Kerala Gold Rate: റമ്പ ഹൊ ഹൊ ഹൊ; ഇപ്പോള്‍ വാങ്ങിയാല്‍ ഇരട്ടി പറ്റില്ല, എന്നാലും വാങ്ങാം, സ്വര്‍ണത്തിന് വില കുറഞ്ഞു
Gold Price in Kerala on April 8th: ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്കാണ് സ്വര്‍ണം എത്തിയിരിക്കുന്നത്. 8,225 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില. 60 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന് കുറഞ്ഞത്. കഴിഞ്ഞ ദിവസം 66280 രൂപയിലായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വ്യാപാരം.

പ്രതീകാത്മക ചിത്രം
സംസ്ഥാനത്ത് സ്വര്‍ണത്തിന് വില കുറഞ്ഞു. ഏറെ നാളത്തെ വില വര്‍ധനവിന് ശേഷം ഇത് രണ്ടാം ദിവസമാണ് സ്വര്‍ണത്തിന് വില കുറയുന്നത്. ഡൊണാള്‍ഡ് ട്രംപ് തുടക്കമിട്ട വ്യാപാര യുദ്ധം സ്വര്‍ണവിലയില്‍ വര്‍ധനവുണ്ടാക്കുമെന്ന വിലയിരുത്തല്‍ ഉണ്ടായിരുന്നു എങ്കിലും അതിനെ എല്ലാം കാറ്റില്‍ പറത്തികൊണ്ടാണ് സ്വര്‍ണം താഴേക്ക് ഇറങ്ങിയത്.
കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 65,800 രൂപയാണ് വില. സ്വര്‍ണം വീണ്ടും 65,000 ത്തിലേക്ക് തിരികെ എത്തിയ ദിവസം കൂടിയാണിത്. 480 രൂപയാണ് ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് കുറഞ്ഞത്.



ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്കാണ് സ്വര്‍ണം എത്തിയിരിക്കുന്നത്. 8,225 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില. 60 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന് കുറഞ്ഞത്. കഴിഞ്ഞ ദിവസം 66280 രൂപയിലായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വ്യാപാരം.