Kerala Gold Rate Forecast: മാറ്റമില്ലാതെ രണ്ടാം ദിവസം; സ്വർണവില ഇനി കൂടുമോ കുറയുമോ?
Kerala Gold Rate Prediction: ഈ മാസത്തെ ഏറ്റവും ഉയർന്ന സ്വർണവില രേഖപ്പെടുത്തിയത് ഡിസംബർ 1-നാണ്. 57,200 രൂപയിലായിരുന്നു അന്നത്തെ സ്വർണ്ണവില. 480 രൂപ കുറഞ്ഞ് ഡിസംബർ രണ്ടിനാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത്. എന്നാൽ നാളെ വ്യാപാരം തുടങ്ങുമ്പോൾ സ്വർണവില കൂടുമോ കുറയുമോ എന്നതിലാണ് വിപണി ഉറ്റുനോക്കുന്നത്.
സംസ്ഥാനത്ത് കഴിഞ്ഞ രണ്ട് ദിവസമായി സ്വർണവില മാറ്റമില്ലാതെ തുടരുകയാണ്. ഇന്നലെ വിപണിയിൽ ഒരുപവൻ സ്വർണ്ണത്തിൻ്റെ വില 56,920 രൂപയായിരുന്നു. ഒരു ഗ്രാം സ്വർണ്ണത്തിന് 7,114 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ആഴ്ച്ചയുടെ തുടക്കത്തിൽ സ്വർണ്ണവില ഉയർന്നുവെങ്കിലും വെള്ളിയാഴ്ച്ച ഒറ്റയടിക്ക് കുത്തനെ ഇടിയുകയാണ് ചെയ്തത്. വെള്ളിയാഴ്ച്ച ഒരു പവന് 200 രൂപയാണ് വർദ്ധിച്ചത്. ഇന്നലെ ഉയരുമെന്ന് പ്രതീക്ഷിച്ചെങ്കിലും മാറ്റമില്ലാതെ വ്യാപാരം തുടർന്നു.
ഈ മാസത്തെ ഏറ്റവും ഉയർന്ന സ്വർണവില രേഖപ്പെടുത്തിയത് ഡിസംബർ 1-നാണ്. 57,200 രൂപയിലായിരുന്നു അന്നത്തെ സ്വർണ്ണവില. 480 രൂപ കുറഞ്ഞ് ഡിസംബർ രണ്ടിനാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത്. എന്നാൽ നാളെ വ്യാപാരം തുടങ്ങുമ്പോൾ സ്വർണവില കൂടുമോ കുറയുമോ എന്നതിലാണ് വിപണി ഉറ്റുനോക്കുന്നത്. മാസത്തിൻ്റെ രണ്ടാം ആഴ്ച്ചയിൽ സ്വർണവ്യാപാരത്തിലെ മാറ്റങ്ങൾ ആഭരണപ്രേമികൾക്ക് ആശ്വസിക്കാനുള്ള വകയുണ്ടാക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം.
സംസ്ഥാനത്തെ വെള്ളി വിലയിലും മാറ്റമില്ലാതെ തുടരുകയാണ്. ഗ്രാമിന് 100 രൂപയും കിലോഗ്രാമിന് 1,00,000 രൂപയുമാണ് വെള്ളിവില. അന്താരാഷ്‌ട്ര വിപണിയിൽ വെള്ളി വില എങ്ങനെ കുറഞ്ഞു എന്നതിന് അനുസൃതമായാണ് കേരളത്തിലെ വെള്ളി വിലയിലും വ്യതിയാനം ഉണ്ടാകുന്നത്. പ്ലാറ്റിനത്തിന് ഗ്രാമിന് 15 ഉം, 10 ഗ്രാമിന് 150 രൂപയും കുറഞ്ഞു. വെള്ളിവിലയിൽ മാറ്റം സംഭവിക്കാനിടയിലെങ്കിലും സ്വർണവില ഈ മാസം 60,000 കടക്കാൻ സാധ്യതയുണ്ടെന്നാണ് സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെടുന്നത്.
കഴിഞ്ഞ മൂന്ന് മാസത്തെ സ്വർണവില നോക്കിയാൽ ഏറ്റവും കൂടുതൽ വില രേഖപ്പെടുത്തിയത് നവംബർ ഒന്നിനാണ്. 59,080 രൂപയാണ് അന്ന് സ്വർണവിലയിൽ രേഖപ്പെടുത്തിയത്. ഏറ്റവും കുറഞ്ഞനിരക്ക് രേഖപ്പെടുത്തിയതും നവംബർ മാസത്തിൽ തന്നെയാണ്. നവംബർ 14,16,17 തീയതികളിലാണ് 55,000 രൂപയിലാണ് സ്വർണവ്യാപരം നടന്നത്. വിവാഹ സീസൺ അടുത്തതോടെ സ്വർണവിലയിൽ വലിയമാറ്റങ്ങൾ പ്രകടമാവാത്തത് വ്യാപാരികൾക്ക് ഉൾപ്പെടെ ആശ്വാസമാണ്.
ഡിസംബർ മാസത്തെ സ്വർണവില ഇങ്ങനെ
- ഡിസംബർ 01: 57,200 രൂപ
- ഡിസംബർ 02: 56,720 രൂപ
- ഡിസംബർ 03: 57,040 രൂപ
- ഡിസംബർ 04: 57,040 രൂപ
- ഡിസംബർ 05: 57,120 രൂപ
- ഡിസംബർ 06: 56, 920 രൂപ
- ഡിസംബർ 07: 56, 920 രൂപ