡ് ഇടിഎഫ് പോലുള്ള പദ്ധതികളിലേക്ക് നിക്ഷേപകര്‍ കൂടുതലായും തിരിയും. കേന്ദ്രബാങ്കുകള്‍ സ്വര്‍ണശേഖരം വര്‍ധിപ്പിക്കുകയും ചെയ്താല്‍ വരും ദിവസങ്ങളിലും സ്വര്‍ണവില വര്‍ധിച്ചേക്കാം.