Kerala Gold Rate: കുറയുമെന്ന് പറഞ്ഞാല്‍ കുറഞ്ഞിരിക്കും; ആഘോഷിച്ചാട്ടെ സ്വര്‍ണം താഴേക്കിറങ്ങുന്നു
Gold Price On April 15th in Kerala: ഏപ്രില്‍ 12നാണ് ചരിത്രത്തിലാദ്യമായി സ്വര്‍ണവില 70,000 കടന്നത്. അന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 70,160 രൂപയായിരുന്നു. തുടര്‍ച്ചയായ രണ്ട് ദിവസങ്ങളില്‍ ഇതേ തുകയ്ക്ക് വില്‍പന നടന്ന സ്വര്‍ണം ഏപ്രില്‍ 14 വിഷു ദിനത്തില്‍ 7,040 രൂപയിലേക്ക് താഴ്ന്നിറങ്ങി.

സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. തുടര്‍ച്ചയായി മൂന്ന് ദിവസം 70,000 രൂപയ്ക്ക് മുകളില്‍ നിന്ന് സ്വര്‍ണം ഇന്ന് അല്‍പമൊന്ന് താഴേക്കിറങ്ങിയിരിക്കുകയാണ്. വില കുറയുന്നത് വിവാഹ ആവശ്യത്തിനായി സ്വര്‍ണമെടുക്കാന്‍ കാത്തിരുന്നവര്‍ക്ക് ആശ്വാസമാകുകയാണ്.
280 രൂപയാണ് ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് കേരളത്തില്‍ കുറഞ്ഞത്. ഇതോടെ സംസ്ഥാനത്ത് ഇന്നത്തെ സ്വര്‍ണവില 69,760 രൂപയിലേക്കെത്തി. ഒരു ഗ്രാം സ്വര്‍ണത്തിന് 35 രൂപയാണ് ഇന്ന് കുറഞ്ഞത്. 8,720 രൂപയാണ് ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
ഏപ്രില്‍ 12നാണ് ചരിത്രത്തിലാദ്യമായി സ്വര്‍ണവില 70,000 കടന്നത്. അന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 70,160 രൂപയായിരുന്നു. തുടര്‍ച്ചയായ രണ്ട് ദിവസങ്ങളില്‍ ഇതേ തുകയ്ക്ക് വില്‍പന നടന്ന സ്വര്‍ണം ഏപ്രില്‍ 14 വിഷു ദിനത്തില്‍ 7,040 രൂപയിലേക്ക് താഴ്ന്നിറങ്ങി.




Also Read: Kerala Gold Rate: വിഷു ദിനത്തിൽ ആശ്വാസം, സ്വർണവിലയിൽ നേരിയ ഇടിവ്; ഇന്നത്തെ നിരക്കറിയാം
സ്വര്‍ണത്തിന് വില കുറയുന്നത് തെല്ലൊന്നുമല്ല സാധാരണക്കാര്‍ക്ക് ആശ്വാസമാകുന്നത്. വില കുറഞ്ഞതിന് ശേഷം സ്വര്‍ണമെടുക്കാന്‍ കാത്തിരുന്നവര്‍ക്ക് ഇന്നത്തെ ദിവസവും പരിഗണിക്കാവുന്നതാണ്.